ഒരുവന്റെ സംസാരത്തിലോ ശൈലിയിലോ കുറവുകള്‍ കണ്ടാല്‍ ഉടനെ കേറി അങ്ങ് വിധിക്കരുത്! പാമ്പിനെപ്പിടിക്കാന്‍ ടെക്‌നിക്കുമായി വീഡിയോയില്‍ വന്ന പയ്യന്‍ കഞ്ചാവിനടിമയല്ലെന്ന് വ്യക്തമാക്കി സുഹൃത്ത്

പലപ്പോഴും പല തരത്തിലുള്ള തെറ്റിദ്ധാരണകള്‍ വ്യക്തികളെക്കുറിച്ചും സമൂഹത്തെക്കുറിച്ചും പ്രചരിപ്പിക്കുന്നതില്‍ നവമാധ്യമങ്ങള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. പലരുടെയും വ്യക്തിത്വത്തിനും അഭിമാനത്തിനും വരെ കോട്ടം വരുത്താന്‍ ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ക്ക് കഴിയും. സമാനമായ രീതിയില്‍ സോഷ്യല്‍മീഡിയ ഏതാനും ദിവസങ്ങളായി ആഘോഷിച്ചുകൊണ്ടിരിക്കുന്ന ഒരു വീഡിയോയാണ് പാമ്പിനെ കൊല്ലാനുള്ള ടെക്‌നിക്കുമായി എത്തിയ ഒരു യുവാവിന്റേത്.

പ്രളയത്തിനുശേഷം വീടുകളില്‍ കാണാവുന്ന പാമ്പ് ശല്യത്തെക്കുറിച്ചാണ് പ്രധാനമായും യുവാവ് വീഡിയോയില്‍ പറഞ്ഞിരുന്നത്. പാമ്പിനെ ഓടിക്കാന്‍ താന്‍ ഒരു ടെക്‌നിക്ക് പറഞ്ഞു തരാമെന്ന് പറഞ്ഞ് എത്തിയ യുവാവിന്റെ വീഡിയോ വാട്ട്‌സാപ്പില്‍ പ്രചരിച്ചത്, ‘expiry date കഴിഞ്ഞ കഞ്ചാവ് കൊടുത്ത് ആരോ ഇവനെ പറ്റിച്ചു എന്നാ തോന്നുന്നേ ‘ എന്ന കുറിപ്പോടെയായിരുന്നു. എന്നാല്‍ പിന്നീട് യുവാവ് ലഹരിക്കടിമയാണെന്ന തരത്തിലേയ്ക്ക് കുറിപ്പ് മാറി.

ഇതോടെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഈ യുവാവിന്റെ സുഹൃത്തെന്ന് പരിചയപ്പെടുത്തിയ ആള്‍. ചെറുപ്പം മുതല്‍ തനിക്കാറിയാവുന്ന പയ്യനാണെന്നും ഒരു ബീഡി പോലും വലിക്കാത്ത ആളാണെന്നും, സംസാരത്തില്‍ ചെറിയ ന്യൂനതകള്‍ ഉണ്ടെന്നത് മാത്രമാണ് അവന്റെ പ്രശ്‌നമെന്നും സുഹൃത്ത് പറയുന്നു. യുവാവിനെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെ റോബര്‍ട്ട് കുര്യാക്കോസ് എന്ന വ്യക്തി വെളിപ്പെടുത്തുന്നതിങ്ങനെ…

കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ ഭൂരിഭാഗം വാട്‌സാപ്പ് ഗ്രൂപിലുകളിലും ഫേസ്ബുക് പേജുകളിലും നിറഞ്ഞു നില്‍ക്കുന്നതാണ് ഈ യുവാവിന്റെ വീഡിയോ. ഷെയര്‍ ചെയ്യുന്നവര്‍ ഇദ്ദേഹത്തെ വിശേഷിപ്പിച്ചിരിക്കുന്നത് ആകട്ടെ ലഹരിക്കടിമപ്പെട്ട ആള്‍ എന്ന നിലയിലും.

ഏറെക്കുറെ രണ്ടു വയസ്സ് മുതല്‍ ഞാന്‍ നേരിട്ട് അറിയുന്ന ആള്‍ ആണ് വീഡിയോയില്‍ ഉള്ള ജിബിന്‍ എന്ന യുവാവ്.. അയാളുടെ കുടുംബവുമായും എനിക്ക് വളരെ അടുത്ത ബന്ധമുണ്ട്. ഓരോരുത്തരുടെയെയും ഭാഷക്കും സംസാരത്തിനും ഓരോ ശൈലിയുണ്ട്, സ്വഭാവത്തിനും..

ഈ പാവം വിചാരിക്കുന്നത് അവന്‍ അറിയുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുക്കുന്നത് വലിയ കാര്യം ആണെന്നാണ്. അയാളുടെ ധാരണയുടെ ശരി തെറ്റുകള്‍ നോക്കാതെ അയാള്‍ സുഹൃത്തുക്കളുടെ വാട്‌സാപ്പ് ഗ്രൂപ്പിലും സ്വന്തം എഫ്ബി യിലും പോസ്റ്റ് ചെയ്ത വീഡിയോകളാണ് ‘ ലഹരി യുടെ അടിമ ‘എന്ന പേരില്‍ ‘പലരും കണ്ണില്‍ ചോരയില്ലാത്ത പ്രചരിപ്പിക്കുന്നത്.

വര്‍ഷങ്ങളായി അറിയാവുന്ന പേരില്‍ ഒരു കാര്യം ഞാന്‍ തീര്‍ത്തു പറയുന്നു, ഒരു ബീഡി പോലും വലിക്കുന്ന പയ്യന്‍ അല്ല അവന്‍..പലപ്പോഴും റാങ്കുകള്‍ക്ക് തുല്യമായ വിജയം കരസ്ഥമാക്കയിയ സഹോദരിയെ പോലെ അല്ലായിരുന്നു അവന്‍..

അവനു ചെറുപ്പത്തിലേ തൊഴില്‍ പരിശീലനം വേണമെന്ന രീതിയില്‍ ആവശ്യപ്പെട്ടപ്പോള്‍ അവന്റെ മാതാ പിതാക്കള്‍ അവനു ഡ്രൈവിംഗ് പരിശീലനം നേടി കൊടുത്തു. ഇന്നവന്‍ ഒരു മികച്ച ഡ്രൈവര്‍ ആണ്. അടുത്തറിയുന്നവര്‍ നല്ലത് മാത്രം പറയുന്ന ഒരു മികച്ച ഡ്രൈവര്‍.

അവന്റെ സംസാരത്തിലോ ശൈലിയിലോ കുറവുകള്‍ കണ്ടാല്‍ ഉടനെ കേറി ‘അങ്ങ് വിധിക്കരുത്. ‘നാളെ നമ്മളെയും ഇങ്ങനെ വിചാരണ ചെയ്‌തേക്കാം. ശരിക്കും ഈ വിചാരണ അല്ലേ മോറല്‍ പോലീസിംഗ്?

https://youtu.be/YX47vbAMw7M

Related posts