കണി…കണി…ആളെ മനസിലായോ, ഒന്നും പറയാനില്ല! വിഷുദിനത്തില്‍ ആരാധകര്‍ക്ക് കണിയൊരുക്കി ഗിന്നസ് പക്രു; ഒന്നും പറയാനില്ലെന്ന് സോഷ്യല്‍മീഡിയയും

വിഷു ദിനത്തില്‍ നടന്‍ ബിജുക്കുട്ടനെ ട്രോളിക്കൊണ്ട് ആരാധകര്‍ക്ക് വിഷുക്കണിയുമായി എത്തിയിരിക്കുകയാണ് നടന്‍ ഗിന്നസ് പക്രു. ‘കണി…കണി…ആളെ മനസിലായോ..ഒന്നും പറയാനില്ല’ എന്ന അടിക്കുറിപ്പോടുകൂടിയാണ്, കൃഷ്ണന്റ വേഷത്തില്‍ നില്‍ക്കുന്ന ബിജുക്കുട്ടന്റെ ചിത്രം ഗിന്നസ് പക്രു ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. സ്വകാര്യ ചാനലിലെ കോമഡി റിയാലിറ്റി ഷോയില്‍ വിധികര്‍ത്താക്കളായി എത്തുന്ന ഇരുവരും തമ്മിലുള്ള സൗഹൃദവും തമാശകളും സോഷ്യല്‍ മീഡിയയില്‍ ഹിറ്റുമാണ്. കൂടാതെ ബിജുക്കുട്ടന്റെ വിധിനിര്‍ണയത്തിനിടയിലെ ‘ഒന്നും പറയാനില്ല..എന്ന കമന്റും ട്രോളന്‍മാര്‍ ആയുധമാക്കാറുണ്ട്. ആതാണിപ്പോള്‍ പക്രുവും എടുത്തുപയോഗിച്ചിരിക്കുന്നത്.

കണി… കണി… ആളെ മനസിലായോ ഒന്നും പറയാനില്ല എന്ന തലക്കെട്ടോടെ ബിജുക്കുട്ടന്‍ കൃഷ്ണവേഷത്തില്‍ നില്‍ക്കുന്ന ചിത്രമാണ് പക്രു പങ്കുവച്ചിരിക്കുന്നത്. ഇതോടെ ചിത്രത്തിന് താഴെ ആരാധകരും കമന്റുകളുമായി എത്തി. ‘ഒന്നും പറയാനില്ല..’ എന്ന് തന്നെയാണ് മിക്കവരുടെയും കമന്റ്.

Related posts