എല്ലാം പറഞ്ഞ് കോംപ്ലിമെന്റാക്കി! ഫോണിലൂടെ അശ്ലീല സംഭാഷണം; ശശീന്ദ്രനുമായി കേസ് ഒത്തുതീര്‍പ്പാക്കിയെന്ന് പരാതിക്കാരി

കൊച്ചി: ഫോണിലൂടെ അശ്ലീല സംഭാഷണം നടത്തിയതിന്‍റെ പേരിൽ മുൻമന്ത്രിയായ എ.കെ. ശശിന്ദ്രനെതിരായ കേസ് കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കിയെന്ന് പരാതിക്കാരി ഹൈക്കോടതിയെ അറിയിച്ചു.

പരാതി നൽകിയത് പ്രത്യേക സാഹചര്യത്തിലാണ്. തികച്ചും വ്യക്തിപരമായ കേസാണിത്. കേസുമായി മുന്നോട് പോകാൻ താൽപര്യമില്ല. അതിനാൽ കേസ് പിൻവലിക്കുകയാണെന്നും ഇതിന് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പരാതിക്കാരി കോടതിയിൽ ഹർജി നൽകി. കേസ് ബുധനാഴ്ച കോടതി പരിഗണിക്കും.

Related posts