സ്കൂ​​​ൾ കെ​​​ട്ടി​​​ട​​​ത്തി​​​ൽ നി​​​ന്നു വീ​​​ണു പ​​​രി​​​ക്കേ​​​റ്റ ഗൗരി നേഹയ്ക്ക് ചികിത്സ നിഷേധിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതർ

കൊ​​​ല്ലം: സ്കൂ​​​ൾ കെ​​​ട്ടി​​​ട​​​ത്തി​​​ൽ നി​​​ന്നു വീ​​​ണു പ​​​രി​​​ക്കേ​​​റ്റ ഗൗ​​​രി നേ​​​ഹയ്ക്ക് ചികിത്സ നിഷേധിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതർ. രക്തസമ്മർദം കുറവായതിനാലാണ് മറ്റ് ആശുപത്രി നിർദേശിക്കാതിരുന്നതെന്നും കേസന്വേഷണവുമായി സഹകരിക്കുമെന്നും അധികൃതർ അറിയിച്ചു.

നേരത്തെ, കുട്ടിക്ക് നാലു മണിക്കൂറോളം ചികിത്സ ലഭിച്ചിരുന്നില്ലെന്നും, വിശദമായ സ്കാനിംഗ് നടത്തിയില്ലെന്നും പോലീസ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് അധികൃതർ വിശദീകരണവുമായി രംഗത്തെത്തിയത്.

ആ​​​ലാ​​​ട്ടു​​​കാ​​​വ് കെ.​​​ പി. ഹൗ​​​സി​​​ൽ പ്ര​​​സ​​​ന്ന​​​കു​​​മാ​​​റി​​​ന്‍റെ മ​​​ക​​​ൾ ഗൗ​​​രി തിങ്കളാഴ്ച തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് മ​​​രി​​​ച്ച​​​ത്. ട്രി​​​നി​​​റ്റി ലൈ​​​സി​​​യം സ്കൂ​​​ളി​​​ലെ പ​​​ത്താം ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യാ​​​യി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ വെ​​​ള്ളി​​​യാ​​​ഴ്ച ഉ​​​ച്ച​​​ക​​ഴി​​ഞ്ഞ് ഒ​​​ന്ന​​​ര​​​യോ​​​ടെ​​​യാ​​​ണ് ഗൗ​​​രി സ്കൂ​​​ൾ കെ​​​ട്ടി​​​ട​​​ത്തി​​​ൽ നി​​​ന്നു വീ​​​ണ​​​ത്. ത​​​ല​​​യ്ക്കും ന​​​ട്ടെ​​​ല്ലി​​​നും ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ് അ​​​ബോ​​​ധാ​​​വ​​​സ്ഥ​​​യി​​​ലാ​​​ണ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്.

Related posts