ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ളി​ൽ ഇ​നി ക​ർ​ശ​ന പ​രി​ശോ​ധ​ന ; 203 അ​ന​ധി​കൃ​ത ക​ച്ച​വ​ട​ക്കാ​രെ പി​ടി​കൂ​ടി ഐ​ആ​ർ​സി​ടി​സി

പ​ര​വൂ​ർ: ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ളി​ൽ അ​ന​ധി​കൃ​ത വി​ൽ​പ്പ​ന ന​ട​ത്തി​വ​ന്ന 203 ക​ച്ച​വ​ട​ക്കാ​രെ ഐ​ആ​ർ​സി​ടി​സി ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തി പു​റ​ത്താ​ക്കി. ലൈ​സ​ൻ​സു​ള്ള ക​രാ​റു​കാ​ര​ന്‍റെ ജീ​വ​ന​ക്കാ​ർ എ​ന്ന വ്യാ​ജേ​നെ​യാ​ണ് വി​വി​ധ ട്രെ​യി​നു​ക​ളി​ൽ ഇ​ത്ര​യ​ധി​കം പേ​ർ അ​ന​ധി​കൃ​ത​മാ​യി ക​ച്ച​വ​ടം ന​ട​ത്തി വ​ന്ന​ത്.ഇ​തു സം​ബ​ന്ധി​ച്ച് വ്യാ​പ​ക പ​രാ​തി​ക​ൾ ഉ​യ​ർ​ന്നു വ​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ റെ​യി​ൽ​വേ മ​ന്ത്രാ​ല​യം ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.
ജ​നു​വ​രി 31 മു​ത​ൽ ഫെ​ബ്രു​വ​രി 28 വ​രെ​യാ​ണ് വ്യാ​ജ ക​ച്ച​വ​ട​ക്കാ​രെ ക​ണ്ടെ​ത്താ​ൻ ഐ​ആ​ർ​സി​ടി​സി അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​നി മു​ത​ൽ ഇ​ത്ത​രം പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കാ​നാ​ണ് തീ​രു​മാ​നം.

തു​ട​ർ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി അ​ന​ധി​കൃ​ത ക​ച്ച​വ​ട​ക്കാ​ർ​ക്ക് എ​തി​രേ​യും സ്വ​കാ​ര്യ ക​രാ​റു​കാ​ർ​ക്ക് എ​തി​രെ​യും പി​ഴ ഈ​ടാ​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ശി​ക്ഷാ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.പി​ടി​കൂ​ട​പ്പെ​ട്ട ക​ച്ച​വ​ട​ക്കാ​രി​ൽ ഒ​രാ​ൾ പോ​ലും യൂ​ണി​ഫോ​മി​ൽ ആ​യി​രു​ന്നി​ല്ല. ട്രെ​യി​നു​ക​ളി​ലെ ലൈ​സ​ൻ​സു​ള്ള കോ​ൺ​ട്രാ​ക്ട​ർ​മാ​രു​ടെ ജീ​വ​ന​ക്കാ​ർ​ക്ക് ന​ൽ​കു​ന്ന ക്യൂ​ആ​ർ കോ​ഡ് അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ളും ഇ​വ​രു​ടെ കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്നി​ല്ല​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

ഇ​വ​ർ ഭ​ക്ഷ​ണം, ചാ​യ, കാ​പ്പി, മ​റ്റ് ല​ഘു​ഭ​ക്ഷ​ണ​ങ്ങ​ൾ, കു​പ്പി​വെ​ള്ളം എ​ന്നി​വ നി​ശ്ചി​ത വി​ല​യേ​ക്കാ​ൾ ഉ​യ​ർ​ന്ന നി​ര​ക്കി​ൽ വി​ൽ​ക്കു​ന്ന​താ​യും പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി.2025 ന​വം​ബ​ർ മു​ത​ൽ ത​ലൈ​സ​ൻ​സു​ള്ള പാ​ൻ​ട്രി , ഫു​ഡ് കോ​ൺ​ട്രാ​ക്ട​ർ​മാ​രു​ടെ കീ​ഴി​ലു​ള്ള എ​ല്ലാ വി​ൽ​പ​ന​ക്കാ​രും യൂ​ണി​ഫോം ധ​രി​ക്ക​ണ​മെ​ന്നും അം​ഗീ​കൃ​ത തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ൾ കൈ​വ​ശം വ​യ്ക്ക​ണ​മെ​ന്നു​മു​ള്ള വ്യ​വ​സ്ഥ ഐ​ആ​ർ​സി​ടി​സി നി​ർ​ബ​ന്ധ​മാ​ക്കി​യി​രു​ന്നു.

സ്വ​കാ​ര്യ ക​രാ​റു​കാ​രു​ടെ കീ​പ്ര​ലു​ള്ള പാ​ർ​ട്രി ജീ​വ​ന​ക്കാ​ർ​ക്ക് അ​വ​രു​ടെ പു​തി​യ യൂ​ണി​ഫോ​മു​ക​ളി​ൽ മെ​നു, വി​ല, ചാ​ർ​ട്ട്, പ​രാ​തി​ക​ൾ​ക്കു​ള്ള ഹെ​ൽ​പ്പ് ലൈ​ൻ ന​മ്പ​ർ എ​ന്നി​വ​യു​മാ​യി ബ​ന്ധി​പ്പി​ച്ചു​ള്ള ക്യൂ​ആ​ർ കോ​ഡും ന​ൽ​കി​യി​ട്ടു​ണ്ട്.ഇ​പ്പോ​ൾ പി​ടി കൂ​ട​പ്പെ​ട്ട അ​ന​ധി​കൃ​ത വി​ൽ​പ്പ​ന​ക്കാ​ർ​ക്ക് ബ​ന്ധ​പ്പെ​ട്ട ക​രാ​രു​കാ​ര​ന്‍റെ പേ​രും മ​റ്റ് വി​വ​ര​ങ്ങ​ളും എ​ങ്ങ​നെ ല​ഭി​ച്ചു എ​ന്ന​ത് സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​വും ഐ​ആ​ർ​സി​ടി​സി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ഒ​ന്നി​ല​ധി​കാ ട്രെ​യി​നു​ക​ളി​ൽ വ്യാ​ജ ക​ച്ച​വ​ട​ക്കാ​ർ ചി​ല ക​രാ​റു​കാ​രു​ടെ വി​വ​ര​ങ്ങ​ൾ ഒ​ന്നി​ല​ധി​കം ത​വ​ണ ന​ൽ​കി​യി​ട്ടു​മു​ണ്ട്. ഇ​ത് കൃ​ത്യ​മാ​യി പ​രി​ശോ​ധി​ച്ച ശേ​ഷം കു​റ്റ​ക്കാ​രെ​ന്ന് ബോ​ധ്യ​പ്പെ​ട്ടാ​ൽ ഈ ​ക​രാ​റു​കാ​രെ ക​രി​മ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന കാ​ര്യ​വും ഐ​ആ​ർ​സി​ടി​സി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്.ഉ​ത്ത​ർ​പ്ര​ദേ​ശ്, ബി​ഹാ​ർ, ജാ​ർ​ഖ​ണ്ഡ്, പ​ശ്ചി​മ ബം​ഗാ​ൾ എ​നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള ട്രെ​യി​നു​ക​ളി​ലാ​ണ് കൂ​ടു​ത​ലാ​യി വ്യാ​ജ ക​ച്ച​വ​ട​ക്കാ​രെ ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്.

അ​ന​ധി​കൃ​ത ക​ച്ച​വ​ട​വും അ​മി​ത നി​ര​ക്ക് ഈ​ടാ​ക്ക​ലും ത​ട​യു​ന്ന​തി​ന് ഡി​ജി​റ്റ​ൽ പേ​യ്മെ​ൻ്റു​ക​ൾ​ക്കാ​യി അം​ഗീ​കൃ​ത ക​ച്ച​വ​ട​ക്കാ​രു​ടെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ളി​ൽ ക്യൂ​ആ​ർ കോ​ഡു​ക​ൾ കൂ​ടി ക്ര​മീ​ക​രി​ച്ച് തു​ട​ങ്ങി​യ​താ​യി ഐ​ആ​ർ​സി​ടി​സി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.ക​ച്ച​വ​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ജ്യ​ത്തു​ട​നീ​ളം ഐ​ആ​ർ​സി​ടി​സി​ക്ക് പ്ര​തി​ദി​നം ആ​യി​ര​ത്തോ​ളം പ​രാ​തി​ക​ൾ ല​ഭി​ക്കു​ന്നു​ണ്ട്. ഇ​തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പ​രാ​തി​ക​ളും കു​പ്പി​വെ​ള്ള​ത്തി​ന് അ​മി​ത നി​ര​ക്ക് ഈ​ടാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്.

Related posts

Leave a Comment