പോലീസ് പിടിച്ചെടുത്ത ബൈക്ക് വിട്ടുനൽകിയില്ല; ബൈക്കിലെത്തിയ സംഘം പോലീസ് സ്റ്റേഷനിലെ തൊണ്ടിവാഹനങ്ങൾക്ക് തീയിട്ടു

വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന തൊ​ണ്ടി വാ​ഹ​ന​ങ്ങ​ൾ തീ​യി​ട്ട് ന​ശി​പ്പി​ക്കാ​ൻ ശ്ര​മം. ബൈ​ക്കി​ലെ​ത്തി​യ മൂ​ന്നം​ഗ സം​ഘം തീ​യി​ട്ട ശേ​ഷം ര​ക്ഷ​പ്പെ​ട്ടു. സം​ഘ​ത്തി​ലെ പ്ര​ധാ​നി​യെ പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞു. ഇ​യാ​ളെ​യും കൂ​ട്ട​രെ​യും പി​ടി​കൂ​ടാ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി.

ഇ​ന്ന് പു​ല​ർ​ച്ചെ ര​ണ്ട് മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ബൈ​ക്കി​ലെ​ത്തി​യ മൂ​ന്നം​ഗ സം​ഘ​ത്തി​ലെ ഒ​രാ​ളാ​ണ് സ്റ്റേ​ഷ​ന്‍റെ പി​റ​ക് ഭാ​ഗ​ത്ത് കൂ​ടി എ​ത്തി വാ​ഹ​ന​ങ്ങ​ളി​ൽ പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തി​യ​ത്. തീ ​പ​ട​രു​ന്ന​ത് ക​ണ്ട് പോ​ലീ​സു​കാ​ർ ഓ​ടി​യെ​ത്തി​യ​പ്പോ​ൾ സം​ഘം ബൈ​ക്കി​ൽ ര​ക്ഷ​പ്പെ​ട്ടു.

പെട്രോൾ ഒഴിച്ച് തീയിട്ടത് നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ പൂ​ന്തു​റ സ്വ​ദേ​ശി അ​ൽ-​അ​മീ​ൻ ആ​ണെ​ന്ന് തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. ഇ​യാ​ളു​ടെ സു​ഹൃ​ത്തി​ന്‍റെ വാ​ഹ​നം ഇ​ന്ന​ലെ വി​ഴി​ഞ്ഞം പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ഇ​ത് വി​ട്ട് കൊ​ടു​ക്കാ​ത്ത​തി​ന്‍റെ വി​രോ​ധ​മാ​കാം കാ​ര​ണ​മെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. വി​ഴി​ഞ്ഞം പോ​ലീ​സ് കേ​സെ​ടു​ത്ത് പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി.

Related posts