ആദ്യത്തെ കുടിൽ; വൈറലാ‍യി ആ​ദ്യതെ​ര​ഞ്ഞെ​ടു​പ്പി​ലെ കു​ടി​ൽ ചി​ഹ്നം

എ​​​ഴു​​​പ​​​ത്തി​​​ര​​​ണ്ടു വ​​​ര്‍​ഷം മു​​​മ്പ് രാ​​​ജ്യ​​​ത്തു ന​​​ട​​​ന്ന ആ​​​ദ്യതെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ കു​​​ടി​​​ലി​​​ന്‍റെ ചി​​​ഹ്ന​​​ത്തി​​​ലാ​​​ണ് കി​​​സാ​​​ന്‍ മ​​​സ്ദൂ​​​ര്‍ പ്ര​​​ജാ പാ​​​ര്‍​ട്ടി നേ​​​താ​​​ക്ക​​​ള്‍ മ​​​ത്സ​​​രി​​​ച്ച​​​ത്. 1952 ജ​​​നു​​​വ​​​രി 16നാ​​​ണ് ആ​​​ദ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ന്ന​​​ത്. കോ​​​ഴി​​​ക്കോ​​​ട് ഉ​​​ള്‍​പ്പെ​​​ടു​​​ന്ന ത​​​ല​​​ശേ​​​രി നി​​​യോ​​​ജ​​​ക മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍നി​​​ന്നു നി​​​ട്ടൂ​​​ര്‍ പി. ​​​ദാ​​​മോ​​​ദ​​​ര​​​നാ​​​യി​​​രു​​​ന്നു പ്ര​​​ജാ പാ​​​ര്‍​ട്ടി​​​ക്കു​​​വേ​​​ണ്ടി മ​​​ത്സ​​രി​​​ച്ച​​​ത്.

അ​​​ദ്ദേ​​​ഹം വി​​​ജ​​​യി​​​ച്ച് ലോ​​ക്സ​​ഭ​​യി​​ൽ എ​​​ത്തു​​​ക​​​യും ചെ​​​യ്തു. അ​​​ക്കാ​​​ല​​​ത്ത് കേ​​​ര​​​ളം മ​​​ദ്രാ​​​സ് സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​രു​​​ന്നു. മി​​​ക​​​ച്ച പാ​​​ര്‍​ല​​​മെ​​​ന്‍റേ​​​റി​​​യ​​​ന്‍, പ​​​ത്ര​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​ന്‍, എ​​​ഴു​​​ത്തു​​​കാ​​​ര​​​ന്‍ എ​​​ന്നീ നി​​​ല​​​ക​​​ളി​​​ലെ​​​ല്ലാം ശ്ര​​​ദ്ധേ​​​യ​​​നാ​​​യി​​​രു​​​ന്നു നി​​​ട്ടൂ​​​ര്‍. ഇ​​എം​​എ​​​സ് സ​​​ര്‍​ക്കാ​​​ര്‍ 1967ല്‍ ​​​ഇ​​​ദ്ദേ​​​ഹ​​​ത്തെ പി​​​ന്നാ​​​ക്കവി​​​ഭാ​​​ഗ ക​​​മ്മീ​​ഷ​​​ന്‍റെ ചെ​​​യ​​​ര്‍​മാ​​​നാ​​​യി നി​​​യ​​​മി​​​ച്ചി​​​രു​​​ന്നു. പി​​​ന്നാ​​​ക്കവി​​​ഭാ​​​ഗ ക്ഷേ​​​മ​​​ത്തി​​​നു​​​ള്ള നി​​​ട്ടൂ​​​ര്‍ ക​​​മ്മീ​​ഷ​​​ന്‍ റി​​​പ്പോ​​​ര്‍​ട്ട് എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന അ​​​ദ്ദേ​​​ഹം ചെ​​​യ​​​ര്‍​മാ​​​നാ​​​യ ക​​​മ്മി​​​റ്റി ത​​​യാ​​​റാ​​​ക്കി​​​യ റി​​​പ്പോ​​​ര്‍​ട്ട് സം​​​സ്ഥാ​​​ന​​​ത്ത് ഏ​​​റെ രാ​​​ഷ്‌ട്രീയ വി​​​വാ​​​ദ​​​ത്തി​​​നു വ​​​ഴി​​​വ​​​ച്ചി​​​രു​​​ന്നു.

മ​​​ദി​​​രാ​​​ശി അ​​​സം​​​ബ്ലി​​​യി​​​ലേ​​​ക്ക് അ​​​ന്നു ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ പേ​​​രാ​​​മ്പ്ര​​​യി​​​ല്‍നി​​​ന്നു മാ​​​റ്റു​​​ര​​​ച്ച​​​ത് പ​​​ള്ളി​​​യി​​​ല്‍ കു​​​ഞ്ഞി​​​രാ​​​മ​​​ന്‍ കി​​​ടാ​​​വാ​​​ണ്. അ​​​ദ്ദേ​​​ഹ​​​വും വി​​​ജ​​​യം​​​ക​​​ണ്ടു.​ ത​​​മി​​​ഴ്നാ​​​ട്ടി​​​ലും കേ​​​ര​​​ള​​​ത്തി​​​ലും എം​​​എ​​​ല്‍​എ​​​യാ​​​യി​​​രു​​​ന്നു പ​​​ള്ളി​​​യി​​​ല്‍ കു​​​ഞ്ഞി​​​രാ​​​മ​​​ന്‍ കി​​​ടാ​​​വ്. മ​​​ദ്യ​​​വ​​​ര്‍​ജ​​​നം, ഖാ​​​ദി​​​പ്ര​​​വ​​​ര്‍​ത്ത​​​നം, ഹ​​​രി​​​ജ​​​നോ​​​ദ്ധാ​​​ര​​​ണം, സ​​​ഹ​​​ക​​​ര​​​ണം, വി​​​ദ്യാ​​​ഭ്യാ​​​സം എ​​​ന്നീ മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ച്ചി​​​രു​​​ന്ന അ​​​ദ്ദേ​​​ഹം 1939ല്‍ ​​​സു​​​ഭാ​​​ഷ് ച​​​ന്ദ്ര​​​ബോ​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ രൂ​​​പീ​​​ക​​​രി​​​ച്ച ഫോ​​​ര്‍​വേ​​​ഡ് ബ്ലോ​​​ക്കി​​​ന്‍റെ ജി​​​ല്ലാ ക​​​മ്മ​​​റ്റി മെംബര്‍ ആ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ര്‍​ന്ന് മ​​​ല​​​ബാ​​​ര്‍ ഡി​​​സ്ട്രി​​​ക്ട് ബോ​​​ര്‍​ഡി​​​ലേ​​​ക്ക് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. കേ​​​ള​​​പ്പ​​​ജി​​​യു​​​ടെ അ​​​രു​​​മശി​​​ഷ്യ​​​നാ​​​യി​​​രു​​​ന്ന കി​​​ടാ​​​വ് പി​​​ന്നീ​​​ട്‌ അ​​​ദ്ദേ​​​ഹ​​​ത്തോ​​​ടൊ​​​പ്പം കി​​​സാ​​​ന്‍ മ​​​സ്ദൂ​​​ര്‍ പ്ര​​​ജാ പാ​​​ര്‍​ട്ടി​​​യി​​​ല്‍ അം​​​ഗ​​​മാ​​​യി. സം​​​സ്ഥാ​​​ന രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​നു​​​ശേ​​​ഷം 1967ല്‍ ​​​കൊ​​​യി​​​ലാ​​​ണ്ടി​​​യി​​​ല്‍നി​​​ന്നു കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലേ​​​ക്ക് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ന്‍

Related posts

Leave a Comment