ഗ്ലാ​മ​ർ പ്ര​ദ​ർ​ശ​ന​ത്തി​ന് മാ​ത്ര​മാ​യൊ​രു നാ​യി​ക എ​ന്നു വി​മ​ർ​ശ​നം: വി​വാ​ദ​രം​ഗ​ങ്ങ​ൾ വെ​ട്ടി​മാ​റ്റിപെ​ഡ്ഡി പ്ര​ദ​ർ​ശ​ന​ത്തി​ന്

തെ​ന്നി​ന്ത്യ​ൻ സി​നി​മാ​ലോ​കം ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രു​ന്ന ചി​ത്ര​മാ​യി​രു​ന്നു രാം ​ച​ര​ൻ-​ജാ​ൻ​വി ജോ​ഡി​ക​ളു​ടെ പെ​ഡ്ഡി. ചി​ത്രം, തി​യ​റ്റ​റു​ക​ളി​ൽ എ​ത്തി​യ​തി​നു​പി​ന്നാ​ലെ വ​ൻ വി​വാ​ദ​ത്തി​ൽ പെ​ട്ടി​രി​ക്കു​ക​യാ​ണ്. ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യ ജാ​ൻ​വി ക​പൂ​റി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ മോ​ശ​മാ​യി ചി​ത്രീ​ക​രി​ച്ചു എ​ന്ന രീ​തി​യി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ക​ടു​ത്ത വി​മ​ർ​ശ​നം ഉ​യ​ർ​ന്നു. ഇ​തോ​ടെ,വി​വാ​ദ രം​ഗ​ങ്ങ​ൾ സി​നി​മ​യി​ൽ നി​ന്നു നീ​ക്കം ചെ​യ്യാ​ൻ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ തീ​രു​മാ​നി​ച്ചു.

ഇ​ന്ത്യ​ൻ സം​സ്കാ​ര​ത്തി​ൽ വേ​രൂ​ന്നി​യ ഒ​രു ക​ഥ എ​ന്ന രീ​തി​യി​ലാ​യി​രു​ന്നു ചി​ത്രം പ്രൊ​മോ​ട്ട് ചെ​യ്യ​പ്പെ​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ ജൂ​ൺ നാ​ലി​ന് സി​നി​മ റി​ലീ​സ് ചെ​യ്ത​തോ​ടെ കാ​ര്യ​ങ്ങ​ൾ മാ​റി​മ​റി​ഞ്ഞു. സി​നി​മ​യി​ലെ കാ​മ​റ ആം​ഗി​ളു​ക​ൾ, ഡ​യ​ലോ​ഗു​ക​ൾ, പ്ര​ണ​യ​രം​ഗ​ങ്ങ​ൾ എ​ന്നി​വ​യി​ലൂ​ടെ സ്ത്രീ​ക​ളെ വെ​റും ലൈം​ഗി​ക​വ​സ്തു​വാ​യി ചി​ത്രീ​ക​രി​ക്കു​ക​യാ​ണ് സം​വി​ധാ​യ​ക​ൻ ചെ​യ്ത​തെ​ന്ന രീ​തി​യി​ൽ പ്രേ​ക്ഷ​ക​രി​ൽ നി​ന്നു ക​ടു​ത്ത പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ഉ​യ​ർ​ന്ന​ത്. ജാ​ൻ​വി​യു​ടെ അ​ര​ക്കെ​ട്ട് കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ക്ലോ​സ്-​അ​പ്പ് ഷോ​ട്ടു​ക​ളും മോ​ശം സം​ഭാ​ഷ​ണ​ങ്ങ​ളു​മാ​ണ് പ്രേ​ക്ഷ​ക​രെ ചൊ​ടി​പ്പി​ച്ച​ത്.

പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി സം​വി​ധാ​യ​ക​ൻ ബു​ച്ചി ബാ​ബു സ​ന രം​ഗ​ത്തെ​ത്തി. ക​ഴി​ഞ്ഞ ദി​വ​സം എ​ക്സി​ലൂ​ടെ പ​ങ്കു​വെ​ച്ച കു​റി​പ്പി​ൽ അ​ദ്ദേ​ഹം പ്രേ​ക്ഷ​ക​രോ​ട് ക്ഷ​മാ​പ​ണം ന​ട​ത്തി. ഒ​രു സി​നി​മാ​ക്കാ​ര​ൻ എ​ന്ന നി​ല​യി​ൽ സി​നി​മ​ക​ൾ ആ​ളു​ക​ളെ വി​നോ​ദി​പ്പി​ക്കാ​നും പ്ര​ചോ​ദി​പ്പി​ക്കാ​നു​മു​ള്ള​താ​ണെ​ന്ന് ഞാ​ൻ വി​ശ്വ​സി​ക്കു​ന്നു.

അ​ത് ആ​ർ​ക്കും അ​സ്വ​സ്ഥ​ത​യോ അ​പ​മാ​ന​മോ ഉ​ണ്ടാ​ക്ക​രു​ത്. പെ​ഡ്ഡി​യി​ലെ ചി​ല രം​ഗ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള പ്രേ​ക്ഷ​ക​രു​ടെ പ്ര​തി​ക​ര​ണ​ങ്ങ​ൾ ഞ​ങ്ങ​ൾ ഗൗ​ര​വ​മാ​യി കാ​ണു​ന്നു. സ്ക്രീ​നി​ലാ​യാ​ലും ജീ​വി​ത​ത്തി​ലാ​യാ​ലും സ്ത്രീ​ക​ളോ​ട് എ​നി​ക്ക് വ​ലി​യ ബ​ഹു​മാ​ന​മു​ണ്ട്. ഏ​തെ​ങ്കി​ലും സ്ത്രീ ​ക​ഥാ​പാ​ത്ര​ത്തെ അ​പ​മാ​നി​ക്കാ​ൻ ഞ​ങ്ങ​ൾ ഉ​ദ്ദേ​ശി​ച്ചി​ട്ടി​ല്ല. എ​ങ്കി​ലും പ്രേ​ക്ഷ​ക​ർ​ക്ക് അ​ങ്ങ​നെ തോ​ന്നി​യെ​ങ്കി​ൽ ആ ​വി​കാ​ര​ങ്ങ​ളെ ഞ​ങ്ങ​ൾ മാ​നി​ക്കു​ന്നു, ആ​ത്മാ​ർ​ഥ​മാ​യി ക്ഷ​മ ചോ​ദി​ക്കു​ന്നു. വി​മ​ർ​ശ​ന​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് സി​നി​മ​യി​ലെ വി​വാ​ദ ഭാ​ഗ​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തും‌- സം​വി​ധാ​യ​ക​ൻ വ്യ​ക്ത​മാ​ക്കി.

വി​മ​ർ​ശ​ന​ങ്ങ​ൾ കേ​ൾ​ക്കാ​നും തെ​റ്റു​ക​ൾ തി​രു​ത്താ​നും ത​യാ​റാ​യ സം​വി​ധാ​യ​ക​ന്‍റെ നി​ല​പാ​ടി​നെ ഒ​രു വി​ഭാ​ഗം ആ​ളു​ക​ൾ സ്വാ​ഗ​തം ചെ​യ്ത​പ്പോ​ൾ, ഇ​ത്ത​രം രം​ഗ​ങ്ങ​ൾ എ​ങ്ങ​നെ​യാ​ണ് സെ​ൻ​സ​ർ ബോ​ർ​ഡി​നെ മ​റി​ക​ട​ന്ന് ഫൈ​ന​ൽ ക​ട്ടി​ൽ എ​ത്തി​യ​ത് എ​ന്ന്പ​ല​രും ചോ​ദി​ക്കു​ന്നു.

തെ​റ്റു​ക​ൾ അം​ഗീ​ക​രി​ച്ച് മാ​റ്റം വ​രു​ത്താ​ൻ കാ​ണി​ച്ച പ​ക്വ​ത അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്ന് ഒ​രു പ്രേ​ക്ഷ​ക​ൻ കു​റി​ച്ച​പ്പോ​ൾ, നി​ങ്ങ​ൾ എ​ന്താ​ണ് ചെ​യ്യു​ന്ന​തെ​ന്ന് മു​ൻ​കൂ​ട്ടി അ​റി​യാ​തെ​യാ​ണോ ഇ​തൊ​ക്കെ ഷൂ​ട്ട് ചെ​യ്ത​ത്? കു​ട്ടി​ക​ളു​മാ​യി കു​ടും​ബ​ത്തോ​ടെ തി​യേ​റ്റ​റി​ൽ വ​ന്നി​രു​ന്ന് കാ​ണാ​ൻ പ​റ്റു​ന്ന​താ​ണോ ഇ​ത്?” എ​ന്ന രീ​തി​യി​ൽ ക​ടു​ത്ത വി​മ​ർ​ശ​ന​ങ്ങ​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഉ​യ​രു​ന്നു​ണ്ട്. ചി​ത്ര​ത്തി​ൽ അ​ച്ചി​യ​മ്മ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ജാ​ൻ​വി ക​പൂ​ർ അ​വ​ത​രി​പ്പി​ച്ച​ത്.

എ​ന്നാ​ൽ ക​ഥ​യി​ൽ യാ​തൊ​രു പ്രാ​ധാ​ന്യ​വു​മി​ല്ലാ​തെ, കേ​വ​ലം നാ​യ​ക​ന്‍റെ പ്ര​ണ​യി​നി​യാ​യി മാ​ത്രം ജാ​ൻ​വി​യെ ഒ​തു​ക്കി​യെ​ന്നും, ഗ്ലാ​മ​ർ പ്ര​ദ​ർ​ശ​ന​ത്തി​നു​വേ​ണ്ടി മാ​ത്ര​മാ​ണ് ആ ​ക​ഥാ​പാ​ത്ര​ത്തെ ഉ​പ​യോ​ഗി​ച്ച​തെ​ന്നും നി​ര​വ​ധി നി​രൂ​പ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടി. വ​രും ദി​വ​സ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്തി​യ പു​തി​യ പ​തി​പ്പാ​യി​രി​ക്കും തി​യ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ക.

Related posts

Leave a Comment