ചേ​ർ​പ്പ് സ്വ​ർ​ണ​ക്ക​വ​ർ​ച്ച;  പ്ര​തി​ക​ൾര​ക്ഷ​പ്പെ​ടാ​നാ​യി ഉ​പ​യോ​ഗി​ച്ച ഇ​രു​ച​ക്ര​വാ​ഹ​നം  കണ്ടെത്തി

ചേർപ്പ്: 1.69 കി​ലോ ഗ്രാം ​സ്വ​ർ​ണാഭ​ര​ണ​ങ്ങ​ളു​മാ​യി ബം​ഗാ​ൾ സ്വ​ദേ​ശി​ക​ൾ നാ​ടു​വി​ട്ട സം​ഭ​വത്തിൽ ര​ക്ഷ​പ്പെ​ടാ​നാ​യി ഉ​പ​യോ​ഗി​ച്ച ഇ​രു​ച​ക്ര​വാ​ഹ​നം ക​ണ്ട​ടു​ത്തു. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​അ​മ്മാ​ട​ത്ത് ക​ണ്ണേ​ത്തു വീ​ട്ടി​ൽ സാ​ബു(42)​വി​ന്‍റെ സ്വ​ർ​ണാഭ​ര​ണ​ശാ​ല​യി​ൽ നി​ന്നാ​ണ് ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ ജോ​ലി​ക്കാ​രായ എ​സ്.​കെ അ​മീ​ർ അ​ലി, അ​ഫ്സ​ൽ എ​ന്നി​വ​ർ 34 ല​ക്ഷ​ത്തോ​ളം രൂ​പ വ​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളു​മാ​യി നാ​ടുവി​ട്ട​ത്.

സാ​ബു​വി​ന്‍റെ ഭാ​ര്യാപി​താ​വി​ന്‍റെ പേ​രി​ലു​ള്ള ഇ​രു​ച​ക്ര വാ​ഹ​ന​വും അ​വ​ർ കൊ​ണ്ടുപോ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് പാ​ല​ക്ക​ൽ മാ​ർ​ക്ക​റ്റി​നു സ​മീ​പ​ത്തു നി​ർ​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്തു​നി​ന്നു​മാ​ണ് സ്കൂ​ട്ട​ർ ക​ണ്ടു​കി​ട്ടു​ന്ന​ത്.

വീ​ടി​നു സ​മീ​പ​ത്തു​ള്ള കു​ട്ടി​ക​ൾ ഇ​രു​ച​ക്ര​വാ​ഹ​നം കാ​ണു​ക​യും വാ​ഹ​ന​ത്തി​ൽ നി​ന്നു​ല​ഭി​ച്ച ആ​ർ.സി ​ബു​ക്കി​ന്‍റെ​യും മ​റ്റു രേ​ഖ​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ സാ​ബു​വി​ന്‍റെ ഭാ​ര്യാപി​താ​വി​നെ വി​വ​രം അ​റി​യി​ക്കുകയുമായിരുന്നു. തു​ട​ർ​ന്ന് ചേ​ർ​പ്പ് എ.​എ​സ്.​ഐ ദി​നേ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്കൂട്ടർ സ്റ്റേഷനിലെത്തിച്ചു.

പ്ര​തി​ക​ൾ​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം അ​യ​ൽ​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ച്ചി​ട്ടു​ണ്ട്. സ്വ​ർ​ണ​വു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞി​ട്ടു​ള്ള​ത് ബം​ഗാ​ളി തൊ​ഴി​ലാ​ളി​ക​ളാ​യ​തി​നാ​ൽ ബം​ഗാ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്. പോ​ലീ​സ് ബം​ഗാ​ളി​ലെ​ത്തു​മെ​ന്ന് ഉ​റ​പ്പു​ള്ള​തി​നാ​ൽ ഇ​വ​ർ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് നീ​ങ്ങാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു.ി

Related posts