നാ​ട​ക​വും ക​ഥാ​പ്ര​സം​ഗ​വും ന​ല്കി​യ സം​ഭാ​വ​ന​ക​ൾ സി​നി​മ ന​ല്കി​യി​ട്ടു​ണ്ടോ​യെ​ന്ന് ക​മ​ൽ

വ​ല​പ്പാ​ട്: നാ​ട​ക​വും ക​ഥാ​പ്ര​സം​ഗ​വും കേ​ര​ള​ത്തി​ലെ സാ​മൂ​ഹ്യ-​രാ​ഷ്ട്രീ​യ-​സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ൽ ന​ല്കി​യ സം​ഭാ​വ​ന​ക​ൾ ഏ​റ്റ​വും ജ​ന​കീ​യ ക​ലാ​രൂ​പ​മാ​യ സി​നി​മ ന​ല്കി​യി​ട്ടു​ണ്ടോ​യെ​ന്ന് ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് കേ​ര​ള ച​ല​ചി​ത്ര വി​ക​സ​ന കോ​ർ​പറേ​ഷ​ൻ ചെ​യ​ർ​മാ​നും സി​നി​മാ സം​വി​ധാ​യ​കാ​നു​മാ​യ ക​മ​ൽ.

വ​ല​പ്പാ​ട് ഭാ​വ​ന ഓ​ഡി​റ്റോ​റി​യ​ത്തി​ൽ തൃ​ശൂ​ർ യ​മു​ന എന്‍റർ​ടൈ​നേ​ഴ്സ് സം​ഘ​ടി​പ്പി​ച്ച സു​രാ​സു അ​നു​സ്മ​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​നോ​ദ​ത്തി​നാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് സി​നി​മ ജ​ന​പ്രി​യ​മാ​യ​ത്. എ​ന്നാ​ൽ അ​താ​ത് കാ​ല​ത്തെ സാ​മൂ​ഹ്യ പ്ര​സ​ക്തി​യു​ള്ള വി​ഷ​യ​ങ്ങ​ൾ വി​മ​ർ​ശ​നാ​ത്മ​ക​മാ​യി അ​വ​ത​രി​പ്പി​ച്ച് കൊ​ണ്ടാ​ണ് നാ​ട​കം ജ​ന​പ്രി​യ​മാ​യ​ത്- ക​മ​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ക​ലാ​കാ​രന്മാ​രു​ടെ ദൗ​ർ​ബ​ല​ങ്ങ​ൾ​ക്കു​ള്ളി​ൽ നി​ന്ന് കൊ​ണ്ട് സു​രാ​സു ന​ല്കി​യ എ​ല്ലാ​ക്കാ​ല​ത്തും ഓ​ർ​ക്കു​ന്ന നാ​ട​ക​മാ​ണ് വി​ശ്വ​രൂ​പം. പ്ര​ഫ​ഷ​ണ​ൽ നാ​ട​ക​ങ്ങ​ളു​ടെ ചേ​രു​വ​ക​ൾ മാ​റ്റി സാ​ധാ​ര​ണ പ്രേ​ക്ഷ​ക​രെ കൈയി​ലെ​ടു​ക്കാ​ൻ വേ​റി​ട്ട ശൈ​ലി​ക​ളാ​ണ് സു​രാ​സു സ്വീ​ക​രി​ച്ച​തെ​ന്നും പ​റ​ഞ്ഞ ക​മ​ൽ കാ​ക്കോ​ത്തി​ക്കാ​വി​ലെ അ​പ്പൂ​പ്പ​ൻ താ​ടി​ക​ൾ എ​ന്ന സി​നി​മ​യി​ൽ സു​രാ​സു ശ്ര​ദ്ധേ​യ​മാ​യ വേ​ഷം ചെ​യ്തി​ട്ടു​ണ്ടെ​ന്നും വ്യ​ക്ത​മാ​ക്കി.

സി​നി​മാ സം​വി​ധാ​യ​ക​ൻ അ​ന്പി​ളി, ജ​യ​ശ​ങ്ക​ർ പൊ​തു​വ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​നാ​ട​ക സം​വി​ധാ​യ​ക​ൻ ബ​ഷീ​ർ തൃ​പ്പേ​ക്കു​ളം സ്വാ​ഗ​തം പ​റ​ഞ്ഞു. ത​ട​ർ​ന്ന് ച​ല​ച്ചി​ത്ര സീ​രി​യ​ൽ താ​രം ലി​ഷോ​യ് പ്രധാ​ന വേ​ഷ​ത്തി​ല​ഭ​നി​യി​ച്ച് സു​രാ​സു​വി​ന്‍റെ വി​ശ്വ​രൂ​പം എ​ന്ന നാ​ട​കം തൃ​ശൂ​ർ യ​മു​ന എ​ന്‍റ​ർ​ടൈ​നേ​ഴ്സ് വീ​ണ്ടും അ​വ​ത​രി​പ്പി​ച്ചു.

Related posts