ഛത്തീ​സ്ഗ​ഡി​ൽ ര​ണ്ടു​ല​ക്ഷം വി​ല​യി​ട്ട 29 മാ​വോ​യി​സ്റ്റു​ക​ൾ ആ​യു​ധം​വ​ച്ചു പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങി

സു​​​​​ക്മ: ഛത്തീ​​​​​സ്ഗ​​​​​ഡി​​​​​ൽ ത​​​​​ല​​​​​യ്ക്ക് ര​​​​​ണ്ടു​​​​​ല​​​​​ക്ഷം വി​​​​​ല​​​​​യി​​​​​ട്ട ദ​​​​​ണ്ഡ​​​​​കാ​​​​​ര​​​​​ണ്യ ആ​​​​​ദി​​​​​വാ​​​​​സി കി​​​​​സാ​​​​​ൻ മ​​സ്ദൂ​​​​​ർ സം​​​​​ഘ​​​​​ട​​​​​ന​​​​​യു​​​​​ടെ ത​​​​​ല​​​​​വ​​​​​ൻ പോ​​​​​ഡി​​​​​യം ബു​​​​​ധ്ര ഉ​​​​​ൾ​​​​​പ്പെ​​​​​ടെ 29 മാ​​​​​വോ​​​​​യി​​​​​സ്റ്റു​​​​​ക​​​​​ൾ സു​​​​​ക്മ പോ​​​​​ലീ​​​​​സി​​​​​നു മു​​​​​ന്പാ​​​​​കെ ആ​​​​​യു​​​​​ധം​​​​​വ​​​​​ച്ചു കീ​​​​​ഴ​​​​​ട​​​​​ങ്ങി.

ഗോ​​​​​കു​​​​​ണ്ട മേ​​​​​ഖ​​​​​ല കേ​​​​​ന്ദ്രീ​​​​​ക​​​​​രി​​​​​ച്ച് പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ചു​​​​​വ​​​​​ന്ന മാ​​​​​വോ​​​​​യി​​​​​സ്റ്റ് സം​​​ഘ​​​ത്തി​​​ലെ അം​​​​​ഗ​​​​​ങ്ങ​​​​​ളാ​​​​​ണി​​​​​വ​​​​​ർ. ദ​​​​​ർ​​​​​ഭ​​​​​യി​​​​​ലെ കൊ​​​​​ടും​​​​​വ​​​​​ന​​​​​ത്തി​​​​​നു​​​​​ള്ളി​​​​​ലാ​​​​​ണ് ഇ​​​​​വ​​​​​ർ താ​​​​​മ​​​​​സി​​​​​ച്ചി​​​​​രു​​​​​ന്ന​​​​​ത്. അ​​​​​തി​​​​​നാ​​​​​ൽ ഇ​​​​​വ​​​​​രെ പി​​​​​ടി​​​​​കൂ​​​​​ടു​​​​​ന്ന​​​​​ത് സൈ​​​​​ന്യ​​​​​ത്തി​​​​​നു ശ്ര​​​​​മ​​​​​ക​​​​​ര​​​​​മാ​​​​​യ ദൗ​​​​​ത്യ​​​​​മാ​​​​​യി​​​​​രു​​​​​ന്നു. എ​​​​​ന്നാ​​​​​ൽ, ഇ​​​​​വി​​​​​ടെ സു​​​​​ര​​​​​ക്ഷാ ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ർ ക്യാ​​​​​ന്പ് സ്ഥാ​​​​​പി​​​​​ച്ച് മാ​​​​​വോ​​​​​യി​​​​​സ്റ്റ് വേ​​​​​ട്ട​​​​​യ്ക്കു നേ​​​​​തൃ​​​​​ത്വം ന​​​​​ൽ​​​​​കി​​​​​യ​​​​​തോ​​​​​ടെ ഗ​​​​​ത്യ​​​​​ന്ത​​​​​ര​​​​​മി​​​​​ല്ലാ​​​​​തെ​​​​​യാ​​​​​ണ് ഇ​​​​​വ​​​​​ർ കീ​​​​​ഴ​​​​​ട​​​​​ങ്ങി​​​​​യ​​​​​തെ​​​​​ന്നാ​​​​​ണു വി​​​​​വ​​​​​രം.

29 പേ​​​​​രെ​​​​​യും പു​​​​​ന​​​​​ര​​​​​ധി​​​​​വ​​​​​സി​​​​​പ്പി​​​​​ക്കാ​​​​​നു​​​​​ള്ള ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ​​​​​ക്കു തു​​​​​ട​​​​​ക്ക​​​​​മി​​​​​ട്ട​​​​​താ​​​​​യി സു​​​​​ക്മ പോ​​​​​ലീ​​​​​സ് സൂ​​​​​പ്ര​​​​​ണ്ട് കി​​​​​ര​​​​​ൺ ച​​​​​വാ​​​​​ൻ പ​​​​​റ​​​​​ഞ്ഞു. ജ​​​​​നു​​​​​വ​​​​​രി എ​​​​​ട്ടി​​​​​ന് ദ​​​​​ന്തേ​​​​​വാ​​​​​ഡ​​​​​യി​​​​​ൽ 63 മാ​​​​​വോ​​​​​യി​​​​​സ്റ്റു​​​​​ക​​​​​ൾ കീ​​​​​ഴ​​​​​ട​​​​​ങ്ങി​​​​​യി​​​​​രു​​​​​ന്നു. 2025 ൽ ഛ​​​​​ത്തീ​​​​​സ്ഗ​​​​​ഡി​​​​​ൽ മാ​​​​​ത്രം 1500നു മുകളിൽ മാ​​​​​വോ​​​​​യി​​​​​സ്റ്റു​​​​​ക​​​​​ളാ​​​​​ണ് സാ​​​​​യു​​​​​ധ​​​​​വി​​​​​പ്ല​​​​​വ മാ​​​​​ർ​​​​​ഗ​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്നു സാ​​​​​ധാ​​​​​ര​​​​​ണ ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ലേ​​​​​ക്കു മ​​​​​ട​​​​​ങ്ങി​​​​​യെ​​​​​ത്തി​​​​​യ​​​​​ത്.

Related posts

Leave a Comment