ക​ളി​ക്കൂ​ട്ടു​കാ​രി​യെ 18 വ​ര്‍​ഷ​ത്തി​നു ശേ​ഷം ക​ണ്ടെ​ത്താ​ന്‍ സ​ഹാ​യി​ച്ച​ത് ഇ​ന്‍​സ്റ്റ​ഗ്രാം ! ആ ​അ​പൂ​ര്‍​വ കൂ​ടി​ച്ചേ​ര​ലി​ന്റെ ക​ഥ​യി​ങ്ങ​നെ…

കു​ട്ടി​ക്കാ​ല​ത്തെ നി​ഷ്‌​ക​ള​ങ്ക​മാ​യ സൗ​ഹൃ​ദ​ങ്ങ​ളു​ടേ​തി​നു പ​ക​രം വ​യ്ക്കാ​വു​ന്ന സൗ​ഹൃ​ദ​ങ്ങ​ള്‍ ന​മു​ക്ക് പി​ന്നീ​ട് ജീ​വി​ത​ത്തി​ലൊ​രി​ക്ക​ലും കി​ട്ടി​യെ​ന്നു വ​രി​ല്ല.

പ​ല​വ​ഴി​ക്ക് പി​രി​ഞ്ഞു​പോ​കു​ന്ന കൂ​ട്ടു​കാ​രെ ചി​ല​പ്പോ​ഴൊ​ക്കെ ജീ​വി​ത​ത്തി​ല്‍ പി​ന്നീ​ടൊ​രി​ക്ക​ലും കാ​ണാ​ന്‍ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യ്ക്ക് വി​രാ​മ​മി​ട്ട​ത് സോ​ഷ്യ​ല്‍ മീ​ഡി​യ​യു​ടെ ക​ട​ന്നു​വ​ര​വാ​ണ്.

അ​ത്ത​ര​ത്തി​ല്‍ കു​ട്ടി​ക്കാ​ല​ത്തെ കൂ​ട്ടു​കാ​രി​യെ 18 വ​ര്‍​ത്തി​നു ശേ​ഷം ക​ണ്ടെ​ത്തി​യ ഒ​രു ക​ഥ​യാ​ണ് ഇ​പ്പോ​ള്‍ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ വൈ​റ​ലാ​കു​ന്ന​ത്.

എ​ല്‍​കെ​ജി​യി​ല്‍ കൂ​ടെ പ​ഠി​ച്ച ല​ക്ഷി​ത എ​ന്ന കൂ​ട്ടു​കാ​രി​യെ ക​ണ്ടെ​ത്താ​ന്‍ നേ​ഹ എ​ന്ന യു​വ​തി ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ ഒ​രു അ​ക്കൗ​ണ്ട് തു​ട​ങ്ങു​ക​യാ​യി​രു​ന്നു.

‘ഫൈ​ന്‍​ഡി​ങ് ല​ക്ഷി​ത’ എ​ന്ന പേ​രി​ല്‍ തു​ട​ങ്ങി​യ അ​ക്കൗ​ണ്ടി​ല്‍ ല​ക്ഷി​ത​യു​ടെ കു​ട്ടി​ക്കാ​ല​ത്തെ ചി​ത്ര​വും എ​ല്‍​കെ​ജി ക്ലാ​സി​ലെ ഗ്രൂ​പ്പ് ഫോ​ട്ടോ​യും നേ​ഹ പ​ങ്കു​വെ​ച്ചു. അ​ക്കൗ​ണ്ടി​ന്റെ പ്രൊ​ഫൈ​ല്‍ ഫോ​ട്ടോ​യും ല​ക്ഷി​ത​യു​ടെ കു​ട്ടി​ക്കാ​ല​ത്തെ ചി​ത്ര​മാ​യി​രു​ന്നു.

‘എ​ന്റെ കു​ട്ടി​ക്കാ​ല​ത്തെ ച​ങ്ങാ​തി ല​ക്ഷ്തി​യെ ക​ണ്ടെ​ത്താ​നാ​ണ് ഈ ​പ്രൊ​ഫൈ​ല്‍ തു​ട​ങ്ങി​യ​ത്. അ​വ​ള്‍​ക്ക് ഇ​പ്പോ​ള്‍ 21 വ​യ​സാ​യി​ട്ടു​ണ്ടാ​കും. അ​വ​ളു​ടെ സ​ഹോ​ദ​ര​ന്റെ പേ​ര് കു​ണാ​ല്‍ എ​ന്നാ​ണ്.’ ഇ​ന്‍​സ്റ്റ​യു​ടെ ബ​യോ​യി​ല്‍ നേ​ഹ കു​റി​ച്ചു.

ല​ക്ഷി​ത​യു​ടെ കു​ടും​ബം ജ​യ്പൂ​രി​ലേ​ക്ക് താ​മ​സം മാ​റി​പ്പോ​യ​തോ​ടെ​യാ​ണ് ഇ​രു​വ​രു​ടേ​യും സൗ​ഹൃ​ദം പി​രി​യു​ന്ന​ത്.

ത​ന്റെ ഉ​ദ്യ​മം തു​ട​ങ്ങി​യ​തി​നു പി​ന്നാ​ലെ നേ​ഹ ത​ന്റെ അ​ക്കൗ​ണ്ടി​ല്‍ ഒ​രു വീ​ഡി​യോ പ​ങ്കു​വെ​ച്ചു. ല​ക്ഷി​ത​യെ ക​ണ്ടെ​ത്തി​യ​താ​യി​രു​ന്നു ആ ​വീ​ഡി​യോ​യു​ടെ ഉ​ള്ള​ട​ക്കം.

ല​ക്ഷി​ത എ​ന്ന് പേ​രു​ള്ള നി​ര​വ​ധി പേ​ര്‍ ത​നി​ക്ക് മെ​സ്സേ​ജ് അ​യ​ച്ചു​വെ​ന്നും അ​തി​ല്‍ നി​ന്ന് അ​വ​ളെ ക​ണ്ടെ​ത്തി എ​ന്നും നേ​ഹ വീ​ഡി​യോ​യി​ല്‍ പ​റ​യു​ന്നു. ‘അ​വ​സാ​നം ഞാ​ന്‍ നി​ന്നെ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്നു.

നി​ന്നെ ക​ണ്ടെ​ത്തു​ക എ​ന്ന​ത് ഒ​ട്ടും എ​ളു​പ്പ​മ​ല്ലാ​യി​രു​ന്നു. 18 വ​ര്‍​ഷ​ത്തി​നു​ശേ​ഷം വീ​ണ്ടും നീ​യു​മാ​യി സൗ​ഹൃ​ദം തു​ട​ങ്ങി​യ​ത് വി​ശ്വ​സി​ക്കാ​നാ​കു​ന്നി​ല്ല’ നേ​ഹ വീ​ഡി​യോ​ക്കൊ​പ്പം കു​റി​ച്ചു.

79 ല​ക്ഷം ആ​ളു​ക​ളാ​ണ് ഈ ​വീ​ഡി​യോ ക​ണ്ട​ത്. എ​ട്ടു ല​ക്ഷം ആ​ളു​ക​ള്‍ ലൈ​ക്കും ചെ​യ്തു. നേ​ഹ​യു​ടെ പ​രി​ശ്ര​മ​ത്തെ അ​ഭി​ന​ന്ദി​ച്ച് നി​ര​വ​ധി പേ​രാ​ണ് ക​മ​ന്റ് ചെ​യ്യു​ന്ന​ത്.

Related posts

Leave a Comment