സന്ധിവാതരോഗങ്ങൾ; അസ്ഥിസന്ധികളിൽ നീർക്കെട്ടും വേദനയും


ആ​ർ​ത്രോ​ൺ എ​ന്നാ​ൽ സ​ന്ധി, ഐ​റ്റി​സ് എ​ന്നാ​ൽ നീ​ർ​ക്കെ​ട്ട്. അ​ങ്ങ​നെ​യാ​ണ് സ​ന്ധി​വാ​ത രോ​ഗ​ങ്ങ​ൾ​ക്ക് ആ​ർ​ത്രൈ​റ്റി​സ് എ​ന്ന് പേ​ര് വ​ന്ന​ത്.

ശ​രീ​ര​ത്തി​ലു​ള്ള അ​സ്ഥി സ​ന്ധി​ക​ളി​ൽ നീ​ർ​ക്കെ​ട്ടും വേ​ദ​ന​യും ഉ​ണ്ടാ​കു​ന്ന​താ​ണ് സ​ന്ധി​വാ​ത രോ​ഗ​ങ്ങ​ളി​ലെ പ്ര​ധാ​ന പ്ര​ശ്നം. നീ​ർ​ക്കെ​ട്ടും വേ​ദ​ന​യും ഉ​ണ്ടാ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ​ന്ധി​ക​ൾ ച​ലി​പ്പി​ക്കാ​ൻ പ്ര​യാ​സം ഉ​ണ്ടാ​കു​ന്ന​താ​ണ് അ​ടു​ത്ത അ​സ്വ​സ്ഥ​ത.

ചിലരിൽ, ഒരുപാടു സന്ധികളിൽ
ഒ​രു​പാ​ടു കാ​ര​ണ​ങ്ങ​ളു​ടേ​യും അ​സ്വ​സ്ഥ​ത​ക​ളു​ടേ​യും ആ​കെത്തുക​യാ​ണ് ഈ ​രോ​ഗം. അ​സ്ഥി​സ​ന്ധി​ക​ളി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഈ ​രോ​ഗം ത​കി​ടം മ​റി​ക്കു​ന്ന​താ​ണ്.

ചി​ല​രി​ൽഇ​ത് ചി​ല​പ്പോ​ൾ ഏ​തെ​ങ്കി​ലും ഒ​ന്നോ ര​ണ്ടോ സ​ന്ധി​ക​ളി​ൽ മാ​ത്ര​മാ​ണ് കാ​ണാ​ൻ ക​ഴി​യു​ക. എ​ന്നാ​ൽ പ​ല​രി​ലും ഇ​ത് ഒ​രു​പാ​ടു സ​ന്ധി​ക​ളി​ൽ ബാ​ധി​ക്കാ​റു​മു​ണ്ട്. സ​ന്ധി​വാ​ത രോ​ഗ​ങ്ങ​ൾ നൂ​റി​ല​ധി​കം ത​ര​ത്തി​ൽ ഉ​ണ്ട് എ​ന്നാ​ണ് പു​തി​യ അ​റി​വു​ക​ൾ പ​റ​യു​ന്ന​ത്.

അസ്ഥികളിൽ തേയ്മാനം
അ​സ്ഥി​ക​ളു​ടെ അ​ഗ്ര​ഭാ​ഗം ആ​വ​ര​ണം ചെ​യ്തി​രി​ക്കു​ന്ന ഉ​റ​പ്പു​ള്ള​തും വ​ഴു​വ​ഴു​പ്പു​ള്ള​തും ആ​യ ഘ​ട​ന​യാ​ണ് ത​രു​ണാ​സ്ഥി​ക​ൾ.

സ​ന്ധി​വാ​ത രോ​ഗി​ക​ളി​ൽ ഈ ​ത​രു​ണാ​സ്ഥി​ക​ൾ​ക്ക് നാ​ശം സം​ഭ​വി​ക്കാ​റു​ണ്ട്. ത​രു​ണാ​സ്ഥി​ക​ളി​ൽ ഉ​ണ്ടാ​കു​ന്ന നാ​ശം അ​സ്ഥി​ക​ളി​ൽ തേ​യ്മാ​നം ഉ​ണ്ടാ​കു​ന്ന​തി​ന് കാ​ര​ണ​മാ​യി മാ​റു​ന്ന​താ​ണ്.

‘ഓ​സ്റ്റി​യോ ആ​ർ​ത്രൈ​റ്റി​സ്’
ഏ​റ്റ​വും കൂ​ടു​ത​ൽ പേ​രി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​യി കാ​ണു​ന്ന സ​ന്ധി​വാ​തം ‘ഓ​സ്റ്റി​യോ ആ​ർ​ത്രൈ​റ്റി​സ്’ ആ​ണ്. ഈ ​രോ​ഗം അ​സ്ഥി​സ​ന്ധി​ക​ളി​ൽ ചെ​റി​യ വേ​ദ​ന​യി​ൽ ആ​രം​ഭി​ച്ച് മു​ന്നോ​ട്ട് പോ​കു​ക​യാ​ണ് ചെ​യ്യാ​റു​ള്ള​ത്.

മ​റ്റ് സ​ന്ധി​വാ​ത രോ​ഗ​ങ്ങ​ൾ പ​ല​തും ഇ​തോ​ടൊ​പ്പം ചേ​ർ​ന്ന് ചി​ല​രി​ൽ സ​ങ്കീ​ർ​ണ​മാ​യ അ​വ​സ്ഥ​യി​ൽ എ​ത്താ​റു​ണ്ട്.

വാർധക്യത്തിലേക്കു കടക്കുന്നവരിൽ
വാ​ർ​ധ​ക്യ​ത്തി​ലേക്ക് പ്ര​വേ​ശി​ക്കു​മ്പോ​ൾ ശ​രീ​ര​ത്തി​ലെ കോ​ശ​ങ്ങ​ൾ​ക്ക് ക്ഷീ​ണ​വും ത​ള​ർ​ച്ച​യും സം​ഭ​വി​ക്കു​ന്ന​തു ത​ന്നെ​യാ​ണ് അ​ടി​സ്ഥാ​ന​പ​ര​മാ​യി സ​ന്ധി​ക​ളി​ൽ ഉ​ണ്ടാ​കു​ന്ന രോ​ഗ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി മാ​റു​ന്ന​ത്.

പൊ​ണ്ണ​ത്ത​ടി ഉ​ള്ള​വ​രി​ൽ
പൊ​ണ്ണ​ത്ത​ടി ഉ​ള്ള​വ​രി​ൽ സ​ന്ധി​ക​ൾ കൂ​ടു​ത​ൽ ഭാ​രം താ​ങ്ങേ​ണ്ടി വ​രു​ന്ന​തു കൊ​ണ്ട് സ​ന്ധി​ക​ളി​ൽ വേ​ദ​ന​യും നീ​ർ​ക്കെ​ട്ടും ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ൽ ആ​കു​ന്ന​താ​ണ്.

സ​ന്ധി​ക​ളി​ൽ ഏ​ൽ​ക്കു​ന്ന ആ​ഘാ​ത​ങ്ങ​ളും മ​റ്റ് രോ​ഗ​ങ്ങ​ളും സ​ന്ധി​വാ​ത രോ​ഗ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കാ​റു​ണ്ട്. ഇ​ങ്ങ​നെ​യു​ള്ള കാ​ര​ണ​ങ്ങ​ളാ​ൽ സ​ന്ധി​ക​ളി​ൽ ന​ല്ല വേ​ദ​ന ഉ​ണ്ടാ​കു​ന്ന​താ​ണ്.

പ്രാ‌യാധിക്യം
വേ​ദ​ന​യും നീ​ർ​ക്കെ​ട്ടും ഉ​ണ്ടാ​കു​ന്ന​തി​നു​ള്ള കാ​ര​ണ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി ഈ ​രോ​ഗ​ത്തെ പ​ല​താ​യി ത​രം​തി​രി​ച്ചി​ട്ടു​ണ്ട്. പ്രാ​യാ​ധി​ക്യ​ത്തി​ൽ ഉ​ണ്ടാ​കു​ന്ന സ​ന്ധി​വാ​ത രോ​ഗ​മാ​ണ് ‘ഓ​സ്റ്റി​യോ ആ​ർ​ത്രൈ​റ്റി​സ്’.

റൂ​മാ​റ്റോ​യ്ഡ് ആ​ർ​ത്രൈ​റ്റി​സ്
പ്ര​തി​രോ​ധ ശേ​ഷി​യി​ൽ ഉ​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ളു​ടെ ഫ​ല​മാ​യി ഉ​ണ്ടാ​കു​ന്ന സ​ന്ധി​വാ​തം റൂ​മാ​റ്റോ​യ്ഡ് ആ​ർ​ത്രൈ​റ്റി​സ് ആ​ണ്. (തുടരും)

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്:
ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ – 9846073393

Related posts

Leave a Comment