കാ​യി​ക​മേ​ള​യി​ലെ ഭ​ക്ഷ​ണ​ത്തി​ൽ പു​ഴു​വെ​ന്ന വ്യാ​ജ​പ്ര​ച​ര​ണം; അ​ധ്യാ​പ​ക​ൻ ജി​ജോ ജെ​യിം​സി​ന് സ​സ്പെ​ൻ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: കാ​യി​ക മേ​ള​യി​ലെ ഭ​ക്ഷ​ണ​ത്തി​ൽ പു​ഴു​വി​നെ ല​ഭി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ന് പി​ന്നാ​ലെ അ​റ​സ്റ്റി​ലാ​യ കാ​യി​കാ​ധ്യാ​പ​ക​ൻ ജി​ജോ ജെ​യിം​സി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു. അ​ടി​സ്ഥാ​ന ര​ഹി​ത ആ​രോ​പ​ണം ഉ​ന്ന​യി​ച്ച ജി​ജോ ജെ​യിം​സി​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത​താ​യി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​റി​യി​ച്ചു.

കോ​ഴി​ക്കോ​ട് ന​ട​ക്കു​ന്ന കാ​യി​ക​മേ​ള​യി​ലെ ഭ​ക്ഷ​ണ​വി​ത​ര​ണ കേ​ന്ദ്ര​ത്തി​ൽ​നി​ന്നു​ള്ള​താ​ണെ​ന്ന വ്യാ​ജേ​ന സാ​മ്പാ​റി​ൽ പു​ഴു​വു​ണ്ടെ​ന്ന് കാ​ണി​ച്ച് ജി​ജോ ജെ​യിം​സ് ഫെ​യ്‌​സ്ബു​ക്ക് ലൈ​വ് വീ​ഡി​യോ പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു.
‌
കാ​യി​ക​മേ​ള​യു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പ് ത​ട​സ​പ്പെ​ടു​ത്താ​നും പൊ​തു​ജ​ന​ങ്ങ​ളി​ൽ പ​രി​ഭ്രാ​ന്തി പ​ര​ത്താ​നും ബോ​ധ​പൂ​ർ​വം വ്യാ​ജ വാ​ർ​ത്ത നി​ർ​മി​ച്ച് പ്ര​ച​രി​പ്പി​ച്ച​തോ​ടെ അ​ധ്യാ​പ​ക​നെ പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.

അ​തേ​സ​മ​യം, താ​ൻ നേ​രി​ട്ട് പു​ഴു​വി​നെ ക​ണ്ടി​ട്ടി​ല്ലെ​ന്നും, വി​ദ്യാ​ർ​ഥി​ക​ൾ ആ​രോ പ​റ​ഞ്ഞ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഫേ​സ്ബു​ക്കി​ലൂ​ടെ വി​വ​രം പ​ങ്കു​വ​ച്ച​തെ​ന്നു​മാ​ണ് ജി​ജോ ജെ​യിം​സ് പൊ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി.

തി​ള​ച്ച സാ​മ്പാ​റി​ൽ എ​ങ്ങ​നെ​യാ​ണ് ജീ​വ​നു​ള്ള പു​ഴു വ​രി​ക​യെ​ന്നും ഇ​തി​ന് പി​ന്നി​ൽ ത​രം​താ​ണ രാ​ഷ്ട്രീ​യ അ​ജ​ണ്ട​യാ​ണെ​ന്നും കാ​യി​ക​മേ​ള​യി​ലെ പാ​ച​ക​ച്ചു​മ​ത​ല​യു​ള്ള പ​ഴ​യി​ടം മോ​ഹ​ന​ൻ ന​മ്പൂ​തി​രി പ്ര​തി​ക​രി​ച്ചു.

Related posts

Leave a Comment