മത്സ്യസംഭരണത്തിനും വിതരണത്തിനും മില്‍മ മാതൃകയില്‍ സംവിധാനം വേണം: എഐടിയുസി

ആലപ്പുഴ: മത്സ്യ സംഭരണത്തിനും വിതരണത്തിനുമായി മില്‍മ മാതൃകയില്‍ പുതിയ സംവിധാനത്തിന് രൂപം നല്‍കുവാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് മത്സ്യ തൊഴിലാളി ഫെഡറേഷന്‍(എഐടിയുസി) സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികള്‍ക്ക് വരുമാനം കുറവാണെങ്കിലും മത്സ്യ വ്യവസായത്തിലെ വന്‍കിടക്കാര്‍ ലക്ഷാധിപതികളാണ്.

തൊഴിലാളികള്‍ക്ക് ന്യായവില ലഭിക്കുവാന്‍ സര്‍ക്കാര്‍ ഇടപെടണം. അന്യ സംസ്ഥാനങ്ങളില്‍ നിന്നും എത്തിക്കുന്ന മത്സ്യം ചെക്ക് പോസ്റ്റുകളില്‍ പരിശോധിക്കുവാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണമെന്നും മത്സ്യത്തില്‍ രാസമാലിന്യങ്ങള്‍ കലര്‍ത്തുന്നവരെ ശിക്ഷിക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് അദ്ധ്യക്ഷനായിരുന്നു.

ജന സെക്രട്ടറി ടി.രഘുവരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കുമ്പളം രാജപ്പന്‍, എ.കെ.ജബ്ബാര്‍, ടി.കെ.ചക്രപാണി, കെ.ജി.ശിവാനന്ദന്‍, ഹഡ് സണ്‍ ഫെര്‍ണാന്റസ്, കെ.സി.സതീശന്‍, എല്‍സബത്ത് അസീസി, മിനി രാജേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts