കൊച്ചി: ചേരാനല്ലൂർ വാഹനാപകട കേസിൽ കാറോടിച്ച 17കാരന്റെ പിതാവായ അഡിഷണൽ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി നടപടിയിൽ അതൃപ്തി വ്യക്തമാക്കി കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബം രംഗത്ത്. തങ്ങൾക്ക് നീതി ലഭിച്ചില്ലെന്ന് കുടുംബം അറിയിച്ചു. തങ്ങളെ കേട്ടില്ലെന്നും കുടുംബം ആരോപിച്ചു. രക്ഷപ്പെടാനുള്ള എല്ലാ അടവും ജഡ്ജി പയറ്റുന്നുണ്ടെന്നും കുടുംബം പ്രതികരിച്ചു. അതേസമയം ജഡ്ജി അന്വേഷണത്തോട് സഹകരിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകാനും കോടതി നിർദേശിച്ചു. താൻ അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും നാല് മണിക്കൂർ ചോദ്യം ചെയ്തെന്നുമായിരുന്നു ജഡ്ജിയുടെ വാദം. ഹർജിക്കാരൻ ജുഡിഷ്യൽ ഓഫീസറല്ലേ എന്ന് ചോദിച്ച കോടതി അന്വേഷണത്തോട് സഹകരിക്കുന്നുണ്ടല്ലോ എന്നും പിന്നെന്തിനാണ് അറസ്റ്റ് ചെയ്യുന്നതെന്നും അന്വേഷണ സംഘത്തോട് ചോദിച്ചു. പൊതുബോധത്തിന് കീഴ്പ്പെടാനാകില്ലെന്നും അഡീഷണൽ ജഡ്ജിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ കോടതി വ്യക്തമാക്കി. ജഡ്ജിക്ക് ആശ്വാസം, അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകട കേസില്‍ പതിനേഴുകാരന്റെ പിതാവായ അഡീഷണല്‍…
Read More