പൊ​തു​ബോ​ധ​ത്തി​ന് കീ​ഴ്പ്പെ​ടാ​നാ​കി​ല്ലെ​ന്നു കോ​ട​തി, ത​ങ്ങ​ൾ​ക്ക് നീ​തി ല​ഭി​ച്ചി​ല്ലെ​ന്നു ജ​യ​ബാ​ല​കൃ​ഷ്ണ​ന്‍റെ കു​ടും​ബം; ചേ​രാ​ന​ല്ലൂ​ര്‍ അ​പ​ക​ട കേ​സി​ൽ ജ​ഡ്ജി​യു​ടെ അ​റ​സ്റ്റ് ഹൈ​ക്കോ​ട​തി ത​ട​ഞ്ഞു

കൊ​ച്ചി: ചേ​രാ​ന​ല്ലൂ​ർ‌ വാ​ഹ​നാ​പ​ക​ട കേ​സി​ൽ കാ​റോ​ടി​ച്ച 17കാ​ര​ന്‍റെ പി​താ​വാ​യ അ​ഡി​ഷ​ണ​ൽ ജ​ഡ്ജി​യു​ടെ അ​റ​സ്റ്റ് ത​ട​ഞ്ഞ ഹൈ​ക്കോ​ട​തി ന​ട​പ​ടി​യി​ൽ അ​തൃ​പ്തി വ്യ​ക്ത​മാ​ക്കി കൊ​ല്ല​പ്പെ​ട്ട ജ​യ​ബാ​ല​കൃ​ഷ്ണ​ന്‍റെ കു​ടും​ബം രം​ഗ​ത്ത്.

ത​ങ്ങ​ൾ​ക്ക് നീ​തി ല​ഭി​ച്ചി​ല്ലെ​ന്ന് കു​ടും​ബം അ​റി​യി​ച്ചു. ത​ങ്ങ​ളെ കേ​ട്ടി​ല്ലെ​ന്നും കു​ടും​ബം ആ​രോ​പി​ച്ചു. ര​ക്ഷ​പ്പെ​ടാ​നു​ള്ള എ​ല്ലാ അ​ട​വും ജ​ഡ്ജി പ​യ​റ്റു​ന്നു​ണ്ടെ​ന്നും കു​ടും​ബം പ്ര​തി​ക​രി​ച്ചു. അ​തേ​സ​മ​യം ജ​ഡ്ജി അ​ന്വേ​ഷ​ണ​ത്തോ​ട് സ​ഹ​ക​രി​ക്ക​ണ​മെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന് മു​മ്പാ​കെ ഹാ​ജ​രാ​കാ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.

താ​ൻ അ​ന്വേ​ഷ​ണ​ത്തോ​ട് സ​ഹ​ക​രി​ക്കു​ന്നു​ണ്ടെ​ന്നും നാ​ല് മ​ണി​ക്കൂ​ർ ചോ​ദ്യം ചെ​യ്തെ​ന്നു​മാ​യി​രു​ന്നു ജ​ഡ്ജി​യു​ടെ വാ​ദം. ഹ​ർ​ജി​ക്കാ​ര​ൻ ജു​ഡി​ഷ്യ​ൽ ഓ​ഫീ​സ​റ​ല്ലേ എ​ന്ന് ചോ​ദി​ച്ച കോ​ട​തി അ​ന്വേ​ഷ​ണ​ത്തോ​ട് സ​ഹ​ക​രി​ക്കു​ന്നു​ണ്ട​ല്ലോ എ​ന്നും പി​ന്നെ​ന്തി​നാ​ണ് അ​റ​സ്റ്റ് ചെ​യ്യു​ന്ന​തെ​ന്നും അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ട് ചോ​ദി​ച്ചു.

പൊ​തു​ബോ​ധ​ത്തി​ന് കീ​ഴ്പ്പെ​ടാ​നാ​കി​ല്ലെ​ന്നും അ​ഡീ​ഷ​ണ​ൽ ജ​ഡ്ജി​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ കോ​ട​തി വ്യ​ക്ത​മാ​ക്കി.

ജ​ഡ്ജി​ക്ക് ആ​ശ്വാ​സം, അ​റ​സ്റ്റ് ത​ട​ഞ്ഞ് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ചേ​രാ​ന​ല്ലൂ​ര്‍ വാ​ഹ​നാ​പ​ക​ട കേ​സി​ല്‍ പ​തി​നേ​ഴു​കാ​ര​ന്റെ പി​താ​വാ​യ അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ ജ​ഡ്ജി​യു​ടെ അ​റ​സ്റ്റ് ഹൈ​ക്കോ​ട​തി ത​ട​ഞ്ഞു. ജ​ഡ്ജി അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​ന്നു​ണ്ട​ല്ലോ, ജു​ഡീ​ഷ്യ​ല്‍ ഓ​ഫീ​സ​ര്‍ ആ​യ​തി​നാ​ല്‍ ഒ​ളി​വി​ല്‍ പോ​കി​ല്ല, അ​റ​സ്റ്റ് ചെ​യ്യേ​ണ്ട ആ​വ​ശ്യ​മി​ല്ല എ​ന്നാ​ണ് ജ​സ്റ്റി​സ് കൗ​സ​ര്‍ എ​ട​പ്പ​ഗ​ത്ത് നി​രീ​ക്ഷി​ച്ച​ത്.

അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കാ​ന്‍ ജ​ഡ്ജി​ക്ക് കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, ജ​ഡ്ജി​യെ ക്രൈം​ബ്രാ​ഞ്ച് സം​ഘം ഇ​ന്നും ചോ​ദ്യം ചെ​യ്യും. ചോ​ദ്യം ചെ​യ്യ​ലി​നാ​യി രാ​വി​ലെ 11ന് ​ഹാ​ജ​രാ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ബു​ധ​ന​ഴ്ച ഇ​യാ​ളെ മൂ​ന്ന് മ​ണി​ക്കൂ​റോ​ളം ചോ​ദ്യം ചെ​യ്തി​രു​ന്നു. ജ​ഡ്ജി​യു​ടെ ഫ്ളാ​റ്റി​ല്‍ ചൊ​വ്വാ​ഴ്ച രാ​ത്രി​യും ബു​ധ​നാ​ഴ്ച വൈ​കി​ട്ടും പൊ​ലി​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. പ​തി​നേ​ഴു​കാ​ര​ന്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​തെ​ന്ന് സം​ശ​യി​ക്കു​ന്ന ആ​ഡം​ബ​ര​ബൈ​ക്കും ചി​ല ഡി​ജി​റ്റ​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളും പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.

ജ​ഡ്ജി​യെ സ​സ്പെ​ന്‍​ഡ് ചെ​യ്യേ​ണ്ട​തു​ണ്ടോ എ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ത്തി​ല്‍ പൊ​ലി​സി​ന്റെ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ച ശേ​ഷം ഹൈ​ക്കോ​ട​തി തീ​രു​മാ​ന​മെ​ടു​ക്കും. ചീ​ഫ് ജ​സ്റ്റി​സ് സൗ​മെ​ന്‍ സെ​ന്നി​ന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന അ​ഞ്ചം​ഗ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ക​മ്മി​റ്റി​യു​ടേ​താ​ണ് തീ​രു​മാ​നം. കാ​ര്‍ കൊ​ണ്ടു​പോ​യ​ത് പി​താ​വി​ന്റെ അ​നു​മ​തി​യോ​ടെ​യാ​ണോ എ​ന്ന​തി​ല​ട​ക്കം വ്യ​ക്ത​ത വ​രു​ത്തി​യ ശേ​ഷ​മാ​കും തീ​രു​മാ​ന​മെ​ടു​ക്കു​ക.

എ​ന്നാ​ല്‍ താ​ന​റി​യാ​തെ​യാ​ണ് മ​ക​ന്‍ കാ​റു​മാ​യി പു​റ​ത്തു പോ​യ​തെ​ന്നാ​ണ് ജ​ഡ്ജി മൊ​ഴി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ ര​ണ്ട​ര​യോ​ടെ ചേ​രാ​ന​ല്ലൂ​ര്‍ മാ​നാ​പ്പു​റം അ​മ്പ​ല​ത്തി​ന് സ​മീ​പ​ത്താ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. പ​തി​നേ​ഴു​കാ​ര​ന്‍ ഓ​ടി​ച്ച ബെ​ന്‍​സ് കാ​ര്‍ അ​മി​ത​വേ​ഗ​ത​യി​ല്‍ എ​ത്തി മാ​ഞ്ഞാ​ലി സ്വ​ദേ​ശി​യാ​യ ജ​യ​ബാ​ല​കൃ​ഷ്ണ​ന്‍റെ സ്‌​കൂ​ട്ട​റി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ജ​യ​ബാ​ല​കൃ​ഷ്ണ​ന്‍ സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ വ​ച്ച് മ​ര​ണ​പ്പെ​ട്ടി​രു​ന്നു.

അ​പ​ക​ട​ത്തി​ല്‍ വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പ്ര​തി​ക്ക് ജു​വ​നൈ​ല്‍ ജ​സ്റ്റി​സ് ബോ​ര്‍​ഡ് ജാ​മ്യം ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ പ​തി​നേ​ഴു​കാ​ര​ന്‍ സ്ഥി​രം കു​റ്റ​വാ​ളി​യാ​ണെ​ന്നും ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് പ്രോ​സി​ക്യൂ​ഷ​നും മ​രി​ച്ച ജ​യ​ബാ​ല​കൃ​ഷ്ണ​ന്റെ കു​ടും​ബ​വും കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. ഈ ​ഹ​ര്‍​ജി​ക​ള്‍ വെ​ള്ളി​യാ​ഴ്ച പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. പൊ​ലി​സി​ന്റെ ഭാ​ഗ​ത്തു നി​ന്ന് ഗു​രു​ത​ര​മാ​യ വീ​ഴ്ച​ക​ളു​ണ്ടാ​യെ​ന്ന റി​പ്പോ​ര്‍​ട്ടി​നെ തു​ട​ര്‍​ന്ന് സി​റ്റി പൊ​ലി​സ് ക​മ്മീ​ഷ​ണ​റെ മാ​റ്റു​ക​യും എ​സ്എ​ച്ച്ഒ ഉ​ള്‍​പ്പെ​ടെ​യു​ള്ള നാ​ല് പൊ​ലീ​സു​കാ​രെ സ​സ്‌​പെ​ന്‍​ഡും ചെ​യ്തി​രു​ന്നു.

Related posts

Leave a Comment