നി​ങ്ങ​ൾ എ​ന്തി​ന്‍റെ​യെ​ങ്കി​ലും ‘CEO’ ആ​ണോ? പു​തി​യ വാ​ക്കു​മാ​യി വീ​ണ്ടു​മെ​ത്തി ജെ​ൻ​സി​ക്കു​ട്ട​ൻ​മാ​ർ

ജെ​ൻ​സി​ക്കു​ട്ട​ൻ​മാ​രു​ടെ കാ​ല​ത്ത് ജീ​വി​ക്കു​ക്കു​ന്പോ​ൾ അ​ൽ​പ​മെ​ങ്കി​ലും ജെ​ൻ​സി വാ​ക്കു​ക​ൾ പ​ഠി​ച്ചു​വ​യ്ക്ക​ണം. ഓ​രോ ദി​വ​സ​വും അ​വ​ർ ഓ​രോ പു​തി​യ വാ​ക്കു​മാ​യാ​ണ് എ​ത്തു​ന്ന​ത്. ഇ​ക്കു​റി അ​വ​രെ​ത്തി​യ​ത് സി​ഇ​ഒ ഓ​ഫ് ആ​യി​ട്ടാ​ണ്. സി​ഇ​ഒ എ​ന്നാ​ൽ ഏ​തെ​ങ്കി​ലും ക​ന്പ​നി​യു​ടെ ഉ​ന്ന​ത പോ​സ്റ്റ് എ​ന്ന് ധ​രി​ക്കേ​ണ്ട.

ജെ​ൻ​സി പി​ള്ളേ​രു​ടെ സി​ഇ​ഒ എ​ന്നാ​ൽ ഏ​ക​ദേ​ശം ഇ​തു​പോ​ലെ​യൊ​ക്കെ അ​ർ​ഥം വ​രു​മെ​ങ്കി​ലും കു​റ​ച്ച് വ്യ​ത്യ​സ്ത​മാ​ണ്. ഇ​വി​ടെ സി​ഇ​ഒ എ​ന്നാ​ൽ എ​ന്തെ​ങ്കി​ലും കാ​ര്യ​ത്തി​ൽ പ്രാ​വി​ണ്യ​മു​ള്ള വ്യ​ക്തി എ​ന്നാ​ണ്. അ​താ​യ​ത് എ​ന്നും താ​മ​സി​ച്ചു മാ​ത്രം എ​വി​ടെ​യെ​ങ്കി​ലും എ​ത്തു​ന്ന വ്യ​ക്തി​ക​ളെ സി​ഇ​ഒ ഓ​ഫ് ബീ​യിം​ഗ് ലേ​റ്റ് എ​ന്നു വി​ളി​ക്കും. അ​മി​ത​മാ​യി ചി​ന്തി​ക്കു​ന്ന വ്യ​ക്തി​ക​ളെ സി​ഇ​ഒ ഓ​ഫ് ഓ​വ​ർ തി​ങ്കിം​ഗ് എ​ന്നു വി​ളി​ക്കും. എ​ല്ലാ​ത്തി​നും മു​ൻ​പി​ൽ ‘സി​ഇ​ഒ ഓ​ഫ്’ എ​ന്ന് ചേ​ർ​ക്കും. എ​ന്താ​യാ​ലും ഇ​ക്കാ​ല​ത്തെ പി​ള്ളേ​രു​ടെ ഒ​പ്പം പി​ടി​ച്ചു നി​ൽ​ക്കാ​ൻ 90’സ് 80’​സ് കി​ഡ്സ് കു​റ​ച്ചു ക​ഷ്ട​പ്പെ​ട​ണ​മെ​ന്നാ​ണ് തോ​ന്നു​ന്ന​ത്.

Related posts

Leave a Comment