അമ്മ സ്‌കൂളില്‍ കൊണ്ടുവിട്ട ഒമ്പതാംക്ലാസുകാരി ഫേസ്ബുക്ക് കാമുകനൊപ്പം നഗരം കാണാനിറങ്ങി; ഒടുവില്‍ ഇരുവരെയും പോലീസ് പൊക്കി; സംഭവം വൈപ്പിനില്‍

വൈ​പ്പി​ൻ : ഫേസ് ബു​ക്ക് വ​ഴി പ​രി​ച​യ​പ്പെ​ട്ട ഇ​രു​ത്തി​ര​ണ്ടു​കാ​ര​നു​മാ​യി ന​ഗ​രം ചു​റ്റാ​ൻ പോ​യ പ​തി​നാ​ലു​കാ​രി​യെ പോ​ലീ​സ് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ വൈ​റ്റി​ല ഭാ​ഗ​ത്ത് നി​ന്നും പി​ടി​കൂ​ടി. ഇ​ന്ന​ലെ രാ​വി​ലെ 11 നു ​മ​ണി​യോ​ടെ​യാ​ണ് ഞാ​റ​ക്ക​ൽ സ്വ​ദേ​ശി​നി​യാ​യ പ​തി​നാ​ലു​കാ​രി​യെ കാ​ണാ​താ​യ വി​വ​രം അ​റി​യു​ന്ന​ത്.

ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ ബാ​ലി​ക​യെ അ​മ്മ രാ​വി​ലെ സ്കൂ​ളി​ൽ കൊ​ണ്ട് വി​ട്ട​താ​ണ്. 11 മ​ണി​യോ​ടെ​യാ​ണ് കാ​ണ്‍​മാ​നി​ല്ലെ​ന്ന വി​വ​രം അ​റി​യു​ന്ന​ത്. തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ ഞാ​റ​ക്ക​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

ഉ​ട​ൻ ത​ന്നെ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത ശേ​ഷം ബാ​ലി​ക​യു​ടെ മൊ​ബൈ​ൽ ഫോ​ണ്‍ സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി അ​തി​ൽ നി​ന്നും ല​ഭി​ച്ച നി​ര​വ​ധി ന​ന്പ​റു​ക​ൾ പ​രി​ശോ​ധി​ച്ച് ഏ​റ്റ​വും അ​ടു​ത്തു വി​ളി​ച്ച ന​ന്പ​ർ ആ​രു​ടെ എ​ന്ന് ക​ണ്ടെ​ത്തി.

തുടർന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഉ​ച്ച​തി​രി​ഞ്ഞ് വൈ​റ്റി​ല ഭാ​ഗ​ത്ത് നി​ന്നും ര​ണ്ട് പേ​രെ​യും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. യു​വാ​വ് അ​രൂ​ർ സ്വ​ദേ​ശി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ബാ​ലി​ക​യെ ഇ​ന്ന് വൈ​ദ്യ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കും. യു​വാ​വ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണ്.

Related posts