മ​ധ്യ​പ്ര​ദേ​ശി​ൽ 26 ട​ണ്‍ ഗോ​മാം​സം പി​ടി​ച്ചെ​ടു​ത്തു; വി​ദേ​ശ​ത്ത്ക​യ​റ്റി അ​യ​യ്ക്കാ​നു​ള്ള മാം​സ​മാ​ണ് ഹി​ന്ദു​ത്വ സം​ഘ​ട​ന​ക​ൾ പി​ടി​ച്ചെ​ടു​ത്ത​ത്

ന്യൂ​ഡ​ൽ​ഹി: മ​ധ്യ​പ്ര​ദേ​ശി​ൽ 26 ട​ണ്ണോ​ളം ഗോ​മാം​സം പി​ടി​ച്ചെ​ടു​ത്തു. ത​ല​സ്ഥാ​ന ന​ഗ​രി​യാ​യ ഭോ​പ്പാ​ലി​ൽ​നി​ന്ന് സം​സ്കൃ​തി ബ​ച്ചാ​വോ മ​ഞ്ച്, ഹി​ന്ദു ഉ​ത്സ​വ് സ​മി​തി തു​ട​ങ്ങി​യ ഹി​ന്ദു​ത്വ സം​ഘ​ട​ന​ക​ളാ​ണ് ക​ട​ത്താ​ൻ ശ്ര​മി​ച്ച ഒ​രു ട്ര​ക്ക് ഗോ​മാം​സം ക​ണ്ടെ​ടു​ത്ത​ത്.സം​സ്ഥാ​ന​സ​ർ​ക്കാ​രും മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​നും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളും ബി​ജെ​പി ഭ​രി​ക്കു​ന്ന​തി​നാ​ൽ പാ​ർ​ട്ടി​യു​ടെ പ്ര​തി​ബ​ദ്ധ​ത​യും അ​ത് ന​ട​പ്പാ​ക്കു​ന്ന​തും ത​മ്മി​ലു​ള്ള അ​ന്ത​ര​മാ​ണ് സം​ഭ​വം തു​റ​ന്നു​കാ​ട്ടു​ന്ന​തെ​ന്ന് ആ​രോ​പി​ച്ച് പ്ര​തി​പ​ക്ഷം രം​ഗ​ത്തെ​ത്തി.

ഭോ​പ്പാ​ൽ മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൊ​തു-​സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​ത്തു​ന്ന അ​റ​വു​ശാ​ല​യി​ൽ​നി​ന്നു​ള്ള മാം​സ​മാ​ണു പി​ടി​ച്ചെ​ടു​ത്ത​ത്. എ​രു​മ​ക​ളെ ക​ശാ​പ്പ് ചെ​യ്യു​ന്ന​തി​നു​ള്ള ലൈ​സ​ൻ​സ് മാ​ത്ര​മാ​യി​രു​ന്നു അ​റ​വു​ശാ​ല​യ്ക്കു​ണ്ടാ​യി​രു​ന്ന​ത്. പ​ശു​ക്ക​ളെ അ​റ​ക്കാ​നു​ള്ള ലൈ​സ​ൻ​സ് ഉ​ണ്ടാ​യി​രു​ന്നി​ല്ല. ബ​ജ്‌​രം​ഗ്ദ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഹി​ന്ദു​ത്വ​സം​ഘ​ട​ന​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി വി​ഷ​യം വി​വാ​ദ​മാ​യ​തോ​ടെ അ​റ​വു​ശാ​ല മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ സീ​ൽ ചെ​യ്തു പൂ​ട്ടി.

പി​ടി​ച്ചെ​ടു​ത്ത മാം​സം പോ​ത്തി​ന്‍റേ​താ​ണെ​ന്ന് കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ ആ​ദ്യം വാ​ദി​ച്ചെ​ങ്കി​ലും മ​ഥു​ര​യി​ലെ വെ​റ്റ​റി​ന​റി കോ​ള​ജ് ല​ബോ​റ​ട്ട​റി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ശു​വി​റ​ച്ചി ത​ന്നെ​യാ​ണെ​ന്നു ക​ണ്ടെ​ത്തി. മാം​സം മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ​ത്തി​ച്ച് അ​വി​ടെ​നി​ന്നു ചെ​ന്നൈ വ​ഴി യു​എ​ഇ​യി​ലേ​ക്ക് ക​യ​റ്റു​മ​തി ചെ​യ്യാ​നു​ള്ള ശ്ര​മ​മാ​യി​രു​ന്നു​വെ​ന്നും നാ​ളു​ക​ൾ​ക്കു​മു​ന്പേ പ​ശു ഇ​റ​ച്ചി ക​ട​ത്ത് ആ​രം​ഭി​ച്ചി​രു​ന്നു​വെ​ന്നു​മു​ള്ള ആ​രോ​പ​ണ​മു​യ​രു​ന്നു​ണ്ട്.

ഗോ​വ​ധ​വും ഗോ​മാം​സം ക​ട​ത്ത​ലും ഉ​ൾ​പ്പെ​ടെ​യു​ള്ള നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​രു​മാ​യി ബി​ജെ​പി​യും സം​സ്ഥാ​ന​സ​ർ​ക്കാ​രും കൈ​കോ​ർ​ത്തു​വെ​ന്നാ​ണ് ആ​രോ​പ​ണം.

Related posts

Leave a Comment