തട്ടിപ്പിന്‍റെ തലപ്പാവണിഞ്ഞ ആര്യശ്രീ..! വനിതാ എഎസ്ഐ സുഹൃത്തുക്കളെ വഞ്ചിച്ച് തട്ടിയെടുത്തത് 93 പവനും 9 ലക്ഷം രൂപയും

പാ​ല​ക്കാ​ട്: ര​ണ്ട് പേ​രി​ല്‍ നി​ന്നാ​യി 93 പ​വ​ന്‍ സ്വ​ര്‍​ണ​വും ഒ​ന്‍​പ​ത് ല​ക്ഷം രൂ​പ​യും വാ​ങ്ങി വ​ഞ്ചി​ച്ചെ​ന്ന കേ​സി​ല്‍ വ​നി​താ എ​എ​സ്‌​ഐ അ​റ​സ്റ്റി​ല്‍. മലപ്പുറം വ​ളാ​ഞ്ചേ​രി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ എ​എ​സ്‌​ഐ ആ​ര്യ​ശ്രീ​യെ ആ​ണ് ഒ​റ്റ​പ്പാ​ലം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പ​ഴ​യ​ന്നൂ​ര്‍ സ്വ​ദേ​ശി​യാ​യ സു​ഹൃ​ത്തി​ല്‍​നി​ന്നാ​ണ് ആ​ര്യ​ശ്രീ 93 പ​വ​ന്‍ സ്വ​ര്‍​ണം വാ​ങ്ങി​യ​ത്. ഒ​രു വ​ര്‍​ഷം ക​ഴി​ഞ്ഞ് സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും മൂ​ന്നു ല​ക്ഷം രൂ​പ ലാ​ഭ​വും ന​ല്‍​കാ​മെ​ന്നാ​യി​രു​ന്നു വാ​ഗ്ദാ​നം.

പി​ന്നീ​ട് പ​ല​ത​വ​ണ​യാ​യി ഒ​ന്ന​ര​ല​ക്ഷം രൂ​പ​യും വാ​ങ്ങി. പ​ണം ആ​ഭ​ര​ണ​ങ്ങ​ളും കി​ട്ടാ​തെ വ​ന്ന​തോ​ടെ ഇ​വ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.

ര​ണ്ട് വ​ര്‍​ഷം മു​മ്പ് ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​യി​ല്‍​നി​ന്ന് ഏ​ഴ​ര ല​ക്ഷം രൂ​പ​യും വാ​ങ്ങി. വ്യ​വ​സാ​യം തു​ട​ങ്ങാ​നെ​ന്നു പ​റ​ഞ്ഞു പ​ണം വാ​ങ്ങി​യെ​ന്നാ​ണു വി​വ​രം.

ഇ​രു​വ​രു​ടെ​യും പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഒ​റ്റ​പ്പാ​ലം സ്‌​റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫി​സ​ര്‍ എം.​സു​ജി​ത്ത് ആ​ര്യ​ശ്രീ​യെ വി​ളി​ച്ചു​വ​രു​ത്തി അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ഇ​വ​രെ കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു. ആ​ര്യ​ശ്രീ​യെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment