ടെ​ലി​ഗ്രാം വ​ഴി ന​ഗ്ന​വീ​ഡി​യോ കോ​ള്‍; മ​നീ​ഷ​യു​ടെ വ​ല​യി​ൽ വീ​ണ യു​വാ​വി​ന് ന​ഷ്ടം 5 ല​ക്ഷം; പോ​ലീ​സ് പി​ടി​യി​ലാ​യ​പ്പോ​ൾ ജാ​മ്യം നേ​ടാ​ൻ യു​വ​തി ചെ​യ്ത​തി​ങ്ങ​നെ


ക​ല്‍​പ്പ​റ്റ: ഹ​ണി ട്രാ​പ്പി​ല്‍​പ്പെ​ടു​ത്തി ബ​ത്തേ​രി സ്വ​ദേ​ശി​യി​ല്‍​നി​ന്നു ത​ട്ടി​യ അ​ഞ്ച് ല​ക്ഷം രൂ​പ തി​രി​കെ നൽകി യു​വ​തി ജാ​മ്യം നേ​ടി. രാ​ജ​സ്ഥാ​ന്‍ സ​വാ​യ് മ​ദേ​പൂ​ര്‍ ജി​ല്ല​യി​ലെ ജെ​റ​വാ​ദ​യി​ലു​ള്ള മ​നീ​ഷ മീ​ണ​യാ​ണ് (28) ജ​യ്പുര്‍ കോ​ട​തി​യി​ല്‍​നി​ന്നു ജാ​മ്യം നേ​ടി​യ​ത്.

വ​യ​നാ​ട് സൈ​ബ​ര്‍ പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ സു​രേ​ഷ് ബാ​ബു​വും സം​ഘ​വും ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് യു​വ​തി​യെ ജ​യ്പുരി​ല്‍​നി​ന്നു അ​റ​സ്റ്റ് ചെ​യ്ത​ത്. ടെ​ലി​ഗ്രാം വ​ഴി ന​ഗ്നവീ​ഡി​യോ കോ​ള്‍ ന​ട​ത്തി​യശേ​ഷം ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് യു​വ​തി ബത്തേ​രി സ്വ​ദേ​ശി​യി​ല്‍​നി​ന്ന് അഞ്ച് ​ല​ക്ഷം രൂ​പ ത​ട്ടി​യ​ത്.

യു​വാ​വി​ന്‍റെ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത പോ​ലീ​സ് ഏ​ഴ് മാ​സം നീ​ണ്ട അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് യു​വ​തി​യെ ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സ് പിടിയിലായതോടെ യു​വാ​വി​നു പണം തി​രി​കെ നൽകാൻ യുവതി തയാറാകുകയായിരുന്നു.

2023 ജൂ​ലൈ​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ ത​ട്ടി​പ്പ് ന​ട​ന്ന​ത്.പ​ഞ്ചാ​ബ് സ്വ​ദേ​ശി​യു​ടെ പേ​രി​ലു​ള്ള സിം ​കാ​ര്‍​ഡ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ടെ​ലി​ഗ്രാം അ​ക്കൗ​ണ്ട് തു​ട​ങ്ങി​യ യു​വ​തി ബ​ത്തേ​രി സ്വ​ദേ​ശി​യെ ന​ഗ്നവീ​ഡി​യോ​കോ​ള്‍ ചെ​യ്തശേ​ഷം ഭീഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. വ്യാ​ജ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ വ​ഴി​യാ​ണ് പ​ണം സ്വീ​ക​രി​ച്ച​ത്.

Related posts

Leave a Comment