ഇന്നത്തെ ദിവസം കമിതാക്കളുടേതാണ്, അവർ പ്രണയിച്ചോട്ടെ..! പ്ര​ണ​യ​ത്തി​നാ​യു​ള്ള ഈ ​ദി​വ​സ​ത്തി​നൊ​രു പ്ര​ത്യേ​ക​ത​യു​ണ്ട്…

ഇ​താ വീ​ണ്ടു​മൊ​രു വാ​ല​ന്‍റൈ​ൻ​സ് ഡേ ​വ​ന്നെ​ത്തി. പ്ര​ണ​യം മ​ന​സി​ൽ സൂ​ക്ഷി​ക്കു​ന്ന​വ​ർ കാ​ത്തി​രു​ന്ന സു​വ​ർ​ണ ദി​നം. ഉ​ള്ളു തു​റ​ന്നു പ്ര​ണ​യി​ക്കാ​ൻ പ​റ്റി​യ ദി​നം. പ്ര​ണ​യ​ത്തി​നു ക​ണ്ണും മൂ​ക്കും ഒ​ന്നും ഇ​ല്ല. ആ​ർ​ക്കും എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും പ്ര​ണ​യി​ക്കാം.

പ്ര​ണ​യ​ത്തി​നാ​യു​ള്ള ഈ ​ദി​വ​സ​ത്തി​നൊ​രു പ്ര​ത്യേ​ക​ത​യു​ണ്ട്. എ​ല്ലാ​വ​രും ധൈ​ര്യ​മാ​യി, ഒ​ട്ടും സ​മ​യം പാ​ഴാ​ക്കാ​തെ ഇ​ന്ന​ത്തെ ദി​വ​സം പ്രണയിച്ചോളൂ എ​ന്നു പ​റ​യു​ന്ന ഒ​രു തോ​ന്ന​ൽ എ​ല്ലാ ചെ​റു​പ്പ​ക്കാ​രു​ടെ മ​ന​സി​ലും ഇ​ന്ന​ത്തെ ദി​വ​സ​മു​ണ്ട്.

മ​ന​സി​ൽ കൊ​ണ്ടു​ന​ട​ക്കു​ന്ന പ്ര​ണ​യം പ​ങ്കാ​ളി​യോ​ട് തു​റ​ന്നു​പ​റ​യാ​ൻ ഇ​ന്ന​ത്തെ ദി​വ​സ​ത്തി​നു വേ​ണ്ടി കാ​ത്തി​രി​ക്കു​ന്ന​വ​രും ഉ​ണ്ട്. ന​മ്മു​ടെ നാ​ട്ടി​ൽ ഈ ​അ​ടു​ത്ത കാ​ല​ത്താ​ണ് വാ​ല​ന്‍റൈൻ​സ് ഡേ ​ആ​ഘോ​ഷി​ച്ചു തു​ട​ങ്ങി​യ​ത്. എ​ന്നാ​ൽ പു​റം രാ​ജ്യ​ങ്ങ​ളി​ൽ ഇ​ത് പ​ണ്ടു​മു​ത​ലേ ഉ​ണ്ട്.

ല​വേ​ഴ്സ് ഡേ ​എ​ന്നു പ​റ​യു​ന്ന​തി​നു പ​ക​രം വെ​സ്റ്റേ​ണ്‍ രാ​ജ്യ​ങ്ങ​ളി​ൽ ഇ​തി​നു സെ​ന്‍റ്. വാ​ല​ന്‍റൈ​ൻ​സ് ഡേ ​എ​ന്നാ​ണ് പ​റ​യു​ന്ന​ത്. ചെ​റി​യൊ​രു ആ​ഘോ​ഷ​മാ​യി തു​ട​ങ്ങി​യ വാ​ല​ന്‍റൈ​ൻ​സ് ഡേ ​ഇ​ന്ന് ലോ​കം മു​ഴു​വ​ൻ വ​ലി​യൊ​രു കാ​ര്യ​മാ​യി ആ​ഘോ​ഷി​ക്കു​ന്നു.

90ക​ളു​ടെ ആ​ദ്യ​ത്തി​ലാ​ണ് വാലന്‍റൈൻസ് ഡേ ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ന്നു​വ​ന്ന​ത്. ആ ​സ​മ​യ​ത്ത് ഈ ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന​തി​നെ​തി​രേ പ​ല​രും രം​ഗ​ത്തു​വ​ന്നു. അ​ന്യ​നാ​ട്ടി​ലെ ആചാരം ന​മ്മ​ളെ​ന്തി​ന് ആ​ഘോ​ഷി​ക്ക​ണം എ​ന്നാ​യി​രു​ന്നു പ​ല​രു​ടെ​യും ചോ​ദ്യം.

വാ​ല​ന്‍റൈ​ൻ​സ് ഡേ​യ്ക്കെ​തി​രേ പ​ല വി​മ​ർ​ശ​ന​ങ്ങ​ളും പ​ല ഭാ​ഗ​ത്തു​നി​ന്നും വ​ന്നെ​ങ്കി​ലും ന​മ്മു​ടെ ചെ​റു​പ്പ​ക്കാ​ർ അ​തി​നെ​യെ​ല്ലാം അ​വ​ഗ​ണി​ച്ചു. അ​വ​ർ കൂ​ടു​ത​ൽ ക​രു​ത്തോ​ടെ ഈ ​ദി​നം കൊ​ണ്ടാ​ടു​ന്നു. പ്ര​ണ​യി​ക്കു​ന്ന​വ​ർ​ക്ക് പൂ​ക്ക​ളും സ​മ്മാ​ന​ങ്ങ​ളും മ​ന​സും കൈ​മാ​റി അ​വ​ർ വി​മ​ർ​ശ​ന​ങ്ങ​ളെ നേ​രി​ട്ടു.

ചു​വ​ന്ന നി​റ​ത്തി​ലു​ള്ള റോ​സാ​പ്പൂ​വാ​ണ് ഈ ​ദി​നം ക​മി​താ​ക്ക​ൾ പ​ര​സ്പ​രം കൈ​മാ​റു​ന്ന​ത്. പൂ​ക്ക​ളോ​ടൊ​പ്പം ആ​ശം​സാ​കാ​ർ​ഡു​ക​ളും ഹൃ​ദ​യ​ത്തി​ന്‍റെ ആ​കൃ​തി​യി​ൽ ഉ​ള്ള കേ​ക്കു​ക​ളും ചോ​ക്ലേ​റ്റ് പെ​ട്ടി​ക​ളും ആ​ഭ​ര​ണ​ങ്ങ​ളും അ​ങ്ങ​നെ പ​ല​തും പ​ര​സ്പ​രം കൈ​മാ​റു​ന്നു. ഇന്നത്തെ ദിവസം കമിതാക്കളുടേതാണ്. അവർ പ്രണയിച്ചോട്ടേ, നമുക്ക് ആശംസകൾ നേരാം.

തയാറാക്കിയത്:
ഒാമന ജേക്കബ്, ചങ്ങനാശേരി

Related posts

Leave a Comment