രാജേഷ് വിവാഹം കഴിച്ചത് രണ്ടു തവണ, ഇപ്പോള്‍ താമസിക്കുന്നത് വേറൊരാളുടെ ഭാര്യയ്‌ക്കൊപ്പം, ജോലി പെണ്‍കുട്ടികളെ പറ്റിക്കലും

വിവാഹ തട്ടിപ്പും പെണ്‍കുട്ടികളുടെ സ്വര്‍ണവും അടിച്ചു മാറ്റുന്ന പൂജാരി പോലീസ് പിടിയില്‍ തിരുവനന്തപുരം തുമ്പയില്‍ ക്ഷേത്രങ്ങളിലെത്തുന്ന സ്ത്രീകളുടെ ആഭരണങ്ങള്‍ കൈക്കലാക്കി പണയം വച്ച് തട്ടിപ്പ് നടത്തുന്ന ചേര്‍ത്തല പട്ടണക്കാട് സ്വദേശി രാജേഷാണ് തുമ്പ പോലീസിന്റെ പിടിയിലായത്. ഇയാള്‍ രണ്ടുതവണ വിവാഹം കഴിച്ചതാണ്. ഇപ്പോള്‍ താമസം മറ്റൊരാളുടെ ഭാര്യയ്‌ക്കൊപ്പവും. ഇവരും പോലീസിന്റെ പിടിയിലായിട്ടുണ്ട്.

തന്ത്രപരമായിട്ടാണ് ഇയാള്‍ സ്ത്രീകളെ കബളിപ്പിച്ചിരുന്നത്. ശത്രുദോഷം മാറണമെങ്കില്‍ സ്വര്‍ണം ക്ഷേത്രത്തില്‍ വച്ച് പൂജ നടത്തണമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ആഭരണങ്ങള്‍ കൈക്കലാക്കിയിരുന്നത്. തിരുവനന്തപുരത്തെ കടയ്ക്കല്‍, ചിറയിന്‍കീഴ്, ആറ്റിപ്ര തുടങ്ങിയ ക്ഷേത്രങ്ങളില്‍ പൂജാരിയായി ജോലി നോക്കുന്നതിനിടെയാണ് രാജേഷ് ക്ഷേത്രങ്ങളിലെത്തുന്ന സ്ത്രീകളെ പറ്റിച്ച് ലക്ഷങ്ങള്‍ സമ്പാദിച്ചത്. അതിവിശ്വാസികളായ സ്ത്രീകളെ തിരഞ്ഞെടുത്താണ് തട്ടിപ്പ്. അവരുടെ കുടുംബസാഹചര്യവും മറ്റും മനസിലാക്കിയ ശേഷം പലതരം ദോഷങ്ങളുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിക്കും.

ദോഷങ്ങള്‍ മാറാന്‍ ദേഹത്ത് ധരിക്കുന്ന സ്വര്‍ണാഭരണം വിഗ്രഹത്തിന് സമീപം വച്ച് ദിവസങ്ങളോളം പൂജ ചെയ്യണമെന്നും അറിയിക്കും. ഇങ്ങിനെ കിട്ടുന്ന സ്വര്‍ണമെല്ലാം പണയം വച്ച് പണമെടുക്കുന്നതാണ് രാജേഷിന്റെ രീതി. ആദ്യമൊക്കെ മറ്റൊരാളുടെ സ്വര്‍ണം കിട്ടുമ്പോള്‍ ആദ്യം വച്ചവരുടെ സ്വര്‍ണം തിരിച്ചെടുത്ത് നല്‍കാറുണ്ടായിരുന്നു.. എന്നാല്‍ ഇതിനിടെ ചിലരുടെ സ്വര്‍ണം എടുത്ത് നല്‍കാതെ വന്നതോടെയാണ് പരാതി ഉയര്‍ന്നത്. ഇയാള്‍ക്കെതിരേ മറ്റു സ്ഥലങ്ങളിലും പരാതി ഉണ്ടെന്നാണ് സൂചന.

Related posts