ഹെ​യ്തി​യി​ൽ തി​ക്കി​ലും തി​ര​ക്കി​ലും 30 പേ​ർ മ​രി​ച്ചു

പോ​ർ​ട്ടോ പ്രി​ൻ​സ്: ക​രീ​ബി​യ​ൻ രാ​ജ്യ​മാ​യ ഹെ​യ്തി​യി​ലെ പ്ര​ശ​സ്ത​മാ​യ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ലു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും 30 പേ​ർ മ​രി​ച്ചു. യു​നെ​സ്കോ​യു​ടെ ലോ​ക പൈ​തൃ​ക കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ ലാ​ഫെ​റി​യ​ർ സി​റ്റാ​ഡ​ലി​ൽ ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.

19ാം നൂ​റ്റാ​ണ്ടി​ൽ നി​ർ​മി​ച്ച കോ​ട്ട​യു​ടെ സ്ഥാ​പ​ക​ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ര​സ്യം ചെ​യ്തി​രു​ന്നു. ഇ​തി​ൽ പ​ങ്കെ​ടു​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ൾ​പ്പെ​ടെ നി​ര​വ​ധി സ​ന്ദ​ർ​ശ​ക​രാ​ണെ​ത്തി​യ​ത്. കോ​ട്ട​യു​ടെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന​ടു​ത്താ​ണ് തി​ക്കും തി​ര​ക്കു​മു​ണ്ടാ​യ​ത്.

ക​ന​ത്ത മ​ഴ ആ​രം​ഭി​ച്ച​തോ​ടെ സ്ഥി​തി കൂ​ടു​ത​ൽ വ​ഷ​ളാ​യി. ഫ്രാ​ൻ​സി​ൽ​നി​ന്ന് ഹെ​യ്തി സ്വാ​ത​ന്ത്ര്യം നേ​ടി​യ​തി​നു പി​ന്നാ​ലെ വി​പ്ല​വ​കാ​രി​യാ​യ ഹെ​ൻ​റി ക്രി​സ്റ്റോ​ഫ് നി​ർ​മി​ച്ച​താ​ണ് സി​റ്റാ​ഡ​ല ലാ​ഫെ​റി​യ​ർ.

Related posts

Leave a Comment