ഇ​ന്ത്യ​യു​ടെ ഫു​ട്‌​ബോ​ളി​ലെ ഉ​ദ​യം കാ​ത്തി​രി​ക്കു​ന്നു: ഇ​ന്‍ഫാ​ന്‍റി​നോ

സൂ​റി​ച്ച്: ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ള്‍ ഉ​റ​ങ്ങു​ന്ന സിം​ഹ​മാ​ണെ​ന്ന മു​ന്‍ ഫി​ഫ പ്ര​സി​ഡ​ന്‍റ് സെ​പ് ബ്ലാ​റ്റ​റു​ടെ പ്രസ്താവനയ്ക്കു പിന്നാലെ പി​ന്‍ഗാ​മി​യാ​യ ഇ​ന്‍ഫാ​ന്‍റി​നോ​യും സ​മാ​ന​മാ​യ പ്ര​സ്താ​വ​ന​യു​മാ​യി രം​ഗ​ത്ത്. ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ള്‍ ഉ​ദിയി​ച്ചു​യ​രാ​ന്‍ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് ഫി​ഫ പ്ര​സി​ഡ​ന്‍റ് ജി​യാ​നി ഇ​ന്‍ഫാ​ന്‍റി​നോ. ഇ​ന്ത്യ ആ​തി​ഥ്യം വ​ഹി​ക്കു​ന്ന അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പ് തു​ട​ങ്ങാ​ന്‍ ദി​വ​സ​ങ്ങ​ള്‍ ശേ​ഷി​ക്കേ​യാ​ണ് ഇ​ന്‍ഫാ​ന്‍റി​നോ​യു​ടെ പ്ര​തി​ക​ര​ണം.

ഫി​ഫ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന മാ​ഗ​സി​നി​ലാ​ണ് ഇ​ന്‍ഫാ​ന്‍റി​നോ ഇ​ങ്ങ​നെ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഫു​ട്‌​ബോ​ള്‍ വി​ക​സ​നം ഫ​ല​പ്ര​ദ​മാ​യി ന​ട​ന്നാ​ല്‍ ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ള്‍ ഉ​യ​ര​ങ്ങ​ളി​ലെ​ത്തു​മെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ലോ​ക​ത്തി​ന്‍റെ ഓ​രോ മു​ക്കി​ലും മൂ​ല​യി​ലും ഫു​ട്‌​ബോ​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നു​ള്ള വ്യ​ക്ത​മാ​യ പ​ദ്ധ​തി ഫി​ഫ​യ്ക്കു​ണ്ട്. ഇ​ന്ത്യ​യി​ലെ യു​വാ​ക്ക​ളി​ല്‍ ഫു​ട്‌​ബോ​ള്‍ ബോ​ധം ഉ​ണ്ടാ​കു​ക എ​ന്ന​ത് അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പി​ന്‍റെ ന​ട​ത്തി​പ്പി​ലൂ​ടെ സം​ജാ​ത​മാ​കും.

Related posts