അ​മ്മ​യെ​ത്തും മുമ്പേ മി​യാ​മോ​ൾ യാ​ത്ര​യാ​യി…

ഡ​ബ്ലി​ൻ: കി​ൽ​ക്കെ​നി​യി​ലെ ജോ​മി ജോ​സി​ന്‍റെ മ​ക​ൾ നാ​ല​ര​വ​യ​സു​കാ​രി മി​യാ​മേ​രി ജോ​മി കേ​ര​ള​ത്തി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞു.

ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് മൂ​ന്ന​ര​യോ​ടെ ഏ​റ്റു​മാ​നൂ​ർ കോ​ത​ന​ല്ലൂ​രു​ള്ള ഇ​വ​രു​ടെ താ​ൽ​കാ​ലി​ക വ​സ​തി​യോ​ട് ചേ​ർ​ന്നു​ള്ള കി​ണ​റ്റി​ൽ വീ​ണാ​ണ് മി​യാ​മോ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

വീ​ട്ടു​കാ​ർ കാ​ണാ​തെ പു​റ​ത്തി​റ​ങ്ങി​യ കു​ഞ്ഞ് കി​ണ​റ്റി​ൽ വീ​ഴു​ക​യാ​യി​രു​ന്നു.

കോ​വി​ഡ് കാ​ല​ത്തി​ന് മു​ന്പ് പി​താ​വ് ജോ​മി​യ്ക്കൊ​പ്പം നാ​ട്ടി​ലെ​ത്തി​യ മി​യാ​മോ​ളെ തി​രി​കെ കൊ​ണ്ട് വ​രാ​നാ​യി ന്ധ​അ​മ്മ ജി​ഷ ജോ​മി ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കേ​ര​ള​ത്തി​ലെ​ത്തി​യ​ത്.

എ​ന്നാ​ൽ മൂ​വാ​റ്റു​പു​ഴ​യി​ൽ ക്വാ​റ​ന്ൈ‍​റ​നി​ലാ​യി​രു​ന്ന ജി​ഷ, മി​യാ​മോ​ളെ കാ​ണാ​ൻ കോ​ത​ന​ല്ലൂ​രി​ലെ വീ​ട്ടി​ൽ എ​ത്തും മു​ന്പാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്..

കോ​വി​ഡ് യാ​ത്രാ നി​യ​ന്ത്ര​ണ​ങ്ങ​ളെ തു​ട​ർ​ന്നു​ണ്ടാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ജോ​മി അ​യ​ർ​ല​ൻ​ഡി​ലേ​ക്ക് തി​രി​ച്ചു വ​ന്ന​ത് ര​ണ്ടു മാ​സം മു​ന്പാ​ണ്. ജോ​മി​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു മി​യാ​മോ​ളും.

കോ​വി​ഡ് യാ​ത്രാ നി​യ​ന്ത്ര​ണ​ങ്ങ​ൾ തീ​ർ​ന്ന​ശേ​ഷം മോ​ളെ അ​യ​ർ​ല​ൻ​ഡി​ലേ​ക്ക് കൊ​ണ്ടു​വ​രാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു ജോ​മി​യും ജി​ഷ​യും. എ​ന്നാ​ൽ യാ​ത്രാ നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ണ്ടേ​ക്കും എ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തി​നാ​ൽ കു​ഞ്ഞി​നെ കൂ​ട്ടാ​നാ​യി മാ​ത്ര​മാ​ണ് ജി​ഷ നാ​ട്ടി​ലേ​യ്ക്ക് പോ​യ​ത്.

കി​ൽ​ക്കെ​നി​യി​ലെ എ​ല്ലാ സാ​മൂ​ഹ്യ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും മു​ന്പി​ൽ നി​ന്ന് മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന ജോ​മി-​ജി​ഷ ദ​ന്പ​തി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട മ​ക​ളു​ടെ മ​ര​ണ​വാ​ർ​ത്ത കി​ൽ​ക്കെ​നി മ​ല​യാ​ളി​ക​ളും ഞെ​ട്ട​ലോ​ടെ​യാ​ണ് കേ​ട്ട​ത്. വി​വ​ര​റി​ഞ്ഞു നി​ര​വ​ധി പേ​ർ ജോ​മി​യു​ടെ വ​സ​തി​യി​ലെ​ത്തി​യി​രു​ന്നു.

അ​ടി​മാ​ലി ക​ന്പ​ളി​ക്ക​ണ്ടം ന​ന്ദി​ക്കു​ന്നേ​ൽ കു​ടും​ബാം​ഗ​മാ​ണ് ജോ​മി. മൂ​വാ​റ്റു​പു​ഴ ആ​ര​ക്കു​ഴ റോ​ഡി​ൽ മ​ണ്ടോ​ത്തി​ക്കു​ടി​യി​ൽ കു​ടും​ബാം​ഗ​മാ​ണ് ജി​ഷ. കി​ൽ​ക്കെ​നി​യി​ൽ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​യാ​യ ഡോ​ണ്‍ മി​യാ​മോ​ളു​ടെ ഏ​ക സ​ഹോ​ദ​ര​നാ​ണ്.

മി​യാ​മോ​ളു​ടെ മ​ര​ണ​വാ​ർ​ത്ത അ​റി​ഞ്ഞ് ന്ധ​അ​മ്മ ജി​ഷ അ​ധി​കൃ​ത​രു​ടെ പ്ര​ത്യേ​ക അ​നു​മ​തി വാ​ങ്ങി വൈ​കു​ന്നേ​ര​ത്തോ​ടെ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​ലെ​ത്തി പൊ​ന്നു​മോ​ളെ ക​ണ്ടു.

അ​യ​ർ​ല​ൻ​ഡി​ലു​ള്ള ജോ​മി​യും ഡോ​ണും മ​റ്റ​ന്നാ​ൾ കേ​ര​ള​ത്തി​ലേ​ക്ക് യാ​ത്ര തി​രി​ക്കും. സം​സ്കാ​രം ് ന​ട​ത്തു​ന്ന​ത് എ​ന്ന​ത് സം​ബ​ന്ധി​ച്ച തീ​രു​മാ​നം പി​ന്നീ​ട്.

റി​പ്പോ​ർ​ട്ട്: എ​മി സെ​ബാ​സ്റ്റ്യ​ൻ

Related posts

Leave a Comment