റി​ക്കാ​ര്‍​ഡു​ക​ള്‍ തി​രു​ത്തി സ്വ​ർ​ണം; ഒരു പവൻ വാങ്ങാൻ അരലക്ഷം രൂപ; വ്യാപാരികൾ പറ‍യുന്നതിങ്ങനെ…


കൊ​ച്ചി: സ്വ​ര്‍​ണ​വി​ല റി​ക്കാ​ര്‍​ഡു​ക​ള്‍ തി​രു​ത്തി കു​തി​ക്കു​ന്നു. ഇ​ന്ന​ലെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വി​ല രേ​ഖ​പ്പെ​ടു​ത്തി​യ സ്വ​ര്‍​ണം 24 മ​ണി​ക്കൂ​റി​നി​ടെ അ​തും മ​റി​ക​ട​ന്നു. ഇ​ന്ന് ഗ്രാ​മി​ന് 50 രൂ​പ​യു​ടെ​യും പ​വ​ന് 400 രൂ​പ​യു​ടെ​യും വ​ര്‍​ധ​ന​വാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

ഇ​തോ​ടെ പ​വ​ന്‍റെ വി​ല 34,800 രൂ​പ​യാ​യും ഗ്രാ​മി​ന് 4,350 രൂ​പ​യാ​യും സ്വ​ർ​ണം പു​തി​യ ഉ​യ​ര​ങ്ങ​ളി​ലെ​ത്തി. ഇ​ന്ന​ലെ​യും ഗ്രാ​മി​ന് 50 രൂ​പ​യു​ടെ വ​ര്‍​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മൂ​ന്നു വ്യാ​പാ​ര ദി​ന​ങ്ങ​ള്‍​ക്കി​ടെ മാ​ത്രം പ​വ​ന് 1,040 രൂ​പ​യു​ടെ വ​ര്‍​ധ​ന​വാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

ഗ്രാ​മി​ന് വി​ല 130 രൂ​പ​യാ​യും ഉ​യ​ർ​ന്നു. വ്യാ​ഴാ​ഴ്ച ഗ്രാ​മി​ന് 30 രൂ​പ​യും ഇ​ന്ന​ലെ​യും ഇ​ന്നു​മാ​യി 100 രൂ​പ​യു​മാ​ണു വ​ര്‍​ധി​ച്ച​ത്. നി​ല​വി​ലെ സ്ഥി​തി​യി​ല്‍ ഒ​രു ല​ക്ഷം രൂ​പ​യ്ക്ക് ര​ണ്ട​ര പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​മേ ല​ഭി​ക്കു​ക​യു​ള്ളെ​ന്നു സ്വ​ര്‍​ണ വ്യാ​പാ​രി​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

Related posts

Leave a Comment