ഹ​ലാ​ൽ ഭ​ക്ഷ​ണ വി​വാ​ദം! ഹോ​ട്ട​ൽ മേ​ഖ​ല​യെ ത​ക​ർ​ക്കാ​നു​ള്ള ഗൂ​ഢാലോ​ച​ന; കേ​ര​ള ഹോ​ട്ട​ൽ ആ​ൻഡ് റസ്റ്റ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പറയുന്നത് ഇങ്ങനെ…

കാ​യം​കു​ളം : ഹ​ലാ​ൽ ഭ​ക്ഷ​ണ വി​വാ​ദം ഹോ​ട്ട​ൽ മേ​ഖ​ല​യെ ത​ക​ർ​ക്കു​വാ​നു​ള്ള ഗൂ​ഡാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണെ​ന്ന് കേ​ര​ള ഹോ​ട്ട​ൽ ആ​ൻഡ് റ​സ്റ്ററന്‍റ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് മൂ​ല​യി​ൽ സി ​ദി​ലീ​പ് പ​റ​ഞ്ഞു.

വൃ​ത്തി​യാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണം ന​ൽ​കു​ക എ​ന്ന​താ​ണ് ഹോ​ട്ട​ലു​ക​ളു​ടെ അ​ജ​ണ്ട. ഭ​ക്ഷ​ണ​ത്തി​ന്‍റെ പേ​രി​ൽ സ​മൂ​ഹ​ത്തെ സാ​മു​ദാ​യി​ക പ​ര​മാ​യും രാ​ഷ്്ട്രീയ​പ​ര​മാ​യും ഭി​ന്നി​പ്പി​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ൾ അ​പ​ല​പ​നീ​യ​മാ​ണ് .

കോ​വി​ഡാ​ന​ന്ത​രം പ്ര​തി​സ​ന്ധി​യി​ലാ​യ ഹോ​ട്ട​ൽ മേ​ഖ​ല​യെ ഹ​ലാ​ൽ പേ​ര് പ​റ​ഞ്ഞ് ത​ക​ർ​ക്കു​വാ​നു​ള്ള ശ്ര​മ​ങ്ങ​ളെ ചെ​റു​ക്കു​വാ​ൻ ഹോ​ട്ട​ൽ ആ​ൻഡ് റെ​സ്റ്ററന്‍റ് അ​സോ​സി​യേ​ഷ​ൻ മു​ന്നി​ലു​ണ്ടാ​കും.

ഭ​ക്ഷ​ണ​ത്തി​ന്‍റെ പേ​രി​ൽ ന​ട​ത്തു​ന്ന ഇ​ത്ത​രം കു​പ്ര​ചാ​ര​ണ​ങ്ങ​ളെ കേ​ര​ള സ​മു​ഹം ഒ​റ്റ​ക്കെ​ട്ടാ​യി​ത​ള്ളി​ക​ള​യ​ണ​മെ​ന്നും സ​മൂ​ഹ​ത്തി​ൽ ഭി​ന്ന​ത​യു​ണ്ടാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​വാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​യാ​റ​വ​ണ​മെ​ന്നും അ​ദ്ദേഹം പ​റ​ഞ്ഞു.

കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ് റെ​സ്റ്ററന്‍റ് അ​സോ​സി​യേ​ഷ​ൻ കാ​യം​കു​ളം യു​ണി​റ്റ് ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു​അ​ദ്ദേ​ഹം.

യു​ണി​റ്റ് പ്ര​സി​ഡ​ന്റ് ര​മേ​ശ് ആ​ര്യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ൻ​റ് നാ​സ​ർ താ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

എ​സ് കെ ​ന​സീ​ർ, ജോ​ർ​ജ് ചെ​റി​യാ​ൻ, സൈ​ഫു​ദ്ദീ​ൻ മാ​ർ​വ​ൽ, റോ​യി മേ​ഡോ​ണ മു​ഹ​മ്മ​ദ് കോ​യ, ശ​രീ​ഫ് അ​ല​ങ്കാ​ർ, ബോ​സ്, എ​ബി​ൻ, ശ്രീ​ഹ​രി. തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Related posts

Leave a Comment