എക്‌സിറ്റ് പോളുകളെ നിഷ്പ്രഭമാക്കി ഹരിയാനയില്‍ കോണ്‍ഗ്രസ് ഭരണത്തിലേക്ക് ? കിംഗ് മേക്കറാവുക ജെജെപിയുടെ 31കാരന്‍ നേതാവ് ദുഷ്യന്ത് ചൗട്ടാല…

നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഹരിയാനയില്‍ കാര്യങ്ങള്‍ ബിജെപിയില്‍ നിന്ന് കൈവിട്ടു പോകുന്നുവോ ? ഒട്ടുമിക്ക എക്‌സിറ്റ് പോളുകളും ബിജെപിയ്ക്ക് വന്‍ ഭൂരിപക്ഷത്തിലുള്ള ഭരണത്തുടര്‍ച്ച പ്രവചിച്ചപ്പോള്‍ ഇന്ത്യടുഡേ മാത്രമായിരുന്നു ഇതിനപവാദം. എന്നാല്‍ ഇപ്പോള്‍ ഇന്ത്യ ടുഡെയുടെ എക്‌സിറ്റ് പോളിനെ ശരിവയ്ക്കും വിധത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണ് ഹരിയാന സാക്ഷ്യം വഹിക്കുന്നത്.

ബിജെപിയുടെ മിഷന്‍ 75 എന്ന ലക്ഷ്യം തകര്‍ന്നടിയുന്ന കാഴ്ചയാണ് ഹരിയാനയില്‍ കാണാന്‍ കഴിയുന്നത്. നിലവില്‍ 36 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് 35  മുമ്പിലാണ്. 46 സീറ്റുകളാണ് ഹരിയാണയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത്. എന്നാല്‍ 10 സീറ്റുകളില്‍ ലീഡ് ചെയ്യുന്ന ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപിയെ ഒപ്പം നിര്‍ത്താനുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസ് ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. ദുഷ്യന്ത് ചൗട്ടാലക്ക് മുഖ്യമന്ത്രി പദം കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തെന്നാണ് സൂചന.

ജെജെപി ഹരിയാനയില്‍ കിംഗ് മേക്കറാകുമെന്ന സൂചനയാണ് പുറത്തു വരുന്നത്. ഭൂപീന്ദര്‍ സിങ് ഹൂഡയടക്കമുള്ള നേതാക്കള്‍ ജെജെപി നേതാക്കളുമായി ചര്‍ച്ച നടത്തി വരികയാണ്. സ്വതന്ത്രരുടെ പിന്തുണയും ഇതിനോകം കോണ്‍ഗ്രസ് തേടിയിട്ടുണ്ട്. ഇതോടെ മനോഹര്‍ ലാല്‍ ഖട്ടര്‍ ഒരിക്കല്‍ കൂടി മുഖ്യമന്ത്രിയാവുമെന്ന പ്രതീക്ഷകളും ഏറെക്കുറെ അസ്ഥാനത്തായിരിക്കുകയാണ്.

Related posts