വെ​ള്ളൂ​ർ ഹി​ന്ദു​സ്ഥാ​ൻ ന്യൂ​സ്പ്രി​ന്‍റ് ഏറ്റെടുക്കൽ; സർക്കാർ റിപ്പോർട്ട് പരിശോധിച്ചു

കടു​ത്തു​രു​ത്തി: വെ​ള്ളൂ​ർ ഹി​ന്ദു​സ്ഥാ​ൻ ന്യൂ​സ്പ്രി​ന്‍റ് ലി​മി​റ്റ​ഡ്(​എ​ച്ച്എ​ൻ​എ​ൽ) ഏ​റ്റെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കി​യ റി​പ്പോ​ർ​ട്ട് ലി​ക്യു​ഡേ​റ്റ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഉ​ന്ന​ത​ത​ല യോ​ഗം പ​രി​ശോ​ധി​ച്ചു. എ​ച്ച്എ​ൻ​എ​ല്ലി​ന്‍റെ മാ​തൃ​സ്ഥാ​പ​ന​മാ​യ ഹി​ന്ദു​സ്ഥാ​ൻ പേ​പ്പ​ർ കോ​ർ​പ്പ​റേ​ഷ​ന്‍റെ (എ​ച്ച്പി​സി) ലി​ക്യു​ഡേ​റ്റ​റാ​യ കു​ൽ​ദീ​പ്വ​ർ​മ​യാ​ണ് ഇ​തു​മാ​യി ബ​ന്ധ​പെ​ട്ട് കൊ​ൽ​ക്ക​ത്ത​യി​ൽ യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്ത​ത്.

യോ​ഗ​ത്തി​ൽ എ​ച്ച്എ​ൻ​എ​ൽ എം.​ഡി. ആ​ർ.​ഗോ​പാ​ല​റാ​വു, മ​റ്റ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. എ​ച്ച്എ​ൻ​എ​ല്ലി​ന്‍റെ നൂ​റ് ശ​ത​മാ​നം ഓ​ഹ​രി​ക​ളു​ടെ​യും ഉ​ട​മ​സ്ഥാ​വ​കാ​ശം എ​ച്ച്പി​സി​ക്കാ​ണ്. അ​തി​നാ​ലാ​ണ് നി​ല​വി​ൽ ലി​ക്യു​ഡേ​ഷ​നി​ല​ല്ലെ​ങ്കി​ലും എ​ച്ച്പി​സി​യു​ടെ സ​ബ്-​സീ​ഡി​യ​റി സ്ഥാ​പ​ന​മാ​യ എ​ച്ച്എ​ൻ​എ​ല്ലും ലി​ക്യു​ഡേ​റ്റ​റു​ടെ കീ​ഴി​ലാ​യ​ത്.

സം​സ്ഥാ​ന സ​ർ​ക്കാ​ർ ഹി​ന്ദു​സ്ഥാ​ൻ പേ​പ്പ​ർ കോ​ർ​പ്പ​റേ​ഷ​ന് (എ​ച്ച്പി​സി)​ക്ക് ഏ​റ്റെ​ടു​ത്ത് ന​ൽ​കി​യ ഭൂ​മി 30 ദി​വ​സ​ത്തി​ന​കം തി​രി​കെ ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ട്ട​യം ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്എ​ൻ​എ​ല്ലി​ന് ക​ഴി​ഞ്ഞ ദി​വ​സം ക​ത്ത് ന​ൽ​കി​യി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ നി​യ​മോ​പ​ദേ​ശം തേ​ടാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

Related posts