അ​ഞ്ചു വ​യ​സു​കാ​രി​യെ ബ​ലാ​ല്‍​സം​ഗം ചെ​യ്ത 46കാ​ര​നെ സ്ത്രീ​ക​ള്‍ കെ​ട്ടി​യി​ട്ട് ത​ല്ലി​ക്കൊ​ന്നു ! മ​രി​ച്ച​യാ​ള്‍ കൊ​ല​ക്കേ​സ് പ്ര​തി…

അ​ഞ്ചു വ​യ​സു​കാ​രി​യെ ബ​ലാ​ല്‍​സം​ഗം ചെ​യ്ത 46 വ​യ​സു​കാ​ര​നെ ഒ​രു സം​ഘം സ്ത്രീ​ക​ള്‍ മ​ര​ത്തി​ല്‍ കെ​ട്ടി​യി​ട്ട് ത​ല്ലി​ക്കൊ​ന്നു. ത്രി​പു​ര​യി​ലെ ധ​ലാ​യ് ജി​ല്ല​യി​ല്‍ ഗ​ണ്ഡ​ച്ചേ​ര പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലാ​ണ് സം​ഭ​വം

ചൊ​വ്വാ​ഴ്ച രാ​ത്രി അ​മ്മ​യോ​ടൊ​പ്പം മ​ത​പ​ര​മാ​യ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ കു​ട്ടി​യെ പ്ര​തി സ​മീ​പ​ത്തെ കാ​ട്ടി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യും തു​ട​ര്‍​ന്ന് അ​വി​ടെ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

മു​മ്പ് കൊ​ല​ക്കേ​സി​ല്‍ എ​ട്ട് വ​ര്‍​ഷം ക​ഠി​ന ത​ട​വ് ശി​ക്ഷ അ​നു​ഭ​വി​ച്ച​യാ​ളാ​ണ് പ്ര​തി. പെ​ണ്‍​കു​ട്ടി​യു​ടെ നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ര്‍ കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

കൊ​ല​ക്കേ​സ് പ്ര​തി​യോ​ടൊ​പ്പ​മാ​ണ് പെ​ണ്‍​കു​ട്ടി​യെ അ​വ​സാ​ന​മാ​യി ക​ണ്ട​തെ​ന്നും ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ര്‍ ഗ​ണ്ഡ​ച്ചേ​ര-​അ​മ​ര്‍​പൂ​ര്‍ ഹൈ​വേ ഉ​പ​രോ​ധി​ച്ച് പ്ര​ക​ട​നം ന​ട​ത്തി.

ഇ​തി​നി​ട​യി​ലാ​ണ് ബു​ധ​നാ​ഴ്ച ഒ​രു സം​ഘം സ്ത്രീ​ക​ള്‍ ഇ​യാ​ളെ പി​ടി​കൂ​ടി മ​ര​ത്തി​ല്‍ കെ​ട്ടി​യി​ടു​ക​യും മ​ര്‍​ദി​ക്കു​ക​യും ചെ​യ്ത​ത്.

സ്ത്രീ​ക​ളു​ടെ നി​ഷ്‌​ക​രു​ണ​മാ​യ മ​ര്‍​ദ​ന​ത്തി​ല്‍ പ്ര​തി അ​ബോ​ധാ​വ​സ്ഥ​യി​ലാ​വു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഇ​യാ​ളെ ആ​ശു​പ്ര​തി​യി​ലേ​ക്ക് എ​ത്തി​ച്ചെ​ങ്കി​ലും അ​പ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

പെ​ണ്‍​കു​ട്ടി പീ​ഡി​പ്പി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ലും പി​ന്നീ​ട് പ്ര​തി​യു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ സം​ഭ​വ​ത്തി​ലും അ​ന്വേ​ഷ​ണ​ങ്ങ​ള്‍ ന​ട​ക്കു​ന്നു​ണ്ടെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment