കുളിമുറിയില്‍ ഒളികാമറ സ്ഥാപിച്ച് മൂന്നു വര്‍ഷമായി ദൃശ്യങ്ങള്‍ പകര്‍ത്തുന്നു ! യുവതിയുടെ പരാതിയില്‍ പ്ലംബര്‍ അറസ്റ്റില്‍…

യുവതിയുടെ കുളിമുറിയില്‍ ഒളികാമറ സ്ഥാപിച്ച് മൂന്നു വര്‍ഷമായി ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്ലംബര്‍ പിടിയില്‍. കാമറയില്‍ ബാത്ത്‌റൂമിലെ എല്ലാ ചലനങ്ങളും അയാള്‍ പകര്‍ത്തുകയായിരുന്നു.

ഒരു ദിവസം സ്ത്രീ കുളിമുറിയില്‍ കുളിക്കാന്‍ പോയപ്പോഴാണ് കാമറ കണ്ണില്‍പ്പതിഞ്ഞത്. ഉടന്‍ തന്നെ പ്ലംബറുടെ പ്രവൃത്തിയെക്കുറിച്ച് അവര്‍ പോലീസിനോട് പറഞ്ഞു.

തുടര്‍ന്ന് ഇയാളുടെ വീട് റെയ്ഡ് ചെയ്ത പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതേത്തുടര്‍ന്ന് അമ്പരപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.

ബ്രിട്ടനിലെ ഒരു സ്ത്രീയുടെ കുളിമുറി നന്നാക്കാനെത്തിയ 57 കാരനായ പ്ലംബര്‍ അവിടെ ഒളികാമറ സ്ഥാപിക്കുകയായിരുന്നു. 57കാരനായ ജെയിംസ് ഹള്‍മിനെ 2018 ജൂണില്‍ സ്ത്രീയുടെ വീട്ടില്‍ പ്ലംബിംഗ് ജോലികള്‍ ചെയ്യാന്‍ വിളിച്ചിരുന്നു

ഇതിനിടെ ഇയാള്‍ യുവതിയുടെ കുളിമുറിയില്‍ രഹസ്യമായി കാമറ സ്ഥാപിക്കുകയായിരുന്നു. യുകെയിലെ നോട്ടിംഗ്ഹാമിലാണ് സംഭവം നടന്നതെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

ഇയാളെ അറസ്റ്റു ചെയ്ത പോലീസ് ഇയാളെ ചോദ്യം ചെയ്തപ്പോള്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. ഇത്തരത്തില്‍ നിരവധിയാളുകളുടെ കുളിമുറിയില്‍ ഇയാള്‍ ഒളികാമറകള്‍ സ്ഥാപിച്ചതായി കണ്ടെത്തി.

ഇയാളുടെ വീട്ടിലെ കമ്പ്യൂട്ടറില്‍ നിന്ന് 302 കുട്ടികളുടെ അശ്ലീലചിത്രങ്ങളും മൃഗങ്ങളും മനുഷ്യരും ഇടപഴകുന്ന ഫോട്ടോകളും കണ്ടെത്തി.

ഇയാളുടെ കുളിമുറിയില്‍ നിരവധി സ്ത്രീകളുടെ അശ്ലീലച്ചിത്രങ്ങള്‍ സൂക്ഷിച്ചിരുന്നു. തുടര്‍ന്ന് ഇയാളെ കോടതി 12 മാസത്തെ തടവിന് ശിക്ഷിക്കുകയായിരുന്നു.

Related posts

Leave a Comment