ക​ന്നി ക​പ്പി​നാ​യി ഹ​രി​യാ​ന​യും ജാ​ര്‍​ഖ​ണ്ഡും നേ​ര്‍​ക്കു​നേ​ര്‍

പൂ​നെ: സ​യ്യി​ദ് മു​ഷ്താ​ഖ് അ​ലി ട്രോ​ഫി ട്വ​ന്‍റി20 കി​രീ​ടം ആ​ർ​ക്കെ​ന്ന് ഇ​ന്ന​റി​യാം. മൂ​ന്ന് ആ​ഴ്ച നീ​ണ്ട ആ​വേ​ശ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ ഇ​ന്ന് എം​സി​എ സ്റ്റേ​ഡി​യ​ത്തി​ൽ വൈ​കു​ന്നേ​രം 4.30ന് ​ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ ക​ന്നി കി​രീ​ട​ത്തി​നാ​യി ഹ​രി​യാ​ന​യും ജാ​ർ​ഖ​ണ്ഡും മ​ത്സ​രി​ക്കും.

ജാ​ർ​ഖ​ണ്ഡ് ക്യാ​പ്റ്റ​ൻ ഇ​ഷാ​ൻ കി​ഷ​നി​ലും ഹ​രി​യാ​ന ക്യാ​പ്റ്റ​ൻ അ​ങ്കി​ത് കു​മാ​റി​ലു​മാ​ണ് പ്ര​തീ​ക്ഷ പു​ല​ർ​ത്തു​ന്ന​ത്. ഇ​രു​വ​രും ടൂ​ർ​ണ​മെ​ന്‍റി​ൽ സ്ഥി​ര​ത​യാ​ർ​ന്ന ബാ​റ്റിം​ഗ് പ്ര​ക​ട​ന​ത്തി​ലൂ​ടെ ടീ​മി​നെ മു​ന്നി​ൽ നി​ന്ന് ന​യി​ച്ചി​ട്ടു​ണ്ട്.

ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലും സൂ​പ്പ​ർ ലീ​ഗ് ഘ​ട്ട​ത്തി​ലും ജാ​ർ​ഖ​ണ്ഡ് ഒ​ന്പ​ത് മ​ത്സ​ര​ങ്ങ​ൾ തോ​ൽ​വി​യ​റി​യാ​തെ മു​ന്നേ​റി. എ​ന്നാ​ൽ ചൊ​വ്വാ​ഴ്ച ആ​ന്ധ്ര​യോ​ട് പ​രാ​ജ​യ​പ്പെ​ട്ടു.

ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ ആ​ദ്യ ര​ണ്ട് മ​ത്സ​ര​ങ്ങ​ൾ തോ​റ്റ ഹ​രി​യാ​ന സൂ​പ്പ​ർ ലീ​ഗി​ൽ നി​ല​വി​ലെ ചാ​ന്പ്യ​ന്മാ​രാ​യ മും​ബൈ​യോ​ട് പ​രാ​ജ​യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ ഹൈ​ദ​രാ​ബാ​ദി​നെ​തി​രേ ആ​ധി​പ​ത്യ പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച​തോ​ടെ അ​വ​ർ നെ​റ്റ് റ​ണ്‍ റേ​റ്റ് മെ​ച്ച​പ്പെ​ടു​ത്തി ഫൈ​ന​ലി​ൽ പ്ര​വേ​ശി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment