കി​രീ​ട​ത്തി​ലേ​ക്ക് ഓ​ടി​ച്ചു​ക​യ​റ്റി ഹാ​മി​ൾ​ട്ട​ൻ; റൊ​മാ​ഗ്ന ഗ്രാ​ൻ​പ്രീ​യി​ലും ഒ​ന്നാ​മ​ത്


ബൊ​ളോ​ഗ്ന (ഇ​റ്റ​ലി): ഇ​റ്റ​ലി​യി​ൽ ന​ട​ന്ന എ​മി​ലി​യ റൊ​മാ​ഗ്ന ഗ്രാ​ൻ​പ്രീ​യി​ൽ മെ​ഴ്സി​ഡ​സി​ന്‍റെ ലൂ​യി ഹാ​മി​ൽ​ട്ട​ണു ജ​യം. ഈ ​സീ​സ​ണി​ൽ നാ​ലു റേ​സ് കൂ​ടി ബാ​ക്കി​യി​രി​ക്കേ ഹാ​മി​ൽ​ട്ട​ണ്‍ കി​രീ​ട​ത്തോ​ട് അ​ടു​ത്തു.

ഹാ​മി​ൽ​ട്ട​ണി​ന്‍റെ 93-ാം എ​ഫ് വ​ണ്‍ ജ​യ​മാ​ണ് എ​മി​ലി​യ റൊ​മാ​ഗ്ന​യി​ൽ ന​ട​ന്ന​ത്. മെ​ഴ്സി​ഡ​സി​ന്‍റെ ത​ന്നെ വാ​ൾ​ട്ടേ​രി ബോ​ട്ടാ​സി​നെ പി​ന്നി​ലാ​ക്കി​യാ​ണ് ഹാ​മി​ൽ​ട്ട​ണ്‍ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​ത്.

ഒ​ന്നും ര​ണ്ടും സ്ഥാ​ന​ത്ത് മെ​ഴ്സി​ഡ​സ് ഡ്രൈ​വ​ർ​മാ​ർ എ​ത്തി​യ​തോ​ടെ ക​ണ്‍​സ്ട്ര​ക്ടാ​രു​ടെ കി​രീ​ടം ഏ​ഴാം ത​വ​ണ​യും മെ​ഴ്സി​ഡ​സ് സ്വ​ന്ത​മാ​ക്കും. 435 പോ​യി​ന്‍റാ​ണ് മെ​ഴ്സി​ഡ​സി​ന്. ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള റെ​ഡ്ബു​ള്ളു​മാ​യി 209 പോ​യി​ന്‍റ് വ്യ​ത്യാ​സ​മാ​ണ് ഇ​പ്പോ​ഴു​ള്ള​ത്.

Related posts

Leave a Comment