ജി​എ​സ്ടി​യി​ലെ അ​പാ​ക​ത: വ്യാ​പാ​രമേ​ഖ​ല​ക​ൾ തി​രി​ച്ച​ടി നേ​രി​ടു​ക​യാ​ണെ​ന്ന് ടാ​ക്സ് ക​ണ്‍​സ​ൾ​ട്ട​ന്‍റ് അ​സോ​സി​യേ​ഷ​ൻ

ആ​ല​പ്പു​ഴ: ജി​എ​സ്ടി​യി​ലെ അ​പാ​ക​ത​യും സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ളും മൂ​ലം സം​സ്ഥാ​ന​ത്തെ നി​കു​തി വ്യാ​പാ​ര മേ​ഖ​ല​ക​ൾ തി​രി​ച്ച​ടി നേ​രി​ടു​ക​യാ​ണെ​ന്നും ടാ​ക്സ് ക​ണ്‍​സ​ൾ​ട്ട​ന്‍റ് അ​സോ​സി​യേ​ഷ​ൻ. ജി​എ​സ്ടി ന​ട​പ്പാ​ക്കി ഒ​ന്പ​ത് മാ​സം പി​ന്നി​ടു​ന്പോ​ഴും നി​യ​മ​ങ്ങ​ളി​ലും ച​ട്ട​ങ്ങ​ളി​ലും സു​താ​ര്യ​ത വ​രു​ത്താ​നോ വ്യ​ക്ത​ത വ​രു​ത്താ​നോ ക​ഴി​ഞ്ഞി​ട്ടി​ല്ല.

പ​ല മേ​ഖ​ല​ക​ളി​ലും നി​കു​തി ഘ​ട​ന​യി​ൽ മാ​റ്റ​മു​ണ്ടാ​യ​തോ​ടെ വ്യാ​പാ​ര- നി​കു​തി മേ​ഖ​ല​ക​ളി​ൽ പി​ന്നോ​ട്ട​ടി​യു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ.​എ​ൻ.​പു​രം ശി​വ​കു​മാ​ർ പ​റ​ഞ്ഞു. ടാ​ക്സ് ക​ണ്‍​സ​ൾ​ട്ട​ന്‍റ് അ​സോ​സി​യേ​ഷ​ൻ നേ​തൃ​ത്വ​ത്തി​ൽ അം​ഗ​ങ്ങ​ൾ​ക്കാ​യി 22, 23 തീ​യ​തി​ക​ളി​ൽ വാ​ഗ​മ​ണ്ണി​ൽ ജി​എ​സ്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രി​ശീ​ല​ന ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

കോ​ലാ​ഹ​ല​മേ​ട് ഗ്രീ​ൻ പാ​ല​സി​ൽ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ നി​കു​തി മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ദ​ഗ്ധ​ർ ക്ലാ​സു​ക​ൾ ന​യി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ആ​ർ. മ​ണി​ക​ണ്ഠ​ൻ, കെ. ​ര​വീ​ന്ദ്ര​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Related posts