പണിയറിയാവുന്നവരില്ല..! അത്യാധുനിക സൗകര്യങ്ങളുണ്ടെങ്കിലും പരിശീലനം ലഭിച്ചവരില്ല; പരിമിതികളിൽ കുടുങ്ങി വൈക്കത്ത് ഫയർഫോഴ്സ് 

വൈ​ക്കം: വൈ​ക്ക​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ജ​ലാ​ശ​യ​ങ്ങ​ളി​ൽ മു​ങ്ങി​മ​ര​ണം പ​തി​വാ​യി​ട്ടും ദ്രു​ത​ഗ​തി​യി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്താ​ൻ ക​ഴി​യാ​തെ ഫ​യ​ർ​ഫോ​ഴ്സ് കു​ഴ​യു​ന്നു. വൈ​ക്ക​ത്തെ അ​ഗ്നി​ശ​മ​ന സേ​ന​യ്ക്ക് ര​ണ്ടുമാ​സം മു​ന്പ് സ്കൂ​ബ ഉ​പ​ക​ര​ണം ല​ഭ്യ​മാ​ക്കി​യെ​ങ്കി​ലും സ്കൂ​ബ സെ​റ്റ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് പ്ര​ത്യേ​കം പ​രി​ശീ​ല​നം ല​ഭി​ച്ച ജീ​വ​ന​ക്കാ​രു​ടെ അ​ഭാ​വ​വും ഇ​തി​നാ​വ​ശ്യ​മാ​യ റ​ബ​ർ ഡി​ങ്കി ഇ​ല്ലാ​ത്ത​തു​മാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പ്ര​തി​സ​ന്ധി​യി​ലാ​ക്കുന്നത്.

വൈ​ക്കം, ക​ടു​ത്തു​രു​ത്തി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും അ​ഗ്നി​ശ​മ​ന സേ​ന ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് പാ​ഞ്ഞെ​ത്തു​ന്നു​ണ്ടെ​ങ്കി​ലും വെ​ള്ള​ത്തി​ൽ മു​ങ്ങി​യു​ള്ള ര​ക്ഷാ​പ്ര​വ​ർ​ത്ത​നം വേ​ഗ​ത്തി​ൽ ന​ട​ത്താ​ൻ താ​മ​സം നേ​രി​ടു​ന്ന​താ​ണ് പ​ല​പ്പോ​ഴും ജീ​വ​ൻ ന​ഷ്ട​മാ​കാ​ൻ കാ​ര​ണ​മാ​കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ മൂ​വാ​റ്റു​പു​ഴ ആ​റി​ന്‍റെ തൈ​ക്കാ​വ് ക​ട​വി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ മു​ങ്ങി മ​രി​ച്ച ഇ​ടു​ക്കി സേ​നാ​പ​തി സ്വ​ദേ​ശി അ​ന​ന്ദു(19)വിന്‍റെ മൃ​ത​ദേ​ഹം മ​ണി​ക്കൂ​റു​ക​ളു​ടെ കാ​ത്തി​രി​പ്പി​നുശേ​ഷം കോ​ട്ട​യ​ത്തു​നി​ന്ന് എ​ത്തി​യ സ്കൂ​ബ ടീ​മാ​ണ് ക​ണ്ടെ​ടു​ത്ത​ത്.

ഈ ​ക​ട​വി​ൽ ത​ന്നെ ക​ഴി​ഞ്ഞ മാ​ർ​ച്ച് 28ന് ​കു​ളി​ക്കാ​നി​റ​ങ്ങി​യ ഇ​ര​ട്ട സ​ഹോ​ദ​ര​ങ്ങ​ളാ​യ വെ​ട്ടി​ക്കാ​ട്ട് മു​ക്ക് ഗു​രു​മ​ന്ദി​ര​ത്തി​ന് സ​മീ​പം ന​ന്ദ​ന​ത്തി​ൽ സൗ​ര​വ് ( 16), സ​ന്ദീ​പ് ( 16) എ​ന്നി​വ​ർ മു​ങ്ങി മ​രി​ച്ചി​രു​ന്നു. ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന സ​മീ​പ​വാ​സി​യാ​യ അ​ൽ​അ​മീ​ൻ, അ​മീ​ന്‍റെ മാ​തൃ​സ​ഹോ​ദ​രി പു​ത്ര​ൻ ഷൈ​ജു എ​ന്നി​വ​രെ ഓ​ടി​യെ​ത്തി​യ സ​മീ​പ​വാ​സി​ക​ളാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ ആ​റുമാ​സ​ത്തി​നു​ള്ളി​ൽ വൈ​ക്കം താ​ലൂ​ക്കി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി 20ഓ​ളം പേ​രാ​ണ് ജ​ലാ​ശ​യ​ങ്ങ​ളി​ൽ മു​ങ്ങി മ​രി​ച്ച​ത്.

ആ​ഴ​വും അ​ടി​യൊ​ഴു​ക്കും കൂ​ടു​ത​ലു​ള്ളതും അ​പ​ക​ട സാ​ധ്യ​ത ഉ​ള്ള​തു​മാ​യ കു​ളി​ക്ക​ട​വു​ക​ളി​ൽ അ​പ​ക​ട സൂ​ച​നാ ബോ​ർ​ഡു​ക​ളും ഇ​ന്ന​ലെ ഫ​യ​ർ​ഫോ​ഴ്സ് സ്ഥാ​പി​ച്ചു. അ​തേ സ​മ​യം സ്കൂ​ബ​ സെ​റ്റ് ല​ഭി​ച്ചെ​ങ്കി​ലും ഫ​യ​ർ​ഫോ​ഴ്സി​നു പ്രാ​ഥ​മി​ക പ​രി​ശീ​ല​നം മാ​ത്ര​മാ​ണ് ല​ഭി​ച്ച​തെ​ന്നും റ​ബ​ർ ഡി​ങ്കി ല​ഭി​ക്കാ​ത്ത​തി​നാ​ൽ സ്കൂ​ബാ സെ​റ്റു​മാ​യി വ​ള്ള​ത്തി​ൽ പോ​യു​ള്ള തി​ര​ച്ചി​ൽ അ​സാ​ധ്യ​മാ​ണെ​ന്നും വൈ​ക്കം ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എം.​പി സ​ജീ​വ് പ​റ​ഞ്ഞു. ഈ ​മാ​സം ഫോ​ർ​ട്ട് കൊ​ച്ചി​യി​ൽ ന​ട​ക്കു​ന്ന പ​രി​ശീ​ല​ന​ത്തി​ന് അം​ഗ​ങ്ങ​ളെ അ​യ​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ഫ​യ​ർ​ഫോ​ഴ്സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts