ഹെൽമറ്റും സീറ്റുബെൽറ്റും: ആദ്യം സംസ്ഥാനവ്യാപകമായി ഒരു മാസത്തെ ബോധവൽക്കരണം

തി​രു​വ​ന​ന്ത​പു​രം: ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലെ പി​ൻ​സീ​റ്റ് യാ​ത്ര​ക്കാ​ർ​ക്ക് ഹെ​ൽ​മ​റ്റും കാ​റി​ലെ പി​ൻ​സീ​റ്റി​ലെ യാ​ത്ര​ക്കാ​ർ​ക്ക് സീ​റ്റ് ബെ​ൽ​റ്റും നി​ർ​ബ​ന്ധ​മാ​ക്ക​ണ​മെ​ന്ന തീ​രു​മാ​നം ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു മു​ന്പാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഒരു മാസത്തെ ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​യു​മാ​യി ഗ​താ​ഗ​ത​വ​കു​പ്പ്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്താ​നാ​ണ് ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ തീ​രു​മാ​നം.

പൊ​ലീ​സും മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പും സം​യു​ക്ത​മാ​യാ​ണ് ബോ​ധ​വ​ത്ക്ക​ര​ണ പ​രി​പാ​ടി ആ​രം​ഭി​ക്കു​ക. ഇ​തി​നാ​യി അ​ടു​ത്ത​യാ​ഴ്ച വി​വി​ധ വ​കു​പ്പു​ക​ളു​ടെ ആ​ലോ​ച​നാ​യോ​ഗം ന​ട​ത്തും. ബൈ​ക്കി​ലെ പി​ൻ​സീ​റ്റ് യാ​ത്ര​ക്കാ​ര്‍​ക്ക് ഹെ​ല്‍​മ​റ്റും കാ​റി​ലെ എ​ല്ലാ യാ​ത്ര​ക്കാ​ര്‍​ക്കും സീ​റ്റ് ബെ​ല്‍​റ്റും നി​ര്‍​ബ​ന്ധ​മാ​ക്കി​യ സു​പ്രീം കോ​ട​തി വി​ധി സം​സ്ഥാ​ന​ത്ത് ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ഗ​താ​ഗ​ത സെ​ക്ര​ട്ട​റി നി​ര്‍​ദേ​ശി​ച്ചി​രു​ന്നു.

സു​പ്രീം​കോ​ട​തി വി​ധി സം​സ്ഥാ​ന​ത്ത് കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പാ​ക്കു​ന്നി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​ര്‍​ക്ക് ഗ​താ​ഗ​ത വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി കെ ​ആ​ര്‍ ജ്യോ​തി​ലാ​ല്‍ ക​ത്തു ന​ൽ​കി​യി​രു​ന്നു. കോ​ട​തി ഉ​ത്ത​ര​വ് പാ​ലി​ക്കാ​ത്ത​വ​ർ​ക്ക് പ​രി​ര​ക്ഷ ന​ൽ​കി​ല്ലെ​ന്ന ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​ക​ളു​ടെ ക​ടു​ത്ത നി​ല​പാ​ടി​നെ തു​ട​ർ​ന്നാ​യി​രു​ന്നു നീ​ക്കം.

Related posts