ഈ ​ക​ടി​ക്ക് അ​ൽ​പ്പം ക​ട്ടി കൂ​ടു​ത​ലാ! ത​ല പോ​യി​ട്ടും വീ​ര്യം ചോ​രാ​തെ മ​ത്സ്യം

ത​ല അ​റു​ത്തു മാ​റ്റി​യി​ട്ടും കോ​ള​യു​ടെ കാ​ൻ ഒ​രു മ​ത്സ്യം ക​ടി​ച്ചു മു​റി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ അ​മ്പ​ര​പ്പു​ണ​ർ​ത്തു​ന്നു. യൂ​ട്യൂ​ബി​ലാ​ണ് ഏ​റെ ആ​കാം​ക്ഷ​യു​ണ​ർ​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. വു​ൾ​ഫ് ഫി​ഷ് എ​ന്ന ഇ​ന​ത്തി​ൽ​പ്പെ​ട്ട മ​ത്സ്യ​മാ​ണി​ത്.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്. ജീ​വ​നോ​ടെ വെ​ള്ള​ത്തി​ൽ കി​ട​ന്ന മ​ത്സ്യ​ത്തെ പു​റ​ത്തെ​ടു​ത്ത് അ​തി​ന്‍റെ വാ​യി​ലേ​ക്ക് കാ​ൻ വ​യ്ക്കു​മ്പോ​ൾ മ​ത്സ്യം അ​ത് ക​ടി​ച്ച് പൊ​ട്ടി​ക്കു​ന്ന​താ​ണ് ആ​ദ്യം ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്.

എ​ന്നാ​ൽ ഇ​തേ മ​ത്സ്യ​ത്തി​ന്‍റെ ത​ല അ​റു​ത്ത് മാ​റ്റി​യ​തി​ന് ശേ​ഷം അ​തി​ന്‍റെ വാ​യ​യി​ലേ​ക്ക് കാ​ൻ വ​യ്ക്കു​മ്പോ​ൾ മ​ത്സ്യം അ​തും ക​ടി​ച്ചു​മു​റി​ക്കു​ന്ന​താ​ണ് ഏ​റെ ആ​ശ്ച​ര്യ​ക​ര​മാ​കു​ന്ന​ത്. ആ​ദ്യ​ത്തെ വീ​ഡി​യോ​യി​ലു​ള്ള അ​ത്രെ​യും ശ​ക്തി​യാ​യി ത​ന്നെ​യാ​ണ് ത​ല അ​റു​ത്ത് മാ​റ്റി​യി​ട്ടും മീ​ൻ വീ​ണ്ടും കാ​ൻ ക​ടി​ച്ചു മു​റി​ച്ച​ത്.

ജ​നു​വ​രി​യി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ ഇ​പ്പോ​ൾ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്. ഈ ​വീ​ഡി​യോ​യ്ക്ക് പ്ര​തി​ക​ര​ണ​വു​മാ​യി നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Related posts