കൊ​ടും​ചൂ​ട് വ്യാ​പി​ക്കും; വേ​ന​ൽ​മ​ഴ​യ്ക്ക് സാ​ധ്യ​ത കു​റ​ഞ്ഞു; സംസ്ഥാനത്ത് ചൂട് കൂടാൻ കാരണം ഉ​ത്ത​രേ​ന്ത്യ​യി​ലെ എ​തി​ര്‍​ച​ക്ര​വാ​ത​ച്ചു​ഴി


തി​രു​വ​ന​ന്ത​പു​രം: വ​ട​ക്ക​ൻ കേ​ര​ള​ത്തി​നു പു​റ​മേ മ​ധ്യ​കേ​ര​ള​ത്തി​ലേ​ക്കും തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ലേ​ക്കും കൊ​ടും​ചൂ​ട് വ്യാ​പി​ക്കു​മെ​ന്ന് വി​ദ​ഗ്ധ​ർ. വ​രും​ദി​വ​സ​ങ്ങ​ളി​ൽ സം​സ്ഥാ​ന​ത്ത് ചൂ​ട് കൂ​ടും.

വ​രും​ദി​വ​സ​ങ്ങ​ളി​ൽ കാ​ര്യ​മാ​യ വേ​ന​ൽ​മ​ഴ​യ്ക്ക് സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്. അ​തേ​സ​മ​യം ഒ​റ്റ​പ്പെ​ട്ട മ​ഴ പെ​യ്തേ​ക്കാം.

കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്റെ ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ഇ​ന്ന​ലെ കൂ​ടി​യ ചൂ​ട് തൃ​ശൂ​ര്‍ വെ​ള്ളാ​നി​ക്ക​ര​യി​ലും കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ലും. താ​ര​ത​മ്യേ​ന കു​റ​ഞ്ഞ പ​ക​ല്‍ താ​പ​നി​ല തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലാ​യി​രു​ന്നു.

ഉ​ത്ത​രേ​ന്ത്യ​യി​ലെ എ​തി​ര്‍​ച​ക്ര​വാ​ത​ച്ചു​ഴി കാ​ര​ണം ചൂ​ടു കൂ​ടി​യ വാ​യു ഇ​ങ്ങോ​ട്ട് നീ​ങ്ങി​യ​താ​ണ് കേ​ര​ള​ത്തി​ലെ ക​ടു​ത്ത ചൂ​ടി​ന് കാ​ര​ണ​മെ​ന്ന് കൊ​ച്ചി ശാ​സ്ത്ര​സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല റ​ഡാ​ര്‍ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ര്‍ ഡോ. ​എ​സ് അ​ഭി​ലാ​ഷ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം ക​ന​ത്ത ചൂ​ടി​ല്‍ നി​ര്‍​ദേ​ശ​വു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ് രം​ഗ​ത്തെ​ത്തി. അ​ന്ത​രീ​ക്ഷ താ​പ​നി​ല വ​ള​രെ കൂ​ടു​ത​ലാ​യ​തി​നാ​ല്‍ നി​ര്‍​ജ​ലീ​ക​ര​ണം ഉ​ണ്ടാ​കാ​തി​രി​ക്കാ​ന്‍ ഇ​ട​ക്കി​ടെ വെ​ള്ളം കു​ടി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

ക്ഷീ​ണം, ത​ല​വേ​ദ​ന, ത​ല​ക​റ​ക്കം തു​ട​ങ്ങി​യ​വ ഉ​ണ്ടാ​യാ​ല്‍ ത​ണ​ല​ത്തേ​ക്കു മാ​റി​യ ശേ​ഷം വൈ​ദ്യ​സ​ഹാ​യം തേ​ട​ണം. അ​ടി​യ​ന്തി​ര ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് ദി​ശ 104, 1056, 0471 2552056 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ട്ട് ഡോ​ക്ട​റു​ടെ ഉ​പ​ദേ​ശം തേ​ടാ​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് പ​റ​ഞ്ഞു.

Related posts

Leave a Comment