ഭാര്യാസഹോദരന്‍ വീട്ടില്‍ വന്നത് ഭര്‍ത്താവിന് ഇഷ്ടപ്പെട്ടില്ല ! കുഞ്ഞിനെ ഭിത്തിയിലടിച്ച ശേഷം പിതാവ് ആത്മഹത്യയ്ക്കു ശ്രമിച്ച് ആശുപത്രിയിലായി; ഒടുവില്‍ ആശുപത്രിയില്‍ നിന്നെത്തി തീയില്‍ചാടി ജീവനൊടുക്കി; നാടിനെ നടുക്കിയ സംഭവം ഇങ്ങനെ…

കുടുംബവഴക്കിനെത്തുടര്‍ന്ന് പിഞ്ചുബാലനെ ഭിത്തിയിലടിച്ച ശേഷം പിതാവ് തീയില്‍ചാടി ജീവനൊടുക്കി. പാലക്കാട് ചിറ്റൂര്‍ സ്വദേശി സത്യപാലനും(34) നാലുവയസുള്ള മകന്‍ സനിജത്തുമാണ് നാടിനെ ഞെട്ടിച്ച ദാരുണാന്ത്യത്തിനിരയായത്. മകനെ കൊല്ലാന്‍ നോക്കിയശേഷം നടത്തിയ ആത്മഹത്യാശ്രമം പാളിയതോടെ ആശുപ്രതിയില്‍നിന്നോടിപ്പോയി തീയില്‍ച്ചാടിയാണ് പിതാവ് ജീവനൊടുക്കിയത്.

ഭാര്യ ജയപ്രദയുമായുള്ള വഴക്കിനിടെ സത്യപാലന്‍ മകനെ വലിച്ചെറിയുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു.മകനും ഭാര്യയ്ക്കും ഗുരുതര പരുക്കേറ്റതോടെ കൈവിരല്‍ മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സത്യപാലനെ നാട്ടുകാര്‍ ഇതേ ആശുപത്രിയിലാക്കി.

എന്നാല്‍ ചികിത്സയിലിരുന്ന സത്യപാലന്‍ ഇന്നലെ രാവിലെ അത്യാഹിത വിഭാഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി ആശുപത്രിക്കു പിന്നിലെ പറമ്പില്‍ ചപ്പും ചവറും കൂട്ടിയിട്ടു കത്തിച്ച് അതിലേക്കു ചാടുകയായിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചോടെ കുട്ടിയും മരിച്ചു. ഭാര്യാസഹോദരന്‍ വീട്ടില്‍ വന്നതിനെച്ചൊല്ലിയാണ് മദ്യലഹരിയിലായിരുന്ന സത്യപാലന്‍ ഭാര്യയുമായി വഴക്കുണ്ടാക്കിയതും ക്രൂരമായി മര്‍ദിച്ചതും. അമ്മയ്ക്കു കണ്ണിനു ഗുരുതരമായി പരുക്കേറ്റതു കണ്ട് ഇടയില്‍ കയറിയ മകനെ സത്യപാലന്‍ ഭിത്തിയിലേക്ക വലിച്ചെറിയുകയായിരുന്നു.

Related posts