പൂ​ട്ടി​ക്കി​ട​ന്ന ഫ്ലാ​റ്റി​ൽ തീ​പി​ടി​ത്തം; ഒ​റ്റ​യ്ക്ക് പോ​രാ​ടി വ​ൻ ദു​ര​ന്തം ഒ​ഴി​വാ​ക്കി 16കാ​ര​ൻ, അ​ഭി​ന​ന്ദ​ന​ങ്ങ​ളു​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ

പൂ​ട്ടി​ക്കി​ട​ന്ന ഫ്ലാ​റ്റി​ലു​ണ്ടാ​യ തീ​പി​ടി​ത്തം അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി 16-കാ​ര​ൻ. ഗ്രേ​റ്റ​ർ നോ​യി​ഡ​യി​ലെ ഗൗ​ർ സി​റ്റി 2-ലു​ള്ള 11-ാം അ​വ​ന്യൂ​വി​ലാ​ണ് സം​ഭ​വം. കൃ​ത്യ​സ​മ​യ​ത്ത് ഫ​യ​ർ എ​ക്സ്റ്റിം​ഗ്യൂ​ഷ​റു​മാ​യി (അ​ഗ്നി​ശ​മ​ന ഉ​പ​ക​ര​ണം) എ​ത്തി തീ​യ​ണ​ച്ച വി​ദ്യാ​ർ​ഥി വ​ൻ അ​പ​ക​ട​മാ​ണ് ഒ​ഴി​വാ​ക്കി​യ​ത്.

ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​യോ​ടെ മു​ത്ത​ച്ഛ​ന്‍റെ സ്കൂ​ട്ട​ർ എ​ടു​ക്കാ​നാ​യി താ​ഴേ​ക്ക് ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് ഫ്ലാ​റ്റി​ൽ നി​ന്ന് തീ​യും പു​ക​യും ഉ​യ​രു​ന്ന​ത് 16-കാ​ര​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ഉ​ട​ൻ ത​ന്നെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രെ​യും അ​യ​ൽ​വാ​സി​ക​ളെ​യും വി​വ​ര​മ​റി​യി​ച്ച ശേ​ഷം, സ​ഹാ​യ​മെ​ത്താ​ൻ കാ​ത്തു​നി​ൽ​ക്കാ​തെ കു​ട്ടി അ​ഗ്നി​ശ​മ​ന ഉ​പ​ക​ര​ണ​വു​മാ​യി സ്ഥ​ല​ത്തേ​ക്ക് കു​തി​ക്കു​ക​യാ​യി​രു​ന്നു.

തീ ​ഫ്ലാ​റ്റി​നു​ള്ളി​ലേ​ക്ക് പ​ട​രു​ന്ന​ത് ക​ണ്ട​തോ​ടെ, അ​യ​ൽ​വാ​സി​യു​ടെ ബാ​ൽ​ക്ക​ണി വ​ഴി തീ​പി​ടി​ച്ച അ​പ്പാ​ർ​ട്ട്‌​മെ​ന്‍റി​ന്‍റെ ഭാ​ഗ​ത്തേ​ക്ക് കു​ട്ടി ക​യ​റി. ഉ​ട​മ​സ്ഥ​ർ സ്ഥ​ല​ത്തി​ല്ലാ​ത്ത​തി​നാ​ൽ ഫ്ലാ​റ്റ് പൂ​ട്ടി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ചി​ല്ലു​വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്തു​ക​ട​ന്ന 16-കാ​ര​ൻ, അ​ക​ത്തു​ണ്ടാ​യി​രു​ന്ന പു​സ്ത​ക​ക്കൂ​ട്ട​ങ്ങ​ളി​ലേ​ക്കും മ​റ്റും തീ ​പ​ട​രു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ തീ ​പൂ​ർ​ണ​മാ​യും അ​ണ​ച്ചു.

ഹേ​മ​ന്ത് തി​വാ​രി എ​ന്ന​യാ​ൾ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് ഈ ​ധീ​ര​പ്ര​വൃ​ത്തി പു​റം​ലോ​ക​മ​റി​ഞ്ഞ​ത്. വി​ഷ​പ്പു​ക വ​ക​വെ​ക്കാ​തെ, കെ​ട്ടി​ട​ത്തി​ന്‍റെ മാ​നേ​ജ്‌​മെ​ന്‍റ് ന​ട​പ​ടി​ക​ൾ​ക്കാ​യി കാ​ത്തു​നി​ൽ​ക്കാ​തെ ഒ​റ്റ​യ്ക്ക് തീ​യ​ണ​ച്ച കു​ട്ടി​യു​ടെ മ​ന​സാ​ന്നി​ധ്യ​ത്തെ​യും ധൈ​ര്യ​ത്തെ​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ര​വ​ധി പേ​രാ​ണ് അ​ഭി​ന​ന്ദി​ക്കു​ന്ന​ത്.

 

 

Related posts

Leave a Comment