ഹ​ർ​ത്താ​ലി​ന്‍റെ മ​റ​വി​ൽ വ്യാ​പ​ക അ​ക്ര​മം; സം​സ്ഥാ​ന​ത്ത് അ​റ​സ്റ്റി​ലാ​യ​തു നൂ​റ്റ​ന്പ​തി​ലേ​റെ പേ​ർ

തി​രു​വ​ന​ന്ത​പു​രം: കാ​ഷ്മീ​രി​ൽ എ​ട്ടു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു സ​ക​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ലി​ന്‍റെ മ​റ​വി​ൽ സം​സ്ഥാ​ന​ത്തു പ​ല ഭാ​ഗ​ങ്ങ​ളി​ലും അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി. കെഎസ്ആര്‍ടി​സി ബ​സു​ക​ൾ ത​ട​യു​ക​യും ക​ട​ക​ന്പോ​ള​ങ്ങ​ൾ ബ​ല​മാ​യി അ​ട​പ്പി​ക്കു​ക​യും ചെ​യ്തു. നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ ഹ​ർ​ത്താ​ൽ അ​നു​കൂ​ലി​ക​ൾ ക​ല്ലേ​റു ന​ട​ത്തി.

അ​ക്ര​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു സം​സ്ഥാ​ന​ത്തു 150ൽ ​പ​രം ആ​ളു​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നൂ​റോ​ളം പേ​ർ മ​ല​പ്പു​റ​ത്തു​നി​ന്നു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പാ​ല​ക്കാ​ട്ട് 23 പേ​രെ​യും ക​ണ്ണൂ​രി​ൽ 20 പേ​രെ​യും കോ​ഴി​ക്കോ​ട്ട് അ​ഞ്ചു പേ​രെ​യും തി​രു​വ​ന​ന്ത​പു​ര​ത്തു പ​ത്തു പേ​രെ​യു​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കൂ​ടു​ത​ൽ പേ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ ന​ഗ​ര​ത്തി​ൽ പാ​ള​യം, ചാ​ല, നെ​ടു​മ​ങ്ങാ​ട്, ബാ​ല​രാ​മ​പു​രം, വി​തു​ര, കാ​ട്ടാ​ക്ക​ട, ആ​ര്യ​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്.

ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കാ​സ​ർ​ഗോ​ഡ്, കൊ​ല്ലം, എ​റ​ണാ​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ ഹ​ർ​ത്താ​ൽ അ​നു​കൂ​ലി​ക​ൾ ബ​ല​മാ​യി ക​ട​ക​ൾ അ​ട​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ത് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചു. പ​ല സ്ഥ​ല​ങ്ങ​ളി​ലും കെഎസ്ആര്‍ടി​സി ബ​സു​ക​ൾ​ക്കു നേ​രെ ക​ല്ലേ​റു​ണ്ടാ​യ​തി​നേ​ത്തു​ട​ർ​ന്ന് ബ​സു​ക​ൾ സ​ർ​വീ​സ് താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു.

മ​ല​ബാ​ർ മേ​ഖ​ല​യി​ലാ​ണ് കൂ​ടു​ത​ൽ അ​ക്ര​മ സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​ത​ത​ട​സം സൃ​ഷ്ടി​ച്ച ഹ​ർ​ത്താ​ൽ അ​നു​കൂ​ലി​ക​ൾ ക​ട​ക​ൾ ബ​ല​മാ​യി അ​ട​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു. ഇ​തി​നെ വ്യാ​പാ​രി​ക​ൾ ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് ക​ട​ന്ന​ത്.

Related posts