പഠിക്കാൻ വയ്യ, ഗെയിം മതി! അമ്മ വഴക്കുപറഞ്ഞ വിഷമത്തിൽ 10 വയസുകാരി തൂങ്ങിമരിച്ചു

ലക്‌നോ: മൊബൈലില്‍ ഗെയിം കളിച്ചതിന് അമ്മ വഴക്ക് പറഞ്ഞ വിഷമത്തില്‍ പത്ത് വയസ്സുകാരി ജീവനൊടുക്കി.

ആറാം ക്ലാസ്സുകാരിയായ ഹര്‍ഷിത വാജ്പേയിയാണ് മുറിക്കുള്ളില്‍ തൂങ്ങിമരിച്ചത്. ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലഖ്നൗവിലെ പാരായിലാണ് സംഭവം. 

പാരായിലെ ബല്‍ദേവ് ഖേഡയില്‍ അമ്മ നീതുവിനോടൊപ്പം താമസിച്ച് വരികയായിരുന്നു ഹര്‍ഷിത. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് അച്ഛന്‍ മരിച്ചിരുന്നു.

ആറാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്ന കുട്ടി പഠനത്തില്‍ തീരം താല്‍പര്യം കാണിച്ചിരുന്നില്ല. മിക്കപ്പോഴും മൊബൈലില്‍ ഗെയിമുകള്‍ കളിക്കുമായിരുന്നു.

ഇതിനെ ചൊല്ലി വീട്ടില്‍ വഴക്ക് പതിവായിരുന്നു. ഭര്‍ത്താവിന്റെ മരണശേഷം അമ്മ മറ്റ് വീടുകളില്‍ വീട്ടുജോലി ചെയ്താണ് ഉപജീവന മാര്‍ഗം കണ്ടെത്തിയത്. 

ചൊവ്വാഴ്ച ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കുന്നത് അമ്മ വിലക്കി. ഹര്‍ഷിതയെ വഴക്ക് പറഞ്ഞ ശേഷം ജോലിക്ക് പോയി.

എന്നാല്‍ തിരിച്ചെത്തിയപ്പോള്‍ മകള്‍ തൂങ്ങി നില്‍ക്കുന്നതാണ് അമ്മ കണ്ടത്. ഉടന്‍ തന്നെ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി മൃതദേഹം ഏറ്റുവാങ്ങി പോസ്റ്റമോര്‍ട്ടത്തിന് അയച്ചു.

10 വയസുകാരി ആത്മഹത്യ ചെയ്തതാണെന്നും അന്വേഷണം നടക്കുകയാണെന്നും പാരാ പൊലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് തേജ് ബഹാദൂര്‍ സിങ് പറഞ്ഞു.

Related posts

Leave a Comment