ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് തു​ക​യു​മാ​യി കു​രു​ന്നു​ക​ളും;  ഓ​ണാ​ഘോ​ഷം ന​ട​ത്തു​ന്ന​തി​നു ഭ​ണ്ഡാ​ര​പ്പെ​ട്ടി​യി​ൽ ശേ​ഖ​രി​ച്ച പ​ണവുമാ‍യാണ് അങ്കണവാടി കുട്ടികൾ മന്ത്രിയെ കാണാനെത്തിയത്

മ​ട്ട​ന്നൂ​ർ: അ​ങ്ക​ണ​വാ​ടി​യി​ൽ ഓ​ണാ​ഘോ​ഷം ന​ട​ത്തു​ന്ന​തി​നു ഭ​ണ്ഡാ​ര​പ്പെ​ട്ടി​യി​ൽ ശേ​ഖ​രി​ച്ച പ​ണം ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് കൈ​മാ​റി കു​രു​ന്നു​ക​ൾ മാ​തൃ​ക​യാ​യി. കീ​ഴ​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ 18 അ​ങ്ക​ണ​വാ​ടി​ക​ളി​ലെ കു​ട്ടി​ക​ളി​ൽ നി​ന്നു സ​മാ​ഹ​രി​ച്ച 16,000 രൂ​പ​യാ​ണ് ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ന​ൽ​കി​യ​ത്.

ചാ​ലോ​ട് അ​ങ്ക​ണ​വാ​ടി​യി​ലെ ഫാ​ത്തി​മ​യു​ടെ വാ​ക്കു​ക​ളാ​ണ് ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് പ​ണം ക​ണ്ടെ​ത്താ​ൻ പ്രോ​ത്സാ​ഹ​ന​മാ​യ​ത്. പ്ര​ള​യ​വും സ​ഹാ​യ വി​ത​ര​ണ​വും ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളി​ലും മ​റ്റും ക​ണ്ട ഫാ​ത്തി​മ അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​രോ​ട് ഓ​ണാ​ഘോ​ഷ​ത്തി​നു സ​മാ​ഹ​രി​ച്ച പ​ണം ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് കൈ​മാ​റി​യാ​ലോ​യെ​ന്നു ചോ​ദി​ക്കു​ക​യാ​യി​രു​ന്നു.

അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ ശ്രീ​ല​ത സൂ​പ്പ​ർ​വൈ​സ​ർ ശോ​ഭ​ന​യെ അ​റി​യി​ച്ച​തോ​ടെ അ​നു​കൂ​ല തീ​രു​മാ​ന​മാ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് കീ​ഴ​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ അ​ങ്ക​ണ​വാ​ടി​ക​ളി​ൽ നി​ന്നും ദു​രി​താ​ശ്വാ​സ​ഫ​ണ്ട് സ്വ​രൂ​പി​ക്കു​വാ​ൻ തീ​രു​മാ​നി​ച്ച​ത്. ചാ​ലോ​ട് അ​ങ്ക​ണ​വാ​ടി​യി​ൽ നി​ന്നു 4000 രൂ​പ​യും മ​റ്റു അ​ങ്ക​ണ​വാ​ടി​ക​ളി​ൽ നി​ന്നു​മാ​യി സ​മാ​ഹ​രി​ച്ച തു​ക​യും കു​ട്ടി​ക​ൾ ചേ​ർ​ന്നു മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​നു മ​ട്ട​ന്നൂ​രി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കൈ​മാ​റി​യ​ത്.

Related posts