പ​ച്ച​ക്കൊ​ടി വി​ശീ… ക​ണ്ണൂ​ർ-​തി​രു​വ​ന​ന്ത​പു​രം റൂ​ട്ടി​ൽ അ​തി​വേ​ഗ റെ​യി​ൽ ഇ​ട​നാ​ഴി വ​രും

പ​ര​വൂ​ർ: ക​ണ്ണൂ​രി​ല്‍ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വെ​റും 3.5 മ​ണി​ക്കൂ​റി​ൽ അ​തി​വേ​ഗം കു​തി​ച്ചെ​ത്താം. കേ​ര​ള​ത്തി​ന്‍റെ ഗ​താ​ഗ​ത രം​ഗ​ത്ത് പു​തി​യൊ​രു അ​ധ്യാ​യം കു​റി​ച്ചു​കൊ​ണ്ട് അ​തി​വേ​ഗ റെ​യി​ല്‍ ഇ​ട​നാ​ഴി​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പ​ച്ച​ക്കൊ​ടി ല​ഭി​ച്ചു ക​ഴി​ഞ്ഞു. പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ കേ​ര​ള​ത്തി​ന​ക​ത്ത് ഒ​ര​റ്റ​ത്ത് നി​ന്ന് മ​റ്റെ​യ​റ്റ​ത്തേ​ക്ക് മി​ന്ന​ൽ വേ​ഗ​ത്തി​ൽ യാ​ത്ര ചെ​യ്യാം.

വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സി​നേ​ക്കാ​ള്‍ വേ​ഗ​ത്തി​ലും കൃ​ത്യ​ത​യി​ലും സം​സ്ഥാ​ന​ത്തി​ന്‍റെ ഒ​ര​റ്റ​ത്ത് നി​ന്ന് മ​റ്റേ അ​റ്റ​ത്തേ​ക്ക് എ​ത്താ​ൻ സാ​ധി​ക്കു​ന്ന ഈ ​പ​ദ്ധ​തി​ക്ക് ‘മെ​ട്രോ​മാ​ൻ’ ഇ. ​ശ്രീ​ധ​ര​നാ​ണ് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്. 2026 ജ​നു​വ​രി 16-ന് ​ഡ​ല്‍​ഹി​യി​ല്‍ റെ​യി​ല്‍​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷ​മാ​ണ് പ​ദ്ധ​തി​ക്ക് ഗ​തി​വേ​ഗം ല​ഭി​ച്ച​ത്.

നേ​ര​ത്തെ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ട സി​ല്‍​വ​ർ ലൈ​ൻ പ​ദ്ധ​തി​യി​ല്‍ നി​ന്ന് തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ രീ​തി​യി​ലാ​ണ് ഈ ​അ​തി​വേ​ഗ റെ​യി​ല്‍ ഇ​ട​നാ​ഴി വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. പ്ര​ധാ​ന​മാ​യും സി​ല്‍​വ​ർ ലൈ​നി​ന് ആ​വ​ശ്യ​മാ​യി​രു​ന്ന ഭൂ​മി​യു​ടെ മൂ​ന്നി​ലൊ​ന്ന് മാ​ത്ര​മേ ഈ ​പു​തി​യ പ​ദ്ധ​തി​ക്ക് ആ​വ​ശ്യ​മു​ള്ളൂ എ​ന്ന​താ​ണ് ഇ​തി​ന്‍റെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത. അ​തു​കൊ​ണ്ടു​ത​ന്നെ ഭൂ​മി ഏ​റ്റെ​ടു​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ട​സ​ങ്ങ​ള്‍ വ​ള​രെ കു​റ​വാ​യി​രി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

പ​ദ്ധ​തി​യു​ടെ ഏ​ക​ദേ​ശം 70 മു​ത​ല്‍ 75 ശ​ത​മാ​നം ഭാ​ഗ​വും ഉ​യ​ര പാ​ത​യി​ലൂ​ടെ​യോ അ​ല്ലെ​ങ്കി​ല്‍ ഭൂ​മി​ക്ക​ടി​യി​ലൂ​ടെ​യോ ആ​യി​രി​ക്കും ക​ട​ന്നു​പോ​കു​ന്ന​ത്. പു​തി​യ ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ന​യം അ​നു​സ​രി​ച്ച്‌, തൂ​ണു​ക​ള്‍​ക്ക് മു​ക​ളി​ലൂ​ടെ​യു​ള്ള പാ​ത​യാ​ണെ​ങ്കി​ല്‍ അ​തി​ന് താ​ഴെ​യു​ള്ള ഭൂ​മി കൃ​ഷി ആ​വ​ശ്യ​ങ്ങ​ള്‍​ക്കോ മ​റ്റോ ഉ​ട​മ​ക​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ വി​ട്ടു​ന​ല്‍​കും.

മ​ണി​ക്കൂ​റി​ല്‍ 200 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ല്‍ സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യു​ന്ന സെ​മി ഹൈ​സ്പീ​ഡ് ട്രെ​യി​നു​ക​ളാ​ണ് ഈ ​പാ​ത​യി​ല്‍ ഓ​ടു​ക. നി​ല​വി​ല്‍ ക​ണ്ണൂ​രി​ല്‍ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്താ​ൻ എ​ടു​ക്കു​ന്ന സ​മ​യ​ത്തി​ന്‍റെ പ​കു​തി പോ​ലും ഈ ​ട്രെ​യി​നി​ന് ആ​വ​ശ്യ​മി​ല്ല. വെ​റും 3.5 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ഈ ​യാ​ത്ര പൂ​ർ​ത്തി​യാ​ക്കാം. ഓ​രോ 20-25 കി​ലോ​മീ​റ്റ​ർ ഇ​ട​വേ​ള​ക​ളി​ലും സ്റ്റേ​ഷ​നു​ക​ള്‍ ഉ​ണ്ടാ​കും. ഓ​രോ അ​ഞ്ച് മി​നി​റ്റി​ലും ട്രെ​യി​ൻ ല​ഭ്യ​മാ​കു​ന്ന രീ​തി​യി​ലാ​ണ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

ഡ​ല്‍​ഹി-​മീ​റ​റ്റ് ലൈ​ൻ പോ​ലു​ള്ള റീ​ജ​ണ​ല്‍ റാ​പ്പി​ഡ് ട്രാ​ൻ​സി​റ്റ് സി​സ്റ്റ​ങ്ങ​ളു​ടെ മാ​തൃ​ക​യി​ലാ​ണ് ഇ​ത് രൂ​പ​ക​ല്‍​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.ആ​ദ്യ ഘ​ട്ട​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം മു​ത​ല്‍ ക​ണ്ണൂ​ർ വ​രെ​യാ​ണ് പാ​ത നി​ർ​മി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം മു​ത​ല്‍ കൊ​ല്ലം വ​രെ നി​ല​വി​ലു​ള്ള റെ​യി​ല്‍​വേ ലൈ​നി​ന് സ​മാ​ന്ത​ര​മാ​യി​ട്ടാ​യി​രി​ക്കും പാ​ത പോ​വു​ക. കൊ​ല്ല​ത്തി​ന് ശേ​ഷം നി​ല​വി​ല്‍ ട്രാ​ക്കു​ക​ളി​ല്ലാ​ത്ത മ​ല​യോ​ര മേ​ഖ​ല​ക​ളി​ലൂ​ടെ​യോ മ​റ്റ് സൗ​ക​ര്യ​പ്ര​ദ​മാ​യ വ​ഴി​ക​ളി​ലൂ​ടെ​യോ ക​ണ്ണൂ​രി​ലേ​ക്ക് എ​ത്തും. ഭാ​വി​യി​ല്‍ ഇ​ത് കാ​സ​ർ​ഗോ​ഡ്, മം​ഗ​ളൂ​രു വ​ഴി മും​ബൈ​യി​ലേ​ക്ക് വ​രെ നീ​ട്ടാ​നും പ​ദ്ധ​തി​യു​ണ്ട്.

കൊ​ങ്ക​ണ്‍ റെ​യി​ല്‍​വേ മാ​തൃ​ക​യി​ലാ​യി​രി​ക്കും ഈ ​പ​ദ്ധ​തി​യു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ ന​ട​ക്കു​ക. കേ​ന്ദ്ര സ​ർ​ക്കാ​ർ 51 ശ​ത​മാ​ന​വും സം​സ്ഥാ​ന സ​ർ​ക്കാ​ർ 49 ശ​ത​മാ​ന​വും മു​ത​ല്‍​മു​ട​ക്കും.പ​ദ്ധ​തി​യു​ടെ വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ഒ​ൻ​പ​ത് മാ​സ​ത്തി​നു​ള്ളി​ല്‍ പൂ​ർ​ത്തി​യാ​ക്കാ​ൻ ഇ. ​ശ്രീ​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തി​ന് നി​ർ​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ഈ ​പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ കേ​ര​ള​ത്തി​ലെ പൊ​തു​ഗ​താ​ഗ​ത രം​ഗ​ത്ത് വ​ൻ മാ​റ്റ​ങ്ങ​ളും വി​ക​സ​ന​ത്തി​ന്‍റെ കു​തി​ച്ചു​ചാ​ട്ട​വും ഉ​ണ്ടാ​കു​മെ​ന്നും ക​രു​ത​പ്പെ​ടു​ന്നു.

Related posts

Leave a Comment