ഒരമ്മ പെറ്റ ഇരട്ടകളാണെന്നേ പറയു… വിമാനത്തിൽ വച്ച് അപ്രതീക്ഷിത കൂടിക്കാഴ്ച; സ്വന്തം ‘കുമ്പിടിയെ’ കണ്ടെത്തി യാത്രക്കാരന്‍

ന​മ്മ​ളെ പോ​ലെ ഒ​ന്പ​ത് പേ​ർ ഈ ​ലോ​ക​ത്തു​ണ്ടെ​ന്നു പ​റ​യാ​റി​ല്ലേ. എ​ന്നാ​ൽ പ​ല​രും അ​ത് ത​മാ​ശ രൂ​പേ​ണ പ​റ​ഞ്ഞു പോ​കു​ന്ന​ത​ല്ലാ​തെ ഇ​തു​വ​രേ​യും തെ​ളി​യി​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. എ​ന്നാ​ൽ അ​ത്ത​ര​ത്തി​ലൊ​രു സം​ഭ​വ​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഉ​ണ്ടാ​യ​ത്. 

മാ​ർ​ക്ക് ഗാ​ർ​ല​ൻ​ഡ് എന്ന 62കാരൻ  ല​ണ്ട​നി​ൽ നി​ന്ന് ബാ​ങ്കോ​ക്കി​ലേ​ക്കു​ള്ള ത​ന്‍റെ യാ​ത്ര​യ്ക്കി​ടെ ത​ന്‍റെ അ​തേ പേ​രും ഇ​ഷ്ടാ​നി​ഷ്ട​ങ്ങ​ളു​മു​ള്ള  ഒ​രു വ്യ​ക്തി​യെ ക​ണ്ടു​മു​ട്ടി. ഇ​രു​വ​രും ത​മ്മി​ല്‍ നി​ര​വ​ധി കാ​ര്യ​ങ്ങ​ളി​ലാ​ണ് സ​മാ​ന​ത​യു​ള്ള​ത്. ഹോ​ബി​ക​ള്‍, കു​ട്ടി​ക​ളു​ടെ എ​ണ്ണം, സു​ഹൃ​ത്തു​ക്ക​ള്‍ എ​ന്നി​വ​യി​ലെ​ല്ലാം ര​ണ്ടാ​ളും ത​മ്മി​ൽ സ​മാ​ന​ത​ക​ള്‍ ഏ​റെ​യാ​യി​രു​ന്നു.

ഗാ​ർ​ല​ൻ​ഡി​നെ ചെ​ക്ക് ഇ​ൻ ചെ​യ്‌​ത​താ​യി അ​ധി​കൃ​ത​രു​ടെ അ​റി​യി​പ്പ് വ​ന്ന​പ്പോ​ഴാ​ണ് അ​ത്ഭു​ത​ക​ര​മാ​യ തി​രി​ച്ച​റി​യ​ല്‍ ഉ​ണ്ടാ​യ​ത്. പേ​ര് വി​ളി​ച്ച​പ്പോ​ഴാ​ണ് സ​മാ​ന പേ​രി​ൽ ര​ണ്ട് ആ​ളു​ക​ൾ ഉ​ണ്ടെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. പേ​രി​ലു​ണ്ടാ​യ ആ​ശ​യ കു​ഴ​പ്പം എ​യ​ര്‍​പോ​ട്ടി​ല്‍ ഏ​ക​ദേ​ശം 40 മി​നി​റ്റോ​ളം നീ​ണ്ട് നി​ന്നു. 

അ​വ​സാ​ന​മാ​ണ് ഒ​രോ വി​മാ​ന​ത്തി​ല്‍ മാ​ർ​ക്ക് ഗാ​ർ​ല​ൻ​ഡ് എ​ന്ന പേ​രി​ല്‍ ര​ണ്ട് ആ​ളു​ക​ളു​ണ്ടെ​ന്ന് അ​ധി​കൃ​ത​ര്‍​ക്ക് വ്യ​ക്ത​മാ​യ​ത്. ഡി​പ്പാ​ർ​ച്ച​ർ ലോ​ഞ്ചി​ൽ ഒ​രേ പേ​രു​ള്ള ര​ണ്ടു പേ​രും ക​ണ്ടു​മു​ട്ടി. അ​പ്പോ​ഴാ​ണ് ട്വി​സ്റ്റ് സം​ഭ​വി​ച്ച​ത്. ഇ​രു​വ​രും കാ​ണാ​ൻ ഒ​രു​പോ​ലെ ആ​യി​രു​ന്നു.​വി​മാ​ന​ത്തി​ലും ര​ണ്ടാ​ളു​ടേ​യും സീ​റ്റു​ക​ള്‍ അ​ടു​ത്തു ത​ന്നെ​യാ​യി​രു​ന്നു. ത​ങ്ങ​ളു​ടെ സാ​മ്യ​ത​ക​ള്‍ തി​രി​ച്ച​റി​ഞ്ഞ​പ്പോ​ള്‍ ഇ​രു​വ​രും ശ​രി​ക്കും ഞെ​ട്ടി​പ്പോ​യി. ജീ​വി​ത​കാ​ലം മു​ഴു​വ​ൻ ഇ​വ​ർ സു​ഹൃ​ത്തു​ക്ക​ളാ​യി തു​ട​രു​മെ​ന്നും അ​റി​യി​ച്ചു.

Related posts

Leave a Comment