ഡാ​ർ​ക്ക് വെ​ബ് ത​ട്ടി​പ്പു​കാ​രെ പൂ​ട്ടി ഓ​പ്പ​റേ​ഷ​ൻ കു​ക്കീ മോ​ൺ​സ്റ്റ​ർ! 120 പേ​ർ അ​റ​സ്റ്റി​ൽ; ത​ട്ടി​പ്പു​കാ​ർ അ​ക്കൗ​ണ്ടു​ക​ളി​ൽ ക​യ​റു​ന്ന​ത് ഉ​പ​യോ​ക്താ​ക്ക​ൾ അ​റി​യാ​റി​ല്ല…

ല​ണ്ട​ൻ: ഡാ​ർ​ക്ക് വെ​ബ് വ​ഴി ലോ​ക​മെ​മ്പാ​ടു​മു​ള്ള ഇ​ന്‍റ​ർ​നെ​റ്റ് ഉ​പ​യോ​ക്താ​ക്ക​ളു​ടെ പാ​സ്‌​വേ​ഡും ര​ഹ​സ്യ​വി​വ​ര​ങ്ങ​ളും വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന “ജെ​ന​സി​സ് മാ​ർ​ക്ക​റ്റി​’ന് പൂ​ട്ടി​ട്ട് ലോ​ക പോ​ലീ​സ്.

“ഓ​പ്പ​റേ​ഷ​ൻ കു​ക്കീ മോ​ൺ​സ്റ്റ​ർ’ എ​ന്ന പേ​രി​ൽ ലോ​ക​ത്തെ 200 സ്ഥ​ല​ങ്ങ​ളി​ൽ ന​ട​ന്ന റെ​യ്ഡു​ക​ൾ​ക്കൊ​ടു​വി​ൽ 120 പേ​ർ അ​റ​സ്റ്റി​ലാ​യി.

ത​ട്ടി​പ്പു​കാ​രും ഹാ​ക്ക​ർ​മാ​രും കൈ​വ​ശ​പ്പെ​ടു​ത്തി​യ വ്യ​ക്തി​വി​വ​ര​ങ്ങ​ളും പാ​സ്‌​വേ​ഡു​ക​ളും പൊ​തു​ജ​നം ക​ട​ന്നു​വ​രാ​ത്ത ഇ​ന്‍റ​ർ​നെ​റ്റി​ന്‍റെ ഇ​രു​ണ്ട മേ​ഖ​ല​യാ​യ ഡാ​ർ​ക്ക് വെ​ബ് വ​ഴി വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന വി​പ​ണി വെ​ബ്സൈ​റ്റാ​ണ് ജെ​ന​സി​സ് മാ​ർ​ക്ക​റ്റ്.

പ​ല​പ്പോ​ഴും ഒ​രു യു​എ​സ് ഡോ​ള​റി​ന് താ​ഴെ​യു​ള്ള വി​ല​യ്ക്കാ​ണ് മാ​ർ​ക്ക​റ്റി​ലൂ​ടെ പാ​സ്‌​വേ​ഡു​ക​ൾ ത​ട്ടി​പ്പു​കാ​ർ​ക്ക് വി​റ്റി​രു​ന്ന​ത്.

ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് അ​മേ​രി​ക്ക, യു​കെ, ഓ​സ്ട്രേ​ലി​യ, നെ​ത​ർ​ല​ൻ​ഡ്സ് അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ലെ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ തെ​ര​ച്ചി​ലും വെ​ബ്സൈ​റ്റ് ത​ക​ർ​ക്ക​ലും ന​ട​ത്തി​യ​ത്.

ജെ​ന​സി​സ് വെ​ബ്സൈ​റ്റ് പി​ടി​ച്ചെ​ടു​ത്ത അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളു​ടെ എ​ത്തി​ക്ക​ൽ ഹാ​ക്ക​ർ​മാ​ർ വെ​ബ്സൈ​റ്റി​ൽ ഈ ​വി​വ​രം രേ​ഖ​പ്പെ​ടു​ത്തു​ക​യും ഓ​പ്പ​റേ​ഷ​ൻ കു​ക്കീ മോ​ൺ​സ്റ്റ​ർ എ​ന്ന് ആ​ലേ​ഖ​നം ചെ​യ്യു​ക​യും ചെ​യ്തു.

80 മി​ല്യ​ൺ പാ​സ്‌​വേ​ഡു​ക​ളും വി​ര​ല​ട​യാ​ള രേ​ഖ​ക​ളു​മാ​ണ് ജെ​ന​സി​സ് മാ​ർ​ക്ക​റ്റി​ൽ ശേ​ഖ​രി​ച്ചു​വ​ച്ചി​രു​ന്ന​ത്. ഇ​തി​ൽ ഭൂ​രി​ഭാ​ഗ​വും സാ​ധാ​ര​ണ​ക്കാ​രാ​യ ഇ​ന്‍റ​ർ​നെ​റ്റ് ഉ​പ​യോ​ക്താ​ക്ക​ളു​ടേ​താ​യി​രു​ന്നു.

ഓ​പ്പ​ൺ നെ​റ്റി​ലും സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കി​യി​രു​ന്ന ജെ​ന​സി​സ്, ഉ​പ​യോ​ക്താ​ക്ക​ൾ ബാ​ങ്ക്, സാ​മൂ​ഹ്യ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് ആ​ക്സ​സ് ചെ​യ്യാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന അ​തേ ലൊ​ക്കേ​ഷ​നും ഐ​പി അ​ഡ്ര​സും വ്യാ​ജ​മാ​യി സൃ​ഷ്ടി​ച്ചാ​ണ് നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​രെ സ​ഹാ​യി​ച്ചി​രു​ന്ന​ത്.

ഇ​തി​നാ​ൽ ത​ട്ടി​പ്പു​കാ​ർ അ​ക്കൗ​ണ്ടു​ക​ളി​ൽ ക​യ​റു​ന്ന​ത് പ​ല​പ്പോ​ഴും ഉ​പ​യോ​ക്താ​ക്ക​ൾ അ​റി​യാ​റി​ല്ല.

Related posts

Leave a Comment