യു​വ​തി​യു​ടെ ഫോ​ണി​ലേ​ക്ക് അ​ശ്ലീ​ല വീ​ഡി​യോ​ക​ളു​ടെ ഘോ​ഷ​യാ​ത്ര ! വ്യാ​ജ സ​ന്യാ​സി​യ്‌​ക്കെ​തി​രേ കേ​സെ​ടു​ത്ത് പോ​ലീ​സ്…

യു​വ​തി​യു​ടെ ഫോ​ണി​ലേ​ക്ക് അ​ശ്ലീ​ല വീ​ഡി​യോ​ക​ളും ചി​ത്ര​ങ്ങ​ളും അ​യ​ച്ചെ​ന്ന പ​രാ​തി​യി​ല്‍ ആ​ത്മീ​യ ഗു​രു എ​ന്ന് സ്വ​യം അ​വ​കാ​ശ​പ്പെ​ടു​ന്ന സ്വാ​മി ദ​ത്താ​ത്രേ​യ സാ​യ് സ്വ​രൂ​പാ​ന​ന്ദി​ന് എ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

തോ​പ്പും​പ​ടി സ്വ​ദേ​ശി​നി​യാ​യ 36കാ​രി​യു​ടെ പ​രാ​തി​യി​ലാ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷ​മാ​ണ് പോ​ലീ​സ് ഇ​യാ​ള്‍​ക്കെ​തി​രേ കേ​സെ​ടു​ത്ത​ത്.

മാ​ര്‍​ച്ച് 10നാ​ണ് തോ​പ്പും​പ​ടി പൊ​ലീ​സ് യു​വ​തി​യു​ടെ പ​രാ​തി​യി​ന്മേ​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

ജ​നു​വ​രി 29നും ​മാ​ര്‍​ച്ച് എ​ട്ടി​നും ഇ​ട​യി​ല്‍ ത​ന്റെ ഫോ​ണി​ലേ​ക്ക് നി​ര​വ​ധി അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ള്‍ സ്വ​രൂ​പാ​ന​ന്ദ അ​യ​ച്ച​താ​യാ​ണ് യു​വ​തി​യു​ടെ പ​രാ​തി.

ഇ​ത് ചോ​ദ്യം ചെ​യ്ത ത​ന്റെ ഭ​ര്‍​ത്താ​വി​നെ ഇ​യാ​ള്‍ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​നാ​യി സ്വ​രൂ​പാ​ന​ന്ദ കോ​ട​തി​യെ സ​മീ​പി​ച്ച​താ​യാ​ണ് വി​വ​രം.

അ​ഖി​ല ഭാ​ര​തി​യ ഹി​ന്ദു മ​ഹാ​സ​ഭ​യു​ടെ സം​സ്ഥാ​ന പ്ര​സി​ഡ​ന്റാ​ണെ​ന്നാ​ണ് ഇ​യാ​ള്‍ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്

എ​ന്നാ​ല്‍ സ്വ​രൂ​പാ​ന​ന്ദ​യ്ക്ക് സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​മി​ല്ലെ​ന്ന് അ​ഖി​ല ഭാ​ര​തി​യ ഹി​ന്ദു മ​ഹാ​സ​ഭ പ്ര​തി​ക​രി​ച്ചു.

സ്വ​രൂ​പാ​ന​ന്ദ​യ്ക്ക് എ​തി​രെ നേ​ര​ത്തേ​യും നി​ര​വ​ധി പ​രാ​തി​ക​ള്‍ ല​ഭി​ച്ചി​രു​ന്ന​താ​യി അ​ഖി​ല ഭാ​ര​തി​യ ഹി​ന്ദു മ​ഹാ​സ​ഭ പ്ര​തി​ക​രി​ച്ചു.

ഒ​രു മാ​സം മു​ന്‍​പ് ഇ​യാ​ളെ സം​ഘ​ട​ന​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി​യ​താ​യാ​ണ് ഇ​വ​രു​ടെ വാ​ദം. മു​സ്ലീം പ​ള്ളി​ക​ളി​ല്‍ മു​സ്ലീം സ്ത്രീ​ക​ള്‍​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്ക​ണം എ​ന്ന ഹ​ര്‍​ജി​യു​മാ​യി മു​മ്പ് കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്ന ആ​ളാ​ണ് സ്വ​രൂ​പാ​ന​ന്ദ.

മു​സ്ലീം പ​ള്ളി​ക​ളി​ല്‍ സ്ത്രീ​ക​ള്‍​ക്ക് പ്ര​വേ​ശ​നം ന​ല്‍​കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​നോ​ട് നി​ര്‍​ദേ​ശി​ക്ക​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ഹൈ​ക്കോ​ട​തി​യി​ലെ ഇ​യാ​ളു​ടെ പൊ​തു​താ​ത്പ​ര്യ ഹ​ര്‍​ജി.

എ​ന്നാ​ല്‍ പ​ബ്ലി​സി​റ്റി ല​ഭി​ക്കാ​ന്‍ വേ​ണ്ടി​യു​ള്ള​താ​ണ് ഹ​ര്‍​ജി​ക്കാ​ര​ന്റെ ശ്ര​മം എ​ന്ന് പ​റ​ഞ്ഞ് കോ​ട​തി ഇ​ത് ത​ള്ളി​ക്ക​ള​യു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment