‘മ​റ്റൊ​രു രാ​ജ്യ​ത്തി​നും സാ​ധി​ക്കാ​ത്ത​ത് ഇ​ന്ത്യ നി​ർ​മി​ച്ചു’: ഇ​ന്ത്യ​യു​ടെ യു​പി​ഐ സം​വി​ധാ​ന​ത്തെ പ്ര​കീ​ർ​ത്തി​ച്ച് ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ്

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന എ​ഐ ഇം​പാ​ക്‌​ട് ഉ​ച്ച​കോ​ടി​യി​ൽ രാ​ജ്യ​ത്തി​ന്‍റെ ത​ദ്ദേ​ശീ​യ ഡി​ജി​റ്റ​ൽ പേ​മെ​ന്‍റ് സം​വി​ധാ​ന​മാ​യ യു​പി​ഐ​യെ (യൂ​ണി​ഫൈ​ഡ് പേ​മെ​ന്‍റ്സ് ഇ​ന്‍റ​ർ​ഫേ​സ്) പ്ര​കീ​ർ​ത്തി​ച്ചു ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണ്‍.

140 കോ​ടി ജ​ന​ങ്ങ​ൾ​ക്കു ഡി​ജി​റ്റ​ൽ വ്യ​ക്തി​ത്വം ന​ൽ​കു​ന്ന സം​വി​ധാ​ന​ത്തി​ലൂ​ടെ മ​റ്റൊ​രു രാ​ജ്യ​ത്തി​നും സാ​ധി​ക്കാ​ത്ത​ത് ഇ​ന്ത്യ​ക്കു നി​ർ​മി​ക്കാ​ൻ ക​ഴി​ഞ്ഞു​വെ​ന്നും മാ​ക്രോ​ണ്‍ പ്ര​ശം​സി​ച്ചു. ഇ​ന്ത്യ​യു​ടെ ഡി​ജി​റ്റ​ൽ പ​ബ്ലി​ക് പേ​മെ​ന്‍റ് ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​റി​നു കീ​ഴി​ൽ പ്ര​തി​മാ​സം 2000 കോ​ടി പ​ണ​മി​ട​പാ​ടു​ക​ൾ ന​ട​ത്താ​ൻ ക​ഴി​യു​ന്ന സം​വി​ധാ​ന​വും 50 കോ​ടി ഡി​ജി​റ്റ​ൽ ആ​രോ​ഗ്യ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ൾ പു​റ​പ്പെ​ടു​വി​ച്ച ആ​രോ​ഗ്യ പ്ലാ​റ്റ്ഫോ​മും വി​ക​സി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞു​വെ​ന്ന് ഉ​ച്ച​കോ​ടി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് മാ​ക്രോ​ണ്‍ പ​റ​ഞ്ഞു.

പ​ത്തു വ​ർ​ഷം മു​ന്പ് ഒ​രു വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ര​ന് മും​ബൈ​യി​ൽ ബാ​ങ്ക് അ​ക്കൗ​ണ്ട് തു​റ​ക്കാ​ൻ ക​ഴി​യി​ല്ലാ​യി​രു​ന്നു​വെ​ന്നും പ​ക്ഷേ ഇ​ന്ന് അ​യാ​ൾ​ക്കു രാ​ജ്യ​ത്തെ​വി​ടെ​നി​ന്നു വേ​ണ​മെ​ങ്കി​ലും ഓ​ണ്‍​ലൈ​നാ​യി പ​ണ​മി​ട​പാ​ടു​ക​ൾ സ്വീ​ക​രി​ക്കാ​ൻ ക​ഴി​യു​മെ​ന്നും ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ചൂ​ണ്ടി​ക്കാ​ട്ടി.

അ​ടു​ത്ത ത​വ​ണ​ത്തെ ജി7 ​ഉ​ച്ച​കോ​ടി​ക്ക് ഫ്രാ​ൻ​സ് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​നി​രി​ക്കേ എ​ഐ ദു​രു​പ​യോ​ഗ​ത്തി​ൽ​നി​ന്നു കു​ട്ടി​ക​ളെ സം​ര​ക്ഷി​ക്കു​ക എ​ന്ന​താ​ണ് ഫ്രാ​ൻ​സി​ന്‍റെ ജി7 ​മു​ൻ​ഗ​ണ​ന​യെ​ന്നും 15 വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളു​ടെ സ​മൂ​ഹ​മാ​ധ്യ​മ നി​രോ​ധ​ന​ത്തി​ന് ഫ്രാ​ൻ​സ് ത​യാ​റെ​ടു​ക്കു​ക​യാ​ണെ​ന്നും മാ​ക്രോ​ണ്‍ വ്യ​ക്ത​മാ​ക്കി. 52-ാമ​ത് ജി7 ​ഉ​ച്ച​കോ​ടി​യി​ലേ​ക്ക് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ക്ഷ​ണി​ച്ച മാ​ക്രോ​ൺ, കു​ട്ടി​ക​ളു​ടെ സ​മൂ​ഹ​മാ​ധ്യ​മ ഉ​പ​യോ​ഗ​ത്തി​ൽ ഇ​ട​പെ​ട​ൽ ന​ട​ത്താ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.
സ്വ​ന്തം ലേ​ഖ​ക​ൻ

Related posts

Leave a Comment